ആര്‍മി തീമില്‍ മോഡിഫൈ ചെയ്ത ഹമ്മറിന് വിമര്‍ശനം! ഓടിക്കുന്നയാളെ കണ്ടപ്പോള്‍ സല്യൂട്ടടിച്ച് മാളത്തിലൊളിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് എംഎസ് ധോണി. ക്രിക്കറ്റ് കഴിഞ്ഞാല്‍ ധോണിക്ക് കമ്പം വാഹനങ്ങള്‍ ആണ്. മോട്ടോര്‍ സൈക്കിളുകളോട് ധോണിക്ക് എപ്പോഴും പ്രത്യേക താല്‍പ്പര്യമുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി മാത്രമായി അദ്ദേഹം വീട്ടില്‍ ഒരു വലിയ ഗരാജ് പണിതിട്ടുണ്ട്. മോട്ടോര്‍ സൈക്കിളുകളെപ്പോലെ തന്നെ ധോണിയുടെ പക്കല്‍ ചില സവിശേഷ കാറുകളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹമ്മര്‍ H2 ആണ്. കാരണം ഈ ഹമ്മര്‍ വാഹനം ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ലഭ്യമല്ല. വിദേശത്ത് നിന്ന് ഈ വാഹനം ഇറക്കുമതി ചെയ്താണ് നമ്മുടെ രാജ്യത്തെത്തിക്കുന്നത്.

ഇപ്പോള്‍ ഒരു ഇന്നര്‍ ബനിയര്‍ മാത്രം ധരിച്ച് സ്വന്തം നാടായ റാഞ്ചിയിലൂടെ ഹമ്മര്‍ വാഹനം ഓടിച്ച് പോകുന്ന ധോണിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹമ്മര്‍ H2 ആര്‍മി സ്റ്റിക്കറില്‍ പൊതിഞ്ഞ് അടിമുടി മാറിയതിനാല്‍ തന്നെ ആരാധകര്‍ ഇത് പെട്ടെന്ന് ശ്രദ്ധിച്ചു. ചിലര്‍ പക്ഷേ ഇത് വിവാദമാക്കാനും ശ്രമിച്ചു. ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമ പ്രകാരം പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ആര്‍മിയുടെ തീമില്‍ വരുന്ന സ്റ്റിക്കറോ പെയിന്‍േറാ പാടില്ല.

dhoni hummer h2 army inspired wrap

എന്നാല്‍, ഇവിടെ വിമര്‍ശകര്‍ ഒരു സംഗതി മറന്നുപോയി. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലിനെ പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ എംഎസ് ധോണിയും ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാണ്. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ പാരച്യൂട്ട് റെജിമെന്റിലെ ലെഫ്‌നന്റ് കേണലാണ് ധോണി.അപ്പോള്‍, അത്തരമൊരു തീം ഉള്ള വാഹനം ഉപയോഗിക്കാനുള്ള അവകാശം ധോണിക്ക് ഉണ്ടായിരിക്കാം.

ആര്‍മി തീമിലുളള സ്റ്റിക്കറില്‍ പൊതിഞ്ഞ ഹമ്മറില്‍ ധോണി റാഞ്ചിയിലൂടെ കറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ റുഷി എന്ന X പേജിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ഹ്രസ്വ ക്ലിപ്പില്‍, ക്യാപ്്റ്റന്‍ കൂളിന്റെ ഹമ്മര്‍ H2-വിന്റെ പിന്‍ഭാഗം നമുക്ക് ആദ്യം കാണാം. ഇതിന്റെ ടെയില്‍ഗേറ്റില്‍ ഒരു കാമഫ്‌ലേജ് റാപ്പ് ഉണ്ട്. നമ്പര്‍ പ്ലേറ്റ് റിയര്‍ സ്‌പെയര്‍ വീലിലാണ് നല്‍കിയിരിക്കുന്നത്.

ക്ലിപ്പില്‍ എസ്‌യുവിയുടെ സൈഡ് പ്രൊഫൈല്‍ കാണിക്കുമ്പോള്‍ തോക്കേന്തിയ സൈനികന്‍, ഹെലികോപ്റ്റര്‍, സൈനിക കാര്‍ഗോ വിമാനം, നിരവധി പാരച്യൂട്ടുകള്‍ എന്നിവ സ്റ്റിക്കറടിച്ചിരിക്കുന്നത് കാണാം. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ പാരച്യൂട്ട് റെജിമെന്റിനുള്ള ആദരസൂചകമായാണ് ക്രിക്കറ്റ് താരം ഈ എസ്‌യുവി സവിശേഷ സ്റ്റിക്കറില്‍ പൊതിഞ്ഞത്. ഹമ്മറിന്റെ H2 ഫോണ്ടിന്റെ അതേ ഫോണ്ടില്‍ ഒരു കസ്റ്റം MSD എംബ്ലം വശങ്ങളില്‍ ഉണ്ടായിരുന്നു.

വൈറല്‍ ദൃശ്യങ്ങളില്‍ ധോണി മാത്രമായിരുന്ന വാഹനത്തില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം ജൂലൈയില്‍ റാഞ്ചിയിലെ വൗ ഡീറ്റെയിലിംഗിലാണ് എംഎസ് ധോണിയുടെ ഹമ്മര്‍ റാപ്പ് ചെയ്തത്. ആര്‍മി സ്റ്റിക്കര്‍ പതിച്ചതിന് പുറമെ ഈ വീഡിയോ കണ്ട് മറ്റ് ചില ആരോപണങ്ങളും നെറ്റിസണ്‍സില്‍ ചിലര്‍ ഉന്നയിച്ചു. എംഎസ് ധോണിയുടെ ഹമ്മര്‍ വാഹനത്തിന്റെ വിന്‍ഡോകള്‍ ഇരുണ്ടിരിക്കുന്നുവെന്നതായിരുന്നു അതില്‍ ഒന്ന്.

dhoni hummer h2 army inspired wrap

നിയമപരമായ സുതാര്യത പാലിച്ചിട്ടുണ്ടോ എന്ന കാര്യം നമുക്ക് വ്യക്തമല്ലെങ്കിലും ഹമ്മറിന്റെ വിന്‍ഡോയിലൂടെ ധോണി വാഹനമോടിക്കുന്നത് വ്യക്തമായി കാണാന്‍ പറ്റുന്നുണ്ടായിരുന്നു. ധോണിയുടെ ഹമ്മറിന്റെ റിയര്‍ സ്‌പെയര്‍ വീലില്‍ ഘടിപ്പിച്ചിരിക്കുന്ന നമ്പര്‍ പ്ലേറ്റിനെയും ചിലര്‍ ചോദ്യം ചെയ്തിട്ടുണ്ട്. 2009-ലാണ് എംഎസ് ധോണി ഈ 'ബീസ്റ്റ്' സ്വന്തമാക്കിയത്. അക്കാലത്ത് ഹമ്മര്‍ പോലുള്ള എസ്‌യുവികള്‍ ഇന്ത്യന്‍ നിരത്തുകളില്‍ അപൂര്‍വ കാഴ്ചയായിരുന്നു. ഇന്നാണെങ്കില്‍ കാര്‍നെറ്റ് വഴി നിരവധി പേര്‍ ഹമ്മറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.

ഹമ്മര്‍ H2 രണ്ട് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്തത്. ആദ്യത്തേത് 3.7 ലിറ്റര്‍ ഇന്‍ലൈന്‍-ഫൈവ് പെട്രോള്‍ ആയിരുന്നു. മറ്റൊന്ന് കൂടുതല്‍ ജനപ്രിയമായ 5.3 ലിറ്റര്‍ V8 ആയിരുന്നു. രണ്ടിലും 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉണ്ടായിരുന്നു. 5.3 ലിറ്റര്‍ V8 പരമാവധി 300 bhp പവറും 430 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചു. അതേസമയം, 3.7 ലിറ്റര്‍ എഞ്ചിന്‍ 242 bhp പവറും 328 Nm ടോര്‍ക്കും ഉത്പാദിപ്പിച്ചു.

മെര്‍സിഡീസ് ബെന്‍സ് GLE, ലാന്‍ഡ് റോവര്‍3, ഔഡി Q7, ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്ഹോക്ക്, എന്നിവയാണ് ധോണിയുടെ ഗരാജിലെ ഏറ്റവും ആകര്‍ഷകമായ കാറുകളില്‍ ചിലത്. കോണ്‍ഫെഡറേറ്റ് ഹെല്‍കാറ്റ് X32, യമഹ RD350, ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ്ബോയ്, ബിഎസ്എ ഗോള്‍ഡ്സ്റ്റാര്‍, കാവസാക്കി നിഞ്ച ZX14R, കാവസാക്കി നിഞ്ച H2 എന്നിങ്ങനെ അസൂയാവഹമായ ഇരുചക്രവാഹനങ്ങളുടെ നിരയും മഹിയുടെ പക്കലുണ്ട്.

More from DriveSpark

Article Published On: Friday, August 29, 2025, 17:03 [IST]
English summary
Ms dhoni hummer h2 suv wrapped in army inspired theme spotted in ranchi viral video
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X