തലയുടെ വിളയാട്ടം; EV6 -ൽ കറങ്ങിനടക്കുന്ന പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിൻ്റെ വീഡിയോ വൈറൽ
വാഹനങ്ങളോടുളള തൻ്റെ അടങ്ങാത്ത ആഗ്രഹത്തിന് പേരുകേട്ട എല്ലാവരുടേയും പ്രിയപ്പെട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ പുതിയ കിയ ഇവി6 -ൽ വീട്ടിലേക്ക് കയറിപോകുന്നതിൻ്റെ വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനു മുൻപ് ധോണി തന്റെ CSK ടീമംഗങ്ങളായ റുതുരാജ് ഗെയ്‌ക്‌വാദ്, കേദാർ ജാദവ് എന്നിവരോടൊപ്പം EV6 ഓടിക്കുന്നതും പല സമൂഹമാധ്യമങ്ങളിലും വന്നിരുന്നു.
ധോണി തന്റെ വീട്ടിലേക്ക് ഇലക്ട്രിക് ക്രോസ്ഓവർ കൊണ്ടുപോകുമ്പോൾ ചാരനിറത്തിലുള്ള EV6 വളരെ ആകർഷകവും മികച്ച ഫ്യൂച്ചറിസ്റ്റിക്ക് ലുക്കും എല്ലാം വളരെ ശ്രദ്ധേയമായി തന്നെ കാണുന്നു. കഴിഞ്ഞ വർഷമാണ് കിയ, ഇന്ത്യയിലെ തങ്ങളുടെ വൺ ആന്റ് ഒൺലി ഇലക്ട്രിക് കാറായി പുതിയ EV6 അവതരിപ്പിച്ചത്. കംപ്ലീറ്റ്‌ലി ബിൽറ്റ് ഇൻ യൂണിറ്റായി (CBU) EV6 ഇറക്കുമതി ചെയ്യുന്ന കിയ, തുടക്കത്തിൽ ഏകദേശം 100 യൂണിറ്റുകളാണ് ഇന്ത്യയിൽ വിൽക്കാൻ പദ്ധതിയിട്ടിരുന്നത്. എന്നിരുന്നാലും, ലോഞ്ച് ചെയ്ത ദിവസം തന്നെ 355 -ലധികം ബുക്കിംഗുകളുമായി കിയയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന പ്രതികരണമാണ് ലഭിച്ചത്.

ഡിസൈന്റെ കാര്യത്തിൽ കാറിന്റെ മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയയോട് ഇഴുകി ചേരുന്ന ഒരു സെറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം മുൻവശത്ത് EV6 -ന് വളരെ സ്ലീക്കായ എൽഇഡി DRL -കളും കിയ നൽകിയിട്ടുണ്ട്. വളരെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് വാഹനത്തിന് ലഭിക്കുന്നത്. അല്പം താഴയായി നൽകിയിരിക്കുന്ന എയർ ഇൻടേക്കും കാറിന്റെ മുൻഭാഗത്തെ ലുക്ക് വർധിപ്പിക്കുന്നു. യാച്ച് ബ്ലൂ, അറോറ ബ്ലാക്ക് പേൾ, റൺവേ റെഡ്, സ്നോ വൈറ്റ് പേൾ, മൂൺസ്കേപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ EV6 -നെ കിയ വാഗ്ദാനം ചെയ്യുന്നു.
ബ്ലാക്ക് സ്വീഡ് സീറ്റുകളും വീഗൻ ലെതർ ബോൾസ്റ്ററുകളുമുള്ള ഓൾ-ബ്ലാക്ക് കളർ സ്കീമാണ് EV6 -ൽ അവതരിപ്പിക്കുന്നത്. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു വീഗൻ ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഒരു ആന്റി-ഗ്ലെയർ റിയർവ്യൂ മിറർ, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, സ്പോർട്ടി അലോയി പെഡലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, വ്യത്യസ്ത ഡ്രൈവ് മോഡുകൾ എന്നിവയുമായി വരുന്നു.
അതോടൊപ്പം മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10 -വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റീജനറേറ്റീവ് ബ്രേക്കിംഗിനുള്ള പാഡിൽ ഷിഫ്റ്ററുകൾ, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ഡ്രൈവിംഗ് ബീമോടുകൂടിയ LED ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ 12.3 ഇഞ്ച് കർവ്ഡ് സ്‌ക്രീനുകൾ, ഷിഫ്റ്റ് ബൈ വയർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ മുതലായ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുന്നു.
WLTP സൈക്കിളിൽ സിംഗിൾ ചാർജിൽ പരമാവധി 528 കിലോമീറ്റർ റേഞ്ച് നൽകുന്ന 77.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കോടുകൂടിയാണ് കിയ പുതിയ EV6 വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു, ഇത് വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് കൈവരിക്കാൻ സഹായിക്കുന്നു.
വെറും 3.5 സെക്കൻഡിനുള്ളിൽ EV6 -ന് പുജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുമെന്ന് കിയ അവകാശപ്പെടുന്നു. കിയ EV6 -ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 60.95 ലക്ഷം രൂപയാണ്. 350 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കിയ EV6 -ന്റെ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 18 മിനിറ്റ് സമയം എടുക്കും.
ഇതേ അളവ് 50 kW ചാർജർ ഉപയോഗിച്ചാൽ ഏകദേശം 73 മിനിറ്റ് എടുക്കും. RWD സിംഗിൾ മോട്ടോർ യൂണിറ്റ് 225 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. പ്രശസ്ത ബ്രാൻഡുകളായ യമഹ, യെസ്ഡി, ജാവ, ബിഎസ്എ, നോർട്ടൺ എന്നിവയിൽ നിന്നുള്ള ലിമിറ്റഡ് എഡിഷൻ ടു-സ്ട്രോക്ക് മോട്ടോർസൈക്കിളുകളും അദ്ദേഹത്തിനുണ്ട്. യമഹ RD350, റോയൽ എൻഫീൽഡ് ബുള്ളറ്റ് തുടങ്ങിയ വിന്റേജ് ബൈക്കുകളും അദ്ദേഹത്തിന്റെ ശേഖരത്തിൽ പ്രിയപ്പെട്ടവയാണ്.
മോട്ടോർസൈക്കിളുകൾ മാത്രമല്ല, ലാൻഡ് റോവർ ഫ്രീലാൻഡർ, ഓഡി ക്യൂ7, മിത്‌സുബിഷി പജേറോ എസ്എഫ്എക്സ്, മെർസിഡീസ് ബെൻസ് ജിഎൽഇ എന്നിവ ഉൾപ്പെടുന്ന ആധുനിക കാറുകളുടെ ശേഖരവും ഉണ്ട്. ലാൻഡ് റോവർ ഡിഫൻഡർ, ആനന്ദ് മഹീന്ദ്ര സമ്മാനിച്ച പ്രത്യേകം കസ്റ്റമൈസ് ചെയ്ത മഹീന്ദ്ര സ്കോർപിയോ, അതുല്യമായ ജീപ്പ് ഗ്രാൻഡ് ചെറോക്കി ട്രാക്ക്ഹോക്ക് തുടങ്ങിയ ചില ഐക്കണിക് കാറുകളും അദ്ദേഹത്തിന്റെ ഗാരേജിൽ ഉണ്ട്.


Click it and Unblock the Notifications








