ധോണിയുടെ ഗാരേജിലെ പുതിയ ഭീമൻ അതിഥി
ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണിയുടെ വാഹന കമ്പം പറഞ്ഞറിയിക്കേണ്ടതില്ല. ഒട്ടനേകം ആഢംബര വാഹനങ്ങളുടെ ഒരു നിര തന്നെ താരത്തിന്റെ കൈവശമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ ഗാരേജിൽ ഇടം പിടിച്ചിരിക്കുന്ന മറ്റൊരു പുതിയ ഭീമനെ നമുക്ക് പരിചയപ്പെടാം.

തിളങ്ങുന്ന പച്ചനിറത്തിലുള്ള ഒരു നിസ്സാൻ ജോംഗ വൺ ടണ്ണാണ് ധോണി അടുത്തിടെ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ സായുധ സേന ഒരു കാലത്ത് ഉപയോഗിച്ചിരുന്ന വാഹനമാണിത്.

നിസ്സാൻ 4 ഡബ്ല്യു 73 സീരീസ് ട്രക്കാണ്, ഇത് നകോദറിലെ SD ഓഫ്‌റോഡേഴ്‌സ് വിപുലമായി മോഡിഫൈ ചെയ്തിരിക്കുന്നു. മുൻകാലങ്ങളിൽ ധാരാളം ജോംഗകളും, വൺ ടണ്ണും, മറ്റ് ഓഫ്-റോഡ് വാഹനങ്ങളും പരിഷ്‌ക്കരിക്കുകയും വിൽക്കുകയും ചെയ്ത പാരമ്പര്യമുള്ള ഒരു മോഡിഫിക്കേഷൻ സ്ഥാപനമാണിത്.

എന്നാൽ ഈ വാഹനം അവയിൽ നിന്നെല്ലം കുറച്ച് പ്രത്യേകമാണ്, കാരണം ഇതിന്റെ ഉടമ ക്യാപ്റ്റൻ കൂളായ മഹേന്ദ്രസിംഗ് ധോണിയാണെന്നുള്ളതു തന്നെയാണ്.
ധോണിയുടെ ഗാരേജിൽ ഉയർന്ന നിലവാരമുള്ള വിദേശ വാഹനങ്ങൾക്ക് ഒരു ക്ഷാമവുമില്ല. കരുത്തനായ ഒരു ഹമ്മർ H2 പോലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹം ഒരു ജോംഗ വൺ ടൺ വാങ്ങിയത് ലോകോത്തര ക്രിക്കറ്റ് കളിക്കാരൻ എന്നതിനപ്പുറം ഒരു യഥാർത്ഥ 'പെട്രോൾ ഹെഡ്' ആണ് താൻ എന്നത് വ്യക്തമാക്കുന്നു.

നിസ്സാൻ ജോംഗ യഥാർത്ഥത്തിൽ ഇന്ത്യയിൽ വളരെ അപൂർവമായ ഒരു കാഴ്ചയാണ്, കാരണം അവ പ്രധാനമായും സൈനിക വാഹനങ്ങളായിട്ട് ഉപയോഗിക്കുന്നവയാണ്.

ജബൽപൂർ ഓർഡനൻസ് ആന്ര് ഗൺകാരേജ് അസംബ്ലിയുടെ ചുരുക്കപ്പേരാണ് ജോംഗ.ഇത് യഥാർത്ഥത്തിൽ മുൻ തലമുറ നിസ്സാൻ പട്രോൾ മോഡലായിരുന്നു (P60). ധോണി വാങ്ങിയത് വൺ ടൺ എന്നറിയപ്പെട്ടിരുന്നുവെങ്കിലും യഥാർത്ഥത്തിൽ 4W70 സീരീസിൽ ഉൾപ്പെടുന്ന വാഹനമാണ്.

ഡോഡ്ജ് M37 അടിസ്ഥാനമാക്കിയുള്ള 4W70 സീരീസ് വാഹനങ്ങൾ 1950 -കളിൽ ആരംഭിച്ചവയാണ്. 4W70 ഡോഡ്ജ് M37 -ന്റെ ചാസിയിൽ നിർമ്മിച്ചതാണെങ്കിലും 4W60 സീരീസ് നിസ്സാൻ പട്രോളിൻറെ ഡ്രൈവ്ട്രെയിനും മറ്റ് ഭാഗങ്ങളും ഉപയോഗിച്ച് വാഹനത്തിന്റെ നിരവധി ഭാഗങ്ങൾ പുനർരൂപകൽപ്പന ചെയ്യ്തിട്ടുണ്ട്.

വാഹനത്തിന്റെ വലിയ വലിപ്പം കാരണം വണ ടൺ മിക്ക ആളുകളെയും ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്. കൂടാതെ, ഈ വാഹനത്തിന്റെ അപൂർവതയും ഭയപ്പെടുത്തുന്ന രൂപവും പ്രത്യേകിച്ച് വഹാനത്തെ വേറിട്ടുനിൽക്കുന്നതും പൊതു റോഡുകളിൽ ഇതിനെ കൂടുതൽ ആകർഷകവും മറ്റ് വാഹനങ്ങളിൽ നിന്ന് വ്യത്യസ്തവുമാക്കുന്നു.

ധോണി വാങ്ങിയത് ഒറിജിനലിൽ നിന്ന് വളരെ മാറ്റം വരുത്തിയ വാഹനമാണ്, അടിസ്ഥാനപരമായി ഇത് SD ഓഫ്‌റോഡേഴ്‌സ് പുനരുദ്ധരിച്ച പതിപ്പാണ്.

ഇന്നത്തെ വാഹനങ്ങളിലെ ധാരാളം ഭാഗങ്ങളും, മഹീന്ദ്ര ബൊലേറോയിൽ നിന്ന് കടം കൊണ്ട കസ്റ്റം ബമ്പർ, ബുച്ച് ടയറുകൾ എന്നിവയാണ്. ശോഭയുള്ള പച്ച നിറം ജനക്കൂട്ടത്തിൽ അക്ഷരാർത്ഥത്തിൽ വാഹനത്തെ വേറിട്ടുനിർത്തുന്നു.
വളരെക്കാലം വിശ്വസനീയമായ ഒരു സൈനിക വാഹനമായിരുന്നു ജോംഗ, വിപണിയിൽ നിന്ന് പിൻവലിക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ചുരുങ്ങിയ കാലം സ്വകാര്യ ഉപഭോക്താക്കൾക്കും വിൽക്കുകയും ചെയ്തിരുന്നു.

നിലവിൽ ഇവ ഔദ്യോഗികമായി ലഭ്യമല്ലെങ്കിലും, ജോംഗയുടെ പരിഷ്കരിച്ച പതിപ്പുകൾ നിരവധി കാർ ബോഡി ഷോപ്പുകളും മോഡിഫിക്കേഷൻ സ്ഥാപനങ്ങളും വിൽക്കുന്നു.

ധോണിയുടെ വൺ ടണ്ണിന്റെ ഇന്റീരിയർ വീണ്ടും നിരവധി കാറുകളിൽ നിന്നുള്ള ഘടകങ്ങളുടെ സംയോജനമാണ്. ഡാഷ്‌ബോർഡും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഥാറിൽ നിന്നും, സ്റ്റിയറിങ് ഒരു നിസ്സാൻ എസ്‌യുവിയിൽ നിന്നുമുള്ളതാണ്.

ഈ വാഹനത്തിന്റെ കൃത്യമായ സാങ്കേതിക സവിശേഷതകൾ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ആറ് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








