ഇന്ത്യ-സിംബാവെ പരമ്പരയ്ക്കിടെ ധോനി ചെയ്തത്?

By Praseetha

സിംബാവെയിൽ നടന്നുക്കൊണ്ടിരിക്കുന്ന ഏകദിന മത്സരത്തിനിടെ ഒരു ഇടവേള വീണുക്കിട്ടിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി ആദ്യം ചെയ്തത് കാവസാക്കി നിഞ്ജയിൽ ഒരുറൗണ്ട് അടിക്കാനുള്ള സമയം കണ്ടെത്തി എന്നതാണ്. വെറുമൊരു കാവസാക്കി ബൈക്കല്ലയിത്, സിംബാവെ പോലീസിൽ നിന്ന് കടമെടുത്താണ് താരത്തിന്റെ ഈ പ്രകടനം.

കപ്പലുരുക്കി ഉണ്ടാക്കിയ ബജാജ് വി-ക്ക് ആമീർ പരിവേഷം

കാണികൾക്കും ഇതൊരു രസകരമായ കാഴ്ചയായിരുന്നു. ബൈക്കിനോടുള്ള ആത്മാർത്ഥ പ്രണയം സൂചിപ്പിക്കാനായിരുന്നു ഗ്രൗണ്ടിലൂടെ പ്രിയ ബൈക്കൊന്ന് ഓടിച്ചത്.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

ഇന്ത്യ-സിംബാവെയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഒരു ഒഴിവ് സമയത്തായിരുന്നു താരത്തിന്റെ ഈ പ്രകടനം.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

ലോകത്തിലെ ഏറ്റവും കരുത്തേറിയ ബൈക്ക് എന്നറിയപ്പെടുന്ന കാവസാക്കി നിഞ്ജ ധോണിയുടേയും പ്രിയ ബൈക്കുകളിൽ ഒന്നാണ്.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

ബൈക്കിൽ ഇരുന്നുള്ള ഒരു ഫോട്ടോയും ഫേസ്ബുക്കിൽ ഇടാൻ ധോണി മറന്നില്ല. ഫേസ്ബുക്ക് വഴി ഫോട്ടോയ്ക്ക് കൂടുതൽ പ്രചാരം ലഭിച്ചുക്കൊണ്ടിരിക്കുകയാണ്.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

കാവസാക്കി കോൺടൂർസ് 14 എബിഎസ് എന്ന ക്രൂസർ സ്പോർട്സ് ബൈക്കാണ് സിംബാവെ പോലീസിന്റേത്. 10.50ലക്ഷത്തോളമാണിതിന്റെ വില.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

സ്പോർട്സ് ബൈക്കുകളെ പ്രണയിക്കുന്ന ധോണിക്കുമുണ്ട് രണ്ട് കാവസാക്കി ബൈക്കുകൾ.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

കാവസാക്കി നിഞ്ജ എച്ച്2, കാവസാക്കി നിഞ്ജ സെഡ്എക്സ്14-ആർ എന്നീ രണ്ട് ബൈക്കുകളാണ് സ്വന്തമായിട്ടുള്ളത്.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

ഇന്ത്യയിൽ കാവസാക്കി നിഞ്ജ എച്ച്2 സ്വന്തമാക്കിയ ആദ്യ വ്യക്തി കൂടിയായിരുന്നു ക്രിക്കറ്റ് ക്യാപ്റ്റൻ ധോണി.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

കഫെഡിറേറ്റ് എക്സ്132 ഹെൽക്യാറ്റ്, ഹാർലി ഡേവിഡിസൺ ഫാറ്റ് ബോയി, യമഹ തണ്ടർക്യാറ്റ്, റോയൽ എൻഫീൽഡ് മാച്ചിസ്മോ, ഡുക്കാട്ടി 1098, യമഹ ആർഡി350 കൂടാതെ പഴയ ഐക്കോണിക് രാജ്‌ദൂത് എന്നീ ബൈക്കുകളും ധോണിയുടെ ഗ്യാരേജിലിടം പിടിച്ചിട്ടുണ്ട്.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

പതിനൊന്ന് വർഷങ്ങൾക്ക് ശേഷമായിരുന്നു ആഫ്രിക്കൻ രാജ്യത്തിലേക്കുള്ള ഈ യാത്ര. ആദ്യത്തെ രണ്ട് ഏകദിനത്തിൽ സിംബാവെയെ തോല്പിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി.

 സിംബാവെ പോലീസ് ബൈക്കിലുള്ള ധോണിയുടെ പ്രകടനം

മൂന്നാമത്തെ ഏകദിനത്തിലെങ്കിലും സിംബാവെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് സിംബാവെ ആരാധകർ.

കൂടുതൽ വായിക്കൂ

ജാഗ്രത! വേഗതയ്ക്ക് കടിഞ്ഞാണിടാൻ ത്രിമാനചിത്രവുമായി രണ്ട് കലാകാരികൾ

കൂടുതൽ വായിക്കൂ

ട്രാഫിക് കുരുക്കുകൾക്കൊരു ശാശ്വത പരിഹാരവുമായി ഫയർഫോക്സ്

Most Read Articles

Malayalam
കൂടുതല്‍... #കാവസാക്കി #kawasaki
English summary
Dhoni Borrows A Police Motorcycle From A Zimbabwean Cop, Shows Up On The Field Riding It!
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X