ഇത്തരം ബൈക്കുകൾ കാണണേൽ ഇങ്ങേര് റോഡിൽ ഇറങ്ങണം, ഹെൽമെറ്റ് വെച്ച് ചെത്തിനടന്നാൽ ആളെ പിടികിട്ടില്ലന്ന് കരുതിയോ

സെലിബ്രിറ്റികളിൽ വാഹന കമ്പമുളളവർ കുറവല്ല, എന്നാൽ ക്രിക്കറ്റ് ആരാധകരെ മുഴുവൻ വണ്ടി പ്രാന്തൻമാരാക്കി മാറ്റിയ ഒരാളുണ്ട്. സാക്ഷാൽ മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹത്തിൻ്റെ വാഹനത്തോടുളള പ്രിയം അറിയാത്തവരായി ആരും തന്നെ കാണില്ല. ഇരുചക്ര വാഹനമായാലും കാറുകളായാലും വളരെ അപൂർവ്വമായ മോഡലുകൾ വരെ ധോണിയുടെ ശേഖരത്തിലുണ്ട്. അദ്ദേഹത്തിൻ്റെ ഗാരേജിൽ കയറിയാൽ ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാൻ പറ്റാത്ത അത്രയും വാഹനങ്ങളുണ്ട്. റോഡിലും റാഞ്ചിയിലെ തൻ്റെ സ്വകാര്യ വസതിക്കുള്ളിലും RD350-യും RX100 ഉം ഓടിക്കുന്നതിൻ്റെ വീഡിയോ പലതവണ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഇത്തവണ, ധോണി പതിവിൽ നിന്ന് വ്യത്യസ്തമായി അപൂർവമായ യമഹ R1-Z മോട്ടോർസൈക്കിൾ ഓടിക്കുന്നതിൻ്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. ധോണി R1-Z ഓടിക്കുന്നതിൻ്റെ വീഡിയോകളും ചിത്രങ്ങളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്തിട്ടുണ്ട്. ആദിരാജ് സിംഗ് ജഡേജ എന്ന വ്യക്തി തൻ്റെ എക്‌സ് പ്രൊഫൈലിൽ പങ്കിട്ടതോടെയാണ് വൈറലായത്.

ധോണി ബൈക്ക് ഓടിക്കുകയും വീഡിയോ റെക്കോർഡ് ചെയ്ത വാഹനത്തെ മറികടക്കുന്നതിന് തൊട്ടുമുമ്പ് ആ വ്യക്തിക്ക് നേരെ കൈവീശുകയും ചെയ്യുന്നത് കാണാം. അതോടെ വീഡിയോ അവസാനിക്കുകയാണ്. ശരിയായ റൈഡിംഗ് ഹെൽമെറ്റ് ധരിച്ച് തന്നെയാണ് ധോണി ബൈക്ക് ഓടിക്കുന്നത്. ഈ വീഡിയോയിലെ താരം ബൈക്കായിരുന്നു എന്ന് വേണം പറയാൻ. യഥാർത്ഥത്തിൽ ഒരു യമഹ R1-Z എന്ന മോഡലാണ് ധോണി ഓടിക്കുന്നത്. ഇതു പോലെയുളള ബൈക്കുകൾ കാണണമെങ്കിൽ ധോണി റോഡിലേയ്ക്കിറങ്ങിയാലെ പറ്റു.

R1-Z ഒരു നേക്കഡ് സ്‌പോർട്‌സ് ബൈക്കായിരുന്നു, ഈ മോട്ടോർസൈക്കിളിലെ എഞ്ചിൻ സിറ്റി റൈഡിന് എളുപ്പമുള്ള വിധത്തിലാണ് ട്യൂൺ ചെയ്തിരിക്കുന്നത്. ധോണിയുടെ ശേഖരത്തിലുള്ള മറ്റെല്ലാ ബൈക്കുകളെയും പോലെ R1-Z-യും നന്നായി പരിപാലിച്ചിട്ടുണ്ട് എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.247-സിസി, പാരലൽ-ട്വിൻ, ടു-സ്ട്രോക്ക്, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് R1-Z ന് കരുത്ത് പകരുന്നത്.

ഈ എൻജിൻ 45 PS കരുത്തും 36.3 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. ബൈക്കിൻ്റെ ഇടതുവശത്ത് നിന്ന് വീഡിയോ റെക്കോർഡ് ചെയ്തതിനാൽ, ഈ മോട്ടോർസൈക്കിളിൽ ഇരട്ട എക്‌സ്‌ഹോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ല. ധോണിയുടെ ഗാരേജിൽ ഉള്ള അപൂർവ മോട്ടോർസൈക്കിളുകളിൽ ഒന്നാണിത്. ഈ ബ്രാൻഡിൽ നിന്നുള്ള നിരവധി മോട്ടോർസൈക്കിളുകൾ ധോണിക്ക് സ്വന്തമായുള്ളതുകൊണ്ടാണ് യമഹയോട് താരത്തിന് സ്നേഹം കൂടുതലാണ്.

ഐക്കണിക് ബ്രാന്‍ഡായ ജാവയുടെ 42 ബോബര്‍ ടൂവീലര്‍ മോഡലാണ് ധോണി സ്വന്തമാക്കിയിരുന്നു. കസ്റ്റമൈസ് ചെയ്ത വ്യത്യസ്ത ലുക്കിലുള്ള ഒരുബൈക്കാണിത്. ജേഡ്/ബോട്ടില്‍ ഗ്രീന്‍ നിറത്തില്‍ പൂര്‍ത്തിയാക്കിയ ജാവ 42 ബോബര്‍ ബൈക്കാണ് ധോണി സ്വന്തമാക്കിയത്. നിലവില്‍ ജാവ 42 ബോബര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ 2.28 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില മുതല്‍ വില്‍പ്പനക്ക് ലഭ്യമാണ്.

334 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ജാവ ബോബര്‍ 42 മോട്ടോര്‍സൈക്കിളിന് തുടിപ്പേകുന്നത്. ഈ എഞ്ചിന് പരമാവധി 29.5 bhp കരുത്തും 32.74 Nm ടോര്‍ക്കും വികസിപ്പിക്കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. മികച്ച സസ്‌പെന്‍ഷനും ബ്രേക്കിംഗ് സംവിധാനവും ഈ ബൈക്കില്‍ ഒരുക്കിയിട്ടുണ്ട്. 35mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകളും പിറകില്‍ 7-സ്‌റ്റെപ്പ് അഡ്ജസ്റ്റബിള്‍ പ്രീലേഡോഡ് കൂടിയ ഗ്യസ്-ഫില്‍ഡ് മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്.

280mm ഡിസ്‌ക് മുന്നിലും 240mm ഡിസ്‌ക് പിറകിലും ബ്രേക്കിംഗ് ഡ്യൂട്ടി ചെയ്യുന്നു. ഡ്യുവല്‍ ചാനല്‍ എബിഎസ് ബൈക്കില്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.കവസാക്കി നിഞ്ച ZX-14R, കവസാക്കി നിഞ്ച H2, ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോയ്, ഡ്യുക്കാട്ടി 1098, എക്‌സ്‌ക്ലൂസീവ് കോണ്‍ഫെഡറേറ്റ് X132 ഹെല്‍കാറ്റ് എന്നിവയാണ് ധോണിയുടെ മറ്റ് ബൈക്കുകള്‍. ഇന്ത്യയിലെ പ്രമുഖ ടൂവീലര്‍ ബ്രാന്‍ഡായ ടിവിഎസ് മോട്ടോറിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ധോണി. ടിവിഎസിന്റെ അപ്പാച്ചെ RR310, റോണിന്‍ എന്നീ ബൈക്കുകളും ധോണിയുടെ പക്കലുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, July 11, 2024, 16:45 [IST]
English summary
Ms dhoni riding super rare yamaha r1 z motorcycle video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X