Yamaha RD350 പണിമുടക്കിയതോടെ കിക്കറടിച്ച് കുഴങ്ങി ധോണി; വീഡിയോ വൈറല്‍

വാഹന പ്രേമികള്‍ക്കിടയിലും കായിക പ്രേമികള്‍ക്കിടയിലും ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത വ്യക്തിത്വമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ധോണിക്ക് ബൈക്കുകളോടും കാറുകളോടുമുള്ള ഭ്രാന്തമായ സ്‌നേഹം എല്ലാവര്‍ക്കും അറിയാം. ധോണിയെന്ന വാഹനപ്രേമിയെ കുറിച്ചും അദ്ദേഹത്തിന്റെ നിരവധിയായ വാഹന ശേഖരത്തെ കുറിച്ചും ഞങ്ങള്‍ മുമ്പ് വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട്.

വിന്റേജ്, ക്ലാസിക് കാറുകളോട് ധോണി ഒരു പ്രത്യേക മമത വെച്ച് പുലര്‍ത്തുന്നു. അത് നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഗരാജ് വീക്ഷിച്ചാല്‍ പെട്ടെന്ന് മനസ്സിലാകും. എംഎസ് ധോണിയുടെ ഗരാജിലുള്ള മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് യമഹ RD350 . ഈ ഐക്കണിക് മോട്ടോര്‍സൈക്കിളില്‍ ധോണി ജന്മനാടായ റാഞ്ചിയിലൂടെ കറങ്ങുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. വാഹനപ്രേമികള്‍ക്കിടയില്‍ വളരെ ജനപ്രിയമായ മോട്ടോര്‍സൈക്കിളാണിത്. യമഹയുടെ ഈ മോട്ടോര്‍സൈക്കിള്‍ രണ്ടെണ്ണം ധോണിയുടെ പക്കലുണ്ട്.

Yamaha RD350 പണിമുടക്കിയതോടെ കിക്കറടിച്ച് കുഴങ്ങി ധോണി; വീഡിയോ വൈറല്‍

എന്നാല്‍ ഈ മോട്ടോര്‍സൈക്കിളിന്റെ ഒരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുന്‍ ക്രിക്കറ്റ് താരം തന്റെ യമഹ RD350 മോട്ടോര്‍സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുപെടുന്ന വീഡിയോ ആണ് വൈറലാകുന്നത്. IAMHVR അവരുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ധോണിയുടെ ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ വീടിന് പുറത്ത് കാത്തുനിന്ന് എംഎസ് ധോണിയെ കാണാന്‍ ശ്രമിക്കുകയായിരുന്നു വ്‌ലോഗര്‍. വ്‌ലോഗറും സുഹൃത്തുക്കളും എല്ലാം ധോണിക്കായി കാത്തിരുന്നു, മണിക്കൂറുകള്‍ കാത്തിരുന്നിട്ടും അവര്‍ക്ക് ധോണിയെ ഒരു നോക്ക് കാണാന്‍ കഴിഞ്ഞില്ല.

എങ്കിലും ധോണിയുടെ ഭാര്യ സാക്ഷി തന്റെ മെര്‍സിഡീസ് ബെന്‍സ് എസ്‌യുവി ഓടിക്കുന്നത് അവര്‍ കണ്ടു. അങ്ങനെ ഇരിക്കേ ധോണിയുടെ വീടിന്റെ ഗേറ്റ് തുറക്കുകയും ക്രിക്കറ്റ് താരം തന്റെ യമഹ RD350 മോട്ടോര്‍സൈക്കിളില്‍ വീട്ടിലേക്ക് കയറുകയും ചെയ്തു.ധോണി പ്രവേശിച്ചയുടന്‍ ഗേറ്റുകള്‍ അടച്ചു. എന്നാല്‍ ഗേറ്റിലൂടെ വേ്‌ലാഗര്‍ ക്രിക്കറ്റ് താരം തന്റെ യമഹ RD350 സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുപെടുന്ന വീഡിയോ റെക്കോര്‍ഡ് ചെയ്തു. അകത്തേക്ക് പ്രവേശിച്ച ശേഷം മോട്ടോര്‍ സൈക്കിള്‍ പണിമുടക്കിയതായി തോന്നുന്നു.

ധോണിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീഡിയോ എടുക്കുന്നതില്‍ നിന്ന് വ്‌ലോഗറെ തടയാന്‍ ശ്രമിച്ചുവെങ്കിലും അവന്‍ അത് ചിത്രീകരിച്ചു. എംഎസ് ധോനി ബൈക്കില്‍ ഇരുന്നുകൊണ്ട് അത് തള്ളുന്നത് കാണാം. ഗേറ്റില്‍ നിന്ന് ബൈക്ക് തള്ളി മാറ്റിയ ശേഷം ധോണി മോട്ടോര്‍ സൈക്കിള്‍ കിക്കറടിച്ച് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നു. നിരവധി ശ്രമങ്ങള്‍ക്ക് ശേഷം, ധോണി ബൈക്ക് സ്റ്റാര്‍ട്ട് ചെയത് ഓടിച്ച് പോയി. എംഎസ് ധോണി വിലകൂടിയ കാറുകളും എസ്‌യുവികളും ഓടിക്കുന്ന നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

ധോണി പലതവണ ബൈക്കുകളില്‍ ചീറിപ്പായുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരുപക്ഷേ ഇതാദ്യമായായിരിക്കും സ്വന്തം മോട്ടോര്‍ സൈക്കിള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടുപെടുന്നത് കാണുന്നത്. 30 bhp പവറും 32 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന 348-സിസി, ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് യമഹ RD350 ഉപയോഗിക്കുന്നത്. എംഎസ് ധോണി തന്റെ മോട്ടോര്‍സൈക്കിളുകള്‍ പരിപാലിക്കുന്ന കാര്യത്തിലും കീര്‍ത്തി കേട്ടിട്ടുണ്ട്. ധോണി സ്വന്തം ബൈക്കുകള്‍ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകാറുണ്ട്.

യമഹ RD 350s, RX 100s എന്നിവയുടെ അഭിലഷണീയമായ ശേഖരം കൂടാതെ, ഹാര്‍ലി ഡേവിഡ്സണ്‍ ഫാറ്റ് ബോയ്, കവാസാക്കി നിഞ്ച H2, അള്‍ട്രാ എക്സ്‌ക്ലൂസീവ് കോണ്‍ഫെഡറേറ്റ് X132 ഹെല്‍കാറ്റ് എന്നിവയുള്‍പ്പെടെയുള്ള ആധുനിക മോട്ടോര്‍സൈക്കിളുകളുടെ ഒരു ശ്രേണിയും എംഎസ് ധോണി സ്വന്തമാക്കിയിട്ടുണ്ട്. ബൈക്കുകള്‍ക്കൊപ്പം എസ്‌യുവികളും ക്ലാസിക് കാറുകളും ധോണിക്ക് ഇഷ്ടമാണ്. 1969 ഫോര്‍ഡ് മസ്താംഗ്, റോള്‍സ് റോയ്സ് സില്‍വര്‍ ഷാഡോ, പോണ്ടിയാക് ട്രാന്‍സ്-ആം, ഹമ്മര്‍ H2, നിസ്സാന്‍ 1 ടണ്‍ തുടങ്ങിയ കാറുകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്.

അദ്ദേഹത്തിന്റെ ഗാരേജില്‍ അടുത്തിടെ ചേര്‍ത്ത ഒരു കാറാണ് കിയ EV6 ഇലക്ട്രിക് കാര്‍. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ തന്റെ പുതിയ കിയ EV6-ല്‍ തന്റെ സഹതാരങ്ങളായ റുതുരാജ് ഗെയ്ക്വാദ്, കേദാര്‍ ജാദവ് എന്നിവരോടൊപ്പം ഇരിക്കുന്ന ചിത്രം അടുത്തിടെ വൈറലായിരുന്നു. ഇന്ത്യയിലെ കിയയുടെ മുന്‍നിര ഇലക്ട്രിക് കാറാണ് EV6. ഇത് ഒരു CBU (കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്) ആയി വില്‍ക്കുന്നു. ഇത് വളരെ പരിമിതമായ യൂണിറ്റുകള്‍ മാത്രമാണ് പുറത്തിറക്കിയത്. 200 യൂണിറ്റ് EV6 വിറ്റഴിച്ചതായി കിയ ഇതിനകം പ്രഖ്യാപിച്ചു.

More from DriveSpark

Article Published On: Tuesday, January 3, 2023, 11:09 [IST]
English summary
Ms dhoni s yamaha rd350 stalled at home video of cricketer struggling to start motorcycle went viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X