എൻഫീൽഡിന് പോലും കിട്ടാത്ത ഭാഗ്യം, ആരാധകന്റെ ബുള്ളറ്റിൽ ക്രിക്കറ്റ് ലോകത്തെ വണ്ടിപ്രാന്തന്റെ മാസ് നമ്പർ

ആരാധകൻ്റെ മനസ് നിറയ്ക്കുന്നതിൽ ക്രിക്കറ്റ് ലോകത്തെ വണ്ടിപ്രാന്തനായ എം എസ് ധോണി എന്നും ഒരു പടി മുന്നിൽ തന്നെയാണ്. മോട്ടോർ സൈക്കിളുകളും കാറുകളും ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് റാഞ്ചിയിലെ ഫാം ഹൗസിൽ ഞെട്ടിക്കുന്ന ശേഖരം തന്നെയുണ്ട്. അദ്ദേഹത്തിൻ്റെ ആരാധകർ പലപ്പോഴും അവരുടെ വാഹനം അദ്ദേഹത്തിൻ്റെ അടുത്തേക്ക് കൊണ്ടുപോകുകയും ഓട്ടോഗ്രാഫ് ചെയ്യുകയും ചെയ്യുന്നു. ഒരു ആരാധകൻ്റെ പുതിയ റോയൽ എൻഫീൽഡ് ക്ലാസിക് 350 മോട്ടോർസൈക്കിൾ ധോണി ഒപ്പിട്ടതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തി കയറുകയാണ് . ഒപ്പിടുക മാത്രമല്ല ധോണി ആരാധകൻ്റെ മോട്ടോർ സൈക്കിൾ ആരാധകനെ ഇരുത്തി ബുളളറ്റ് ഓടിക്കുകയും ചെയ്തു

കൃഷ്ണകാന്ത് ഗുപ്ത തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോയിൽ, എംഎസ് ധോണി ഒരു കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് പോകുന്നതിനിടയ്ക്കാണ്, പുറത്ത് ആരാധകരും സുരക്ഷാ ഗാർഡും കാത്ത് നിൽക്കുന്നത് കാണാം. ഉത്സവ സീസണിലാണ് താൻ ഈ ബൈക്ക് വാങ്ങിയതെന്നും ക്രിക്കറ്റ് താരം തൻ്റെ ഓട്ടോഗ്രാഫ് ഉപയോഗിച്ച് ബൈക്കിനെ അനുഗ്രഹിക്കണമെന്നും ധോണിക്കൊപ്പം നടക്കുന്ന ബൈക്കിൻ്റെ ഉടമ പറയുന്നുണ്ട്.

ഒരു മടിയും കൂടാതെ എംഎസ് ധോണി ഒരു മാർക്കർ ചോദിക്കുകയും, ടാങ്ക് തൻ്റെ വസ്ത്രം കൊണ്ട് തന്നെ വൃത്തിയാക്കുകയും അതിൽ ഒപ്പിടുന്നതും കാണാം. ഓട്ടോഗ്രാഫ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ബൈക്കിൻ്റെ ഉടമ ഒരുപക്ഷേ ടാങ്ക് ലാമിനേറ്റ് ചെയ്യാനോ PPF വാങ്ങുകയോ ചെയ്യാനാണ് സാധ്യത. അതിന് ശേഷം ആരാധകനെ പിന്നിൽ ഇരുത്തിക്കൊണ്ട് വാഹനം ഓടിക്കുന്നതും കാണാം.

350 ക്ലാസിക്കിന് പുതിയ ബറ്റാലിയൻ നിറം കൂടി കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാങ്ങാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ ബറ്റാലിയൻ ബ്ലാക്ക് കളർ ഓപ്ഷനും തെരഞ്ഞെടുക്കാനാവും. 1.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇതിഹാസത്തിനെ വീട്ടിലെത്തിക്കാനാവുന്നത്. പുതിയ പെയിൻ്റ് സ്കീം മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് എന്നീ നിറങ്ങൾക്ക് മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അതായത് ഇവയേക്കാൾ ഏകദേശം 1,300 രൂപ വിലയേറിയതാണെന്ന് സാരം.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബറ്റാലിയൻ ബ്ലാക്കിന്റെ സിംഗിൾ-ചാനൽ എബിഎസ് വേരിയൻ്റിൽ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് കമ്പനി നൽകുന്നത്. ഫ്യുവൽ ടാങ്കിലും സൈഡ് പാനലിലും ഗോൾഡൻ, റെഡ് നിറങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്ന ബാഡ്ജിംഗും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ബുള്ളറ്റിന്റെ പ്രധാന സവിശേഷതയായ സ്വൂപ്പിംഗ് സിംഗിൾ സീറ്റും കമ്പനി നിലനിർത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ ബറ്റാലിയൻ ബ്ലാക്ക് കൂടി ചേരുന്നതോടെ മോട്ടോർസൈക്കിളിൽ മൊത്തം 6 കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. മിലിട്ടറി ബ്ലാക്ക് ഷേഡിൽ നിന്നാണ് ശ്രേണി ആരംഭിക്കുന്നത്. തുടർന്ന് പുതിയ ബറ്റാലിയൻ ബ്ലാക്ക് ടോപ്പ് എൻഡായി മാറുകയും ചെയ്യുന്നു. ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളിലും സിൽവർ ഫിനിഷ് ചെയ്ത അക്ഷരങ്ങളുള്ള മിലിട്ടറി സിൽവർ ബ്ലാക്ക് ആണ് അടുത്തത്.

കൂടുതൽ ചെലവേറിയ ഡ്യുവൽ-ചാനൽ എബിഎസ് പതിപ്പുകൾ സ്റ്റാൻഡേർഡ് ബ്ലാക്ക്, ടോപ്പ്-സ്പെക്ക് ബ്ലാക്ക് ഗോൾഡ് എന്നിവയിൽ മാത്രം വാഗ്ദാനം ചെയ്യുന്നു. 2.16 ലക്ഷം രൂപയാണ് ഇവയുടെ എക്സ്ഷോറൂം വില വരുന്നത്. പുതിയ നിറം കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും മെക്കാനിക്കലായി ബൈക്കിന് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ സംഭവിച്ചിട്ടില്ല. ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-സീരീസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.

കൗണ്ടർബാലൻസറോടുകൂടിയ പരിചിതമായ 349 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബുള്ളറ്റ് 350 പതിപ്പിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 6,100 ആർപിഎമ്മിൽ 20 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും ബുള്ളറ്റിൽ പ്രതീക്ഷിക്കേണ്ട.

More from DriveSpark

Article Published On: Tuesday, November 5, 2024, 16:20 [IST]
English summary
Ms dhoni signed fans new royal enfield classic 350 with his autograph video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X