അന്ന് യാത്ര ട്രെയിനില്‍, ഇന്ന് സഞ്ചരിക്കുന്നത് കോടികളുടെ ജാഗ്വാറില്‍! 1040 കോടി ആസ്തിയുള്ള ക്രിക്കറ്റര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി (MS Dhoni). ലോക ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരെയും ഫിനിഷര്‍മാരെയുമെടുത്താല്‍ അതിലും ധോണിയുടെ പേര് കാണും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ തുടരുന്ന ധോണി നിലവില്‍ സിട്രണിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. വാഹനങ്ങളോടുള്ള കമ്പം തന്നെയാണ് ഈ റോളിലേക്ക് ക്രിക്കറ്ററെ പരിഗണിക്കാനുണ്ടായ കാരണവും. ബൈക്കുകളോടാണ് ഇഷ്ടം കൂടുതലെങ്കിലും ധോണിയുടെ ഗരാജിലെ കാറുകളും ലോകോത്തരമാണ്. അടുത്തിടെ ധോണി ഒരു പുത്തന്‍ മെര്‍സിഡീസ് കാര്‍ ചേര്‍ത്ത് ഗരാജ് വലുതാക്കിയിരുന്നു.

വിവിധ മാധ്യമങ്ങള്‍ പങ്കുവെച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളില്‍ രണ്ടാമനാണ് ധോണി. ഏകദേശം 1040 കോടി രൂപയാണ് ധോണിയുടെ ആസ്തി. കളിയില്‍ നിന്നും പരസ്യചിത്രങ്ങളില്‍ നിന്നുമുള്ള വരുമാനങ്ങള്‍ക്ക് പുറമെ ധോണി നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിക്ഷേപവും നടത്തിയിട്ടുണ്ട്. പണ്ട് ടിടിഇ കുപ്പായമിട്ട് കഷ്ടപ്പെട്ട് ജീവിച്ച ചുറ്റുപാടില്‍ നിന്ന് സാമ്പത്തികമായി ഉയര്‍ച്ചകള്‍ താണ്ടിയപ്പോള്‍ ധോണി ചെയ്യുന്നത് തന്റെ ഗരാജ് പരമാവധി വലുതാക്കാനാണ്.

ms dhoni seen driving jaguar f-type

ഇപ്പോള്‍ ധോണി ഒരു പുതിയ ജാഗ്വാര്‍ F-ടൈപ്പ് v8 സൂപ്പര്‍ കാര്‍ ഓടിച്ച് പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. MAHIFANPAGE0313 എന്ന യൂട്യൂബ് ചാനലിലാണ് താരം പുതുതായി വാങ്ങിയ കാര്‍ എന്ന നിലയില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റാഞ്ചിയിലെ ധോണിയുടെ വസതിക്ക് മുന്നില്‍ നിന്ന് ചിത്രീകരിച്ചതാണ് വീഡിയോ. ധോണിയെ ഒരു നോക്ക് കാണാനായി സ്ഥിരമായി അദ്ദേഹത്തിന്റെ വീടിന്റെ മുമ്പില്‍ ആരാധകര്‍ തടിച്ച് കൂടാറുണ്ട്.

പുത്തന്‍ ജാഗ്വാറുമായി വന്ന ധോണി ഗെയ്റ്റിന് സമീപം വണ്ടി നിര്‍ത്തിയ ശേഷം ആരാധകര്‍ക്ക് ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാനായി നിന്നുകൊടുത്തു. ശേഷം കാറുമായി ഗേറ്റ് കടന്ന് പോയി. കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഈ കാര്‍ ധോണി വാങ്ങിയതാണോ എന്ന് തീര്‍ച്ചയില്ല. ഓണ്‍ലൈനില്‍ പരിശോധിച്ചപ്പോള്‍ വാഹനം ധോണിയുടെ പേരിലല്ല. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആരുടെയെങ്കിലും ആകാം.

ms dhoni seen driving jaguar f-type

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാതാക്കളാല ജാഗ്വാര്‍ പുറത്തിറക്കിയ ഏറ്റവും വലിയ ആഡംബര കാറുകളില്‍ ഒന്നാണ് ജാഗ്വാര്‍ F-ടൈപ്പ്. ലോകമെമ്പാടുമുള്ള അതിസമ്പന്നരുടെയും എണ്ണംപറഞ്ഞ സെലിബ്രിറ്റികളുടെ ഗരാജുകളിലെ സ്ഥിരം സാന്നിധ്യമാണ് ഇവന്‍. വ്യത്യസ്തമായ പവര്‍ട്രെയിന്‍ ഓപ്ഷനുകളുള്ള ഒന്നിലധികം വേരിയന്റുകളില്‍ ജാഗ്വാര്‍ F-ടൈപ്പ് ലഭ്യമാണ്.

ഏറ്റവും ശക്തമായ P575 പതിപ്പില്‍ 5.0-ലിറ്റര്‍ V8 എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. ഇത് 575 PS പവറും 700 Nm ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു. വെറും 3.7 സെക്കന്‍ഡില്‍ ഈ കാര്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 300 കിലോമീറ്ററാണ്. അത്യാധുനിക സാങ്കേതിക വിദ്യകളും സൗകര്യങ്ങളോടും സജ്ജമാക്കിയ റിച്ചായ ക്യാബിനാണ് ഇതിന്റെ ഹൈലൈറ്റുകളില്‍ ഒന്ന്.

jaguar f-type

12-വേ ഇലക്ട്രിക് മെമ്മറി ഫ്രണ്ട് സീറ്റുകള്‍, R ബ്രാന്‍ഡഡ് ലെതര്‍ സ്റ്റിയറിംഗ് വീല്‍, ഫുള്‍ 3D മാപ്പുകള്‍, 12.3-ഇഞ്ച് ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, സ്‌ക്രിപ്റ്റഡ് ഗ്ലോവ്‌ബോക്‌സ് ബട്ടണും അതിലേറെയുമുണ്ട് ജാഗ്വാര്‍ F-ടൈപ്പ് സൂപ്പര്‍ കാറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍. ജാഗ്വാര്‍ F-ടൈപ്പിന്റെ വില തുടങ്ങുന്നത് 97.97 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 2.61 കോടി രൂപയാണ്. എക്‌സ്‌ഷോറൂം വിലകളാണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, January 6, 2025, 13:20 [IST]
English summary
Ms dhoni spotted in jaguar f type v8 supercar worth rs 2 61 crore
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X