തലൈവരെ നീങ്കളാ! ഇങ്ങേര് വീടിന് വെളിയിൽ ഇറങ്ങിയാൽ വൈറലാണ്, 4 കോടിയുടെ വണ്ടി ഓടിക്കുന്ന ആൾ ചില്ലറക്കാരനല്ല

വാഹനകമ്പത്തിൽ ആരേയും കടത്തിവെട്ടുന്ന ഒരാളുണ്ട് എന്ന് പറഞ്ഞാൽ നിങ്ങളുടെ മനസിലേക്ക് ആരുടെ മുഖമായിരിക്കും തെളിഞ്ഞ് വരുക. അദ്ദേഹത്തിൻ്റെ ബൈക്കുകളുടേയും കാറുകളുടേയും കളക്ഷൻ കണ്ടായാൽ ആരായാലും വാ പൊളിച്ച് പോകും. ഒരുപാട് വളച്ച് ഒടിക്കുന്നില്ല. നമ്മുടെ ക്രിക്കറ്റിലെ തല എന്നറിയപ്പെടുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യമാണ് പറഞ്ഞത്. ധോണി എപ്പോൾ ഏത് വാഹനമായിട്ട് പുറത്ത് ഇറങ്ങിയാലും അത് സോഷ്യൽ മീഡിയയിൽ വൈറലാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. പരിശീലനം കഴിഞ്ഞ് ധോണി തൻ്റെ പുതിയ മെഴ്‌സിഡസ് ബെൻസ് G63 AMG യിൽ വീട്ടിലേക്ക് എത്തുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുന്നത്.

3.3 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള എസ്‌യുവി നിരത്തിലെത്തിക്കുമ്പോള്‍ ഏകദേശം 3.5 കോടി രൂപയാകും. '0007' എന്ന വിഐപി നമ്പര്‍പ്ലേറ്റാണ് ഝാര്‍ഖണ്ഡ് രജിസ്‌ട്രേഷന്‍ കാറിനുള്ളത്. ധോണിയുടെ ജഴ്‌സിയുടെ നമ്പറും '7' ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തെ ഏറ്റവും ജനപ്രിയമായ ആഡംബര എസ്യുവികളിലൊന്നാണ് മെര്‍സിഡീസ ബെന്‍സ് G-ക്ലാസ്. സെലിബ്രിറ്റികളുടെയും ശതകോടീശ്വരന്‍മാരുടെയും ഗരാജുകളിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത വണ്ടികളില്‍ ഒന്നാണിതെന്ന് പറയാറുണ്ട്.

ms dhoni g wagon video

പുതിയ മെര്‍സിഡീസ് AMG G63 കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എയറോഡൈനാമിക്കലി ഏറ്റവും മികവുറ്റ രീതിയില്‍ രൂപകല്‍പ്പന ചെയ്ത G-വാഗണ്‍ ആയി ഇത് വാഴ്ത്തപ്പെടുന്നു. ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ തുടങ്ങി നിരവധി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഈ എസ്‌യുവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ G63 പതിപ്പ് മാത്രം വില്‍പ്പനക്കെത്തിക്കുന്ന കമ്പനി കൂടുതല്‍ ശക്തമായ G65 പതിപ്പ് അന്താരാഷ്ട്ര വിപണിയില്‍ വാഗ്ദാനം ചെയ്യുന്നു.

അതിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അതിന്റെ സിഗ്‌നേച്ചര്‍ ബോക്സി ഡിസൈന്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചെറുതായി റൗണ്ട് ഷെയ്പ്പിലാണ് പുതിയ G63 അവതരിപ്പിക്കുന്നത്. ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റുമുള്ള വൃത്താകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബോണറ്റ് മൗണ്ടഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്ള ഒരു പുതിയ ഹെഡ്ലാമ്പ് ക്ലസ്റ്ററും ഇതിലുണ്ട്. 21 ഇഞ്ച് സെവന്‍-സ്പോക്ക് അലോയ് വീലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സുമായി വരുന്ന മെര്‍സിഡീസ് AMG G63 ഓഫ്-റോഡിംഗിനും പ്രാപ്തമാണ്.

4.0 ലിറ്റര്‍ ബൈ-ടര്‍ബോ V8 പെട്രോള്‍ എഞ്ചിനാണ് മെര്‍സിഡീസ് G63-ക്ക് കരുത്തേകുന്നത്. 585 bhp പവറും 850 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. മുന്‍ തലമുറ പതിപ്പില്‍ 5.5 ലിറ്റര്‍ V8 എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്. പുതിയ പതിപ്പില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ AMG സ്പീഡ്ഷിഫ്റ്റ്, നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നു.

പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കാന്‍ എസ്‌യുവിക്ക് സാധിക്കും. പരമാവധി വേഗത മണിക്കൂറില്‍ 220 കി.മീ ആയി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിരിക്കുന്നു. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 240 കിലോമീറ്ററായി ഉയര്‍ത്തുന്ന AMG ഡ്രൈവര്‍ പാക്കേജ് ഉടമകള്‍ക്ക് തിരഞ്ഞെടുക്കാം.

ms dhoni g wagon video

ഇന്ത്യയില്‍ അതിവേഗം വളരുന്ന് കൊണ്ടിരിക്കുന്ന കാര്‍ കമ്പനികളിലൊന്നായ സിട്രണ്‍ അടുത്തിടെ ധോണിയെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചിരുന്നു. ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ നിലവില്‍ ഇന്ത്യയില്‍ നാല് കാറുകളാണ് വില്‍പ്പനക്കെത്തിക്കുന്നത്. C3, eC3, C3 എയര്‍ക്രോസ്, C5 എയര്‍ക്രോസ് എന്നിവയാണ് നിലവില്‍ സിട്രണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകള്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

ms dhoni g wagon video

More from DriveSpark

Article Published On: Saturday, December 21, 2024, 15:09 [IST]
English summary
Ms dhoni spotted in recently bought mercedes benz g63 amg video goes viral
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X