കാറുകള്‍ മോഡിഫൈ ചെയ്‌ത്‌ 'കുട്ടപ്പനാക്കിയ' ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

ഇന്ത്യയിലെന്ന് മാത്രമല്ല പലപ്പോഴും ലോകത്ത് തന്നെ സെലിബ്രിറ്റികളുടെ മുഖമുദ്രകളില്‍ ഒന്നാണ് ആഢംബര കാറുകള്‍. ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ പലരുടെയും ഗരാജുകള്‍ പരിശോധിച്ചാല്‍ വില കൂടിയ കാറുകളുടെയും ബൈക്കുകളുടെയുമെല്ലാം ശേഖരം തന്നെ നമുക്ക് കാണാന്‍ സാധിക്കും.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

ചില സെലിബ്രിറ്റികള്‍ സ്വയം ഡ്രൈവിംഗ് ആസ്വദിക്കുമ്പോള്‍ ചിലര്‍ കംഫര്‍ട്ട് ആണ് നോക്കുന്നത്. സെലിബ്രിറ്റികള്‍ക്കിടയിലെ വണ്ടിഭ്രാന്തന്‍മാരില്‍ ചിലര്‍ ആള്‍ക്കൂട്ടങ്ങളില്‍ വേറിട്ട് നില്‍ക്കാന്‍ തങ്ങളുടെ വാഹനങ്ങള്‍ മോഡിഫൈ ചെയ്യാറുണ്ട്. സ്വന്തം കാറുകള്‍ മോഡിഫൈ ചെയ്ത് ചില ഇന്ത്യന്‍ സെലിബ്രിറ്റികളെ കുറിച്ചാണ് നമ്മള്‍ ഇന്ന് പറയാന്‍ പോകുന്നത്.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

എംഎസ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 'തല'യുമായ എംഎസ് ധോണിയെ കുറിച്ച് വാഹനപ്രേമികള്‍ക്കും ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. തന്റെ കൈവശമുള്ള നിസാന്‍ വണ്‍-ടണ്‍ പിക്കപ്പ് ട്രക്ക് ആണ് ധോണി കസ്റ്റം ബില്‍ട്ട് ചെയ്തത്.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

ട്രക്ക് പച്ച നിറത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എസ്‌യുവികളായ നിസ്സാന്‍ 1 ടണ്‍ പിക്ക് അപ്പ് ട്രക്കുകള്‍ റീസ്‌റ്റോര്‍ ചെയ്യുന്നതില്‍ പ്രശസ്തരായ പഞ്ചാബിലെ നകോദര്‍ ആസ്ഥാനമായുള്ള എസ്ഡി കാര്‍ വേള്‍ഡാണ് ട്രക്ക് നിര്‍മ്മിച്ചത്. ധോണിയെ പലപ്പോഴും ഈ നിസാന്‍ വണ്‍ പിക്കപ്പ് ട്രക്കില്‍ കാണപ്പെട്ടിട്ടുണ്ട്.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

ദുല്‍ഖര്‍ സല്‍മാന്‍

മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ മികച്ച ഒരു വാഹനപ്രേമിയാണെന്ന കാര്യം ഏവര്‍ക്കുമറിയാം. നിരവധി ക്ലാസിക് വിന്റേജ് കാറുകളുടെയും എസ്‌യുവികളുടെയും ശേഖരം അദ്ദേഹത്തിനുണ്ട്. അതിലൊന്നാണ് മുന്‍ തലമുറ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

തനിക്ക് ക്ലാസിക് കാറുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നും അതില്‍ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഉണ്ടെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. കാറിന്റെ മൊത്തത്തിലുള്ള രൂപഭംഗി നശിപ്പിക്കാതെ അത്യാധുനിക ഘടകങ്ങളോടെയാണ് താരം കാര്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. ഡിഫന്‍ഡര്‍ എസ്‌യുവിയുടെ പഴയതും പുതിയതുമായ തലമുറ വാഹനങ്ങള്‍ സ്വന്തമാക്കിയ ഒരേയൊരു നടന്‍ കൂടിയാണ് ഡിക്യു.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

രണ്‍വീര്‍ സിംഗ്

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ കാര്‍പ്രേമം വളരെ പ്രശസ്തമാണ്. തന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് S സ്പോര്‍ട്സ് കാറുമായി രണ്‍വീര്‍ കറങ്ങുന്നത് പലപ്പോഴും പാപ്പരാസികള്‍ പകര്‍ത്തയിട്ടുണ്ട്. രണ്‍വീറിന്റെ ഈ കാറിന് ഇന്‍ഷൂറന്‍സ് ഇല്ലെന്ന് കാണിച്ച് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിവാദം സൃഷ്ടിച്ചിരുന്നു.രണ്‍വീര്‍ സിങ് കാര്‍ വാങ്ങിയപ്പോള്‍ അതിന്റെ യഥാര്‍ത്ഥ നിറം വെള്ളയായിരുന്നു. എന്നിരുന്നാലും, കുറച്ച് കാലം കാര്‍ ഉപയോഗിച്ച ശേഷം രണ്‍വീര്‍ കാര്‍ പൂര്‍ണ്ണമായും ഇലക്ട്രിക് ബ്ലൂ നിറത്തിലേക്ക് മാറ്റി.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

പൃഥ്വിരാജ് സുകുമാരന്‍

മലയാള സിനിമയിലെ മറ്റൊരു സുപ്രധാന വാഹനപ്രേമിയാണ് പൃഥ്വിരാജ് സുകുമാരന്‍. കാറുകളോട് വല്ലാത്ത ഇഷ്ടം സൂക്ഷിക്കുന്ന പൃഥ്വിയുടെ കൈവശവും ഒരു പഴയ തലമുറ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഉണ്ട്. സംവിധായകന്‍ കൂടിയായ പൃഥ്വി എസ്‌യുവി പൂര്‍ണമായും പുനഃസ്ഥാപിക്കുകയും സൂക്ഷ്മമായ പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്തു. നാര്‍ഡോ ഗ്രേ ഷേഡിലാണ് എസ്‌യുവി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

ദിശ പഠാനി

ബോളിവുഡിലെ പ്രമുഖ യുവനടിയായ ദിശ പഠാനിയുടെ ഗരാജില്‍ രണ്ട് ആഡംബര കാറുകളും എസ്‌യുവികളും ഉണ്ട്. എന്നാല്‍ അതിലുള്ള മെര്‍സിഡീസ് ബെന്‍സ് S450 ആഡംബര അവയില്‍ വ്യത്യസ്തമായി കാണാം. യാത്രക്കാര്‍ക്ക് സുഖകരമായ സവാരി വാഗ്ദാനം ചെയ്യുന്നതിനാവശ്യമായ നിരവധി സവിശേഷതകള്‍ നിറഞ്ഞതാണ് S ക്ലാസ് സെഡാന്‍. തന്റെ S450 സെഡാന്‍ മാറ്റ് ബ്ലാക്ക് സ്റ്റിക്കറില്‍ പൊതിഞ്ഞിരിക്കുകയാണ് ദിശ. ബോളിവുഡ് നടിയെ നിരവധി തവണ ഈ ആഢംബര സെഡാനില്‍ ചുറ്റുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. കാര്‍ വിപണിയില്‍ ലഭ്യമായിരുന്ന സമയത്ത് ഏകദേശം 1.7 കോടി രൂപയായിരുന്നു വില.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

അനന്യ പാണ്ഡെ

പട്ടികയിലുള്ള മറ്റൊരു ബോളിവുഡ് നടിയാണ് അനന്യ പാണ്ഡെ. ബി ടൗണ്‍ സെലിബ്രിറ്റികള്‍ക്കിടയില്‍ ജനപ്രിയമായ റേഞ്ച് റോവര്‍ സ്പോര്‍ട് ലക്ഷ്വറി എസ്യുവി ഉടമയാണ് അനന്യ പാണ്ഡെ. തന്റെ എസ്‌യുവിയെ വേറിട്ട് നിര്‍ത്താനായി മിലിട്ടറി ഗ്രീന്‍ ഷെയ്ഡില്‍ സ്റ്റിക്കറില്‍ പൊതിഞ്ഞിരിക്കുകയാണ് അനന്യ. സ്പോര്‍ട്ടിയര്‍ ലുക്കിനായി ബ്ലാക്ക്ഡ് ഔട്ട് ഇന്‍സേര്‍ട്ടുകള്‍ നല്‍കിയിരുക്കുന്നു. ഏകദേശം 1.03 കോടി രൂപയാണ് എസ്‌യുവിയുടെ വില.

കാറുകള്‍ മോഡിഫൈ ചെയ്ത ഇന്ത്യന്‍ സെലിബ്രിറ്റികള്‍; ധോണി മുതല്‍ ദുല്‍ഖര്‍ വരെ

സൂര്യ കുമാര്‍ യാദവ്

ഇന്ത്യന്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനാണ് ആരാധകര്‍ 'സ്‌കൈ' എന്ന് വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ക്രിക്കറ്റ് താരവും തന്റെ നിസ്സാന്‍ 1 ടണ്‍ പിക്കപ്പ് ട്രക്കാണ് മോഡിഫൈ ചെയ്തിരിക്കുന്നത്. ഈ ട്രക്കിന് സൂര്യകുമാര്‍ കൂറ്റന്‍ ടയറുകള്‍ നല്‍കിയിരിക്കുന്നു. പുതിയ ലുക്ക് ലഭിക്കുന്നതിനായി കാര്‍ പൂര്‍ണ്ണമായി റീസ്‌റ്റോര്‍ ചെയ്തു. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ഈ വാഹനം ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും.

More from DriveSpark

Article Published On: Monday, January 23, 2023, 11:52 [IST]
English summary
Ms dhoni to dulquer salman list of indian celebrities who made modifications to their cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X