അജ്‍മാനില്‍ സ്ത്രീകള്‍ക്ക് പിങ്ക് കാറുകള്‍

അജ്‍മാന്‍ പൊതുഗതാഗത കോര്‍പറേഷന്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടാക്സി സര്‍വീസ് തുടങ്ങിയിരിക്കുന്നു. ഇതാദ്യമായാണ് അജ്‍മാനില്‍ സ്ത്രീകള്‍ക്ക് പ്രത്യേകമായി വാഹന സര്‍വീസ് തുടങ്ങുന്നത്. 'മുഹ്ര ടാക്സി സര്‍വീസ്' ഈ പെണ്‍കാറുകള്‍ക്ക് പേരിട്ടിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ടാക്സി സര്‍വീസ് തുടങ്ങിയത്. 11 പിങ്ക് കാറുകളാണ് ഇറക്കിയിട്ടുള്ളത്. ഇത് 50 കാറുകളായി ഉയര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
എപിടിസിയുടെ എട്ടാം വാര്‍ഷികത്തിലാണ് ഈ കാറുകള്‍ നിരത്തിലിറക്കിയത്. ഹുമൈദ് ബിന്‍ റഷിദ് അല്‍ നുഐമി ചാരിറ്റി ഫൗണ്ടേഷന്‍റെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
3.50 ദിര്‍ഹത്തിലാണ് മീറ്റര്‍ തുടങ്ങുന്നത്. സ്ത്രീ ഡ്രൈവര്‍മാര്‍ മാത്രമേ പിങ്ക് കാറുകള്‍ ഡ്രൈവ് ചെയ്യൂ. ഇവര്‍ക്ക് 4000 രൂപയാണ് മാസശമ്പളം. കൂടാതെ, ലാഭത്തിന്‍റെ ഒരു വിഹിതവും ഇവര്‍ക്ക് നല്‍കും.


Click it and Unblock the Notifications








