കളിപ്പാട്ടം പോലെയല്ലേ കാറുകള്‍ വാങ്ങിക്കൂട്ടുന്നത്! 4.5 കോടിയുടെ ഫെറാറിയുടെയും മുതലാളി ഇങ്ങേരോ?

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 15000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും ചെലവേറിയ വീടുകളിലൊന്നായ ആന്റിലിയയിലാണ് അദ്ദേഹം സകുടുംബം താമസിക്കുന്നത്. മുകേഷ് അംബാനിയെ കൂടാതെ ഭാര്യ നിത അംബാനി മക്കളായ ആകാശ് അംബാനി, അനന്ത് അംബാനി എന്നിവര്‍ ചില ഹൈ എന്‍ഡ് കാറുകളുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വാര്‍ത്തകളില്‍ നിറയാറുണ്ട്.

കുട്ടികള്‍ ടോയ് കാര്‍ വാങ്ങിക്കൂട്ടുന്നത് പോലെയാണ് അംബാനി കാര്‍ വാങ്ങിക്കൂട്ടുന്നതെന്ന് ചിലര്‍ക്കെങ്കിലും തോന്നാറുണ്ട്. അംബാനി കുടുംബം പോകുന്നിടത്തെല്ലാം ആഡംബര കാറുകളുടെ ഒരു വലിയ നിര തന്നെ അവരെ പിന്തുടരാറുണ്ട്. മെര്‍സിഡീസ് AMG G63, റേഞ്ച് റോവര്‍ എസ്‌യുവികള്‍, റോള്‍സ് റോയ്സ് കലിനന്‍ എന്നിവയാണ് അവരുടെ വാഹനവ്യൂഹത്തിലുണ്ടാവാറുള്ളത്. ഇപ്പോള്‍ തന്റെ കാര്‍ ശേഖരം വിപുലീകരിച്ചുകൊണ്ട് മുകേഷ് അംബാനി ആന്റിലിയയുടെ ഗരാജിലേക്ക് ഒരു പുത്തന്‍ ഫെറാറി മോഡല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്.

ambanis ferrari roma

വാഹനവ്യൂഹത്തില്‍ അടുത്തിടെ കാണപ്പെട്ട പുതിയ ഫെറാറി റോമ അംബാനി കുടുംബത്തിന്റെ കാര്‍ ശേഖരത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അംബാനി കുടുംബാംഗം കാറില്‍ മുംബൈ നഗരത്തിലൂടെ കറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളുടെ ഫെറാറി റെഡ് കളറിലുള്ള കാറാണ് അംബാനി സ്വന്തമാക്കിയിരിക്കുന്നത്.

ഈ കാറിന് ഏകദേശം 4.5 കോടി രൂപയാണ് വില വരുന്നത്. ഇന്ത്യന്‍ നിരത്തുകളില്‍ ഫെറാറി കാറുകള്‍ അത്ര സാധാരണ കാഴ്ചയല്ല. അതുപോലെ തന്നെ ഫെറാറി റോമയും വളരെ അപൂര്‍വമായ കാഴ്ചയും കൂടിയാണ്. 2021-ല്‍ പുറത്തിറക്കിയ ഫെറാറി റോമ ഇറ്റാലിയന്‍ ബ്രാന്‍ഡിന്റെ മറ്റ് കാറുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.

ferrari roma

വിപണിയിലെത്തിയ അന്ന് മുതല്‍ ഈ കാര്‍ നിരവധി സെലിബ്രിറ്റികളെ ആകര്‍ഷിച്ചിട്ടുണ്ട്. നിരവധി സെലിബ്രിറ്റികള്‍ ഇതിനോടകം ഈ കാര്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. മിഡ്-ഫ്രണ്ട്-എഞ്ചിന്‍ ഡിസൈനിലുള്ള കാറിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുന്നതിനായി ഒരു മിനിമലിസ്റ്റിക് സമീപനം പിന്തുടരുന്നു. മികച്ച ഹാന്‍ഡ്ലിംഗ് ഡൈനാമിക്സിനും റെസ്‌പോണ്‍സീവ്‌നെസിനുമായി കാറിന്റെ ഭാരം കുറച്ചാണ് ബ്രാന്‍ഡ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ലുക്കില്‍ മാത്രമല്ല ശക്തമായ എഞ്ചിന്റെ പേരില്‍ കൂടിയാണ് ഫെറാറി റോമ കൈയ്യടി നേടുന്നത്. 611 bhp പവറും 760 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് റോമയുടെ കരുത്ത്. 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എഞ്ചിനുമായി ജോടിയാക്കുന്നു.

ferrari roma

വെറും 3.4 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കാറിന് സാധിക്കുന്നു. ഫെറാറി 488 GTB, ഫെറാറി 812 സൂപ്പര്‍ ഫാസ്റ്റ്, ഫെറാറി പോര്‍ട്ടോഫിനോ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11, ലംബോര്‍ഗിനി അവന്റഡോര്‍ S റോഡ്‌സ്റ്റര്‍ തുടങ്ങിയ സ്‌പോര്‍ട്‌സ് കാറുകള്‍ ഉള്‍ക്കൊള്ളുന്ന മുകേഷ് അംബാനിയുടെ ഗാരേജിലേക്കാണ് ഫെറാറി റോമ ചേര്‍ക്കപ്പെടുക.

സ്പോര്‍ട്സ് കാറുകള്‍ക്ക് പുറമെ റോള്‍സ് റോയ്സ് ഫാന്റം, റോള്‍സ് റോയ്‌സ് കലിനന്‍, ബെന്റ്ലി ബെന്റയ്ഗ, ബെന്റ്ലി ഫ്‌ലയിംഗ് സ്പര്‍ട്ട്, മെര്‍്സിഡീസ് S-ക്ലാസ് മെയ്ബാക്ക് S660 ഗാര്‍ഡ്, ബിഎംഡബ്ല്യു 760Li സെക്യൂരിറ്റി, റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് G വാഗണ്‍സ് എന്നിങ്ങനെ ആഡംബര കാറുകളുടെ ശേഖരം തന്നെയുണ്ട്. ആഡംബരത്തില്‍ എങ്ങനെ ജീവിക്കണമെന്ന് നന്നായി അറിയാവുന്ന അംബാനി കുടുംബത്തിന്റെ കാര്‍ ശേഖരത്തിലേക്ക് നോക്കിയാല്‍ അത് മനസ്സിലാകും.

അടുത്തിടെ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയായ റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് ഭാര്യ നിത അംബാനിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഈ വർഷത്തെ ദീപാവലി സമ്മാനമായിട്ടാണ് മുകേഷ് അംബാനി ഭാര്യക്ക് 10 കോടി രൂപ വില വരുന്ന കാര്‍ സമ്മാനിച്ചത്.

8.2 കോടി രൂപ എക്‌സ്‌ഷോറൂം വില വരുന്ന കാര്‍ നിരത്തിലെത്തുമ്പോള്‍ 10 കോടിയിലധികം വരും. ഇതോടൊപ്പം ഉപഭോക്താക്കള്‍ക്ക് കാര്‍ കസ്റ്റമൈസ് ചെയ്യാനും ഓപ്ഷനുണ്ട്. വളരെ കുറച്ച് സെലിബ്രിറ്റികള്‍ക്ക് മാത്രമാണ് റോള്‍സ് റോയ്‌സ് കലിനന്‍ ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളത്. അതില്‍ ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍.

More from DriveSpark

Article Published On: Monday, December 4, 2023, 17:13 [IST]
English summary
Mukesh ambani added ferrari roma worth rs 4 5 crore to his garage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X