അംബാനിക്കില്ലാത്ത കാറോ..! ഇന്ത്യയിലെ ഏറ്റവും വില കൂടിയ ലക്ഷ്വറി എംപിവിയും ജിയോ ഗരാജിന് സ്വന്തം
ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ അനന്ത് അംബാനിയുടെ വിവാഹം ജൂലൈ 12-ന് നടക്കാന്‍ പോകുകയാണ്. രാധിക മെര്‍ച്ചന്റാണ് അനന്തിന്റെ വധു. അംബാനി കുടുംബത്തിലെ വിവാഹമാകുമ്പോള്‍ അതിനൊത്ത ആഡംബരം ഉണ്ടാകുമല്ലോ. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന പ്രീവെഡ്ഡിംഗ് ആഘോഷങ്ങള്‍ക്കായി കോടികളാണ് കുടുംബം പൊടിച്ചത്. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായി നടക്കുന്ന വിവിധ ചടങ്ങളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. പ്രീ വെഡ്ഡിംഗ് സമയത്ത് ഫെറാറിയുടെ ആദ്യത്തെ 'ഫാമിലി' എസ്‌യുവി സ്വന്തമാക്കിയ കുടുംബം വിവാഹ സമയത്തും പുത്തന്‍ കാറുകള്‍ വാങ്ങിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അംബാനി ഗരാജിലേക്ക് പുത്തന്‍ റോള്‍സ് റോയ്‌സ് കലിനന്‍ എത്തിയത്. മുകേഷ് അംബാനിയെയും കുടുംബാംഗങ്ങളെയും പുതിയ കാറുകളില്‍ കാണുന്ന ട്രെന്‍ഡ് തുടരുകയാണ്. കാരണം അദ്ദേഹം തന്റെ കാര്‍ ശേഖരത്തിലേക്ക് ലെക്സസിന്റെ ഏറ്റവും പുതിയ ലക്ഷ്വറി എംപിവിയായ LM350h ചേര്‍ത്തതായാണ് വിവരം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലക്ഷ്വറി കാറുകള്‍ സ്വന്തമായുള്ള വ്യക്തിയാണ് മുകേഷ് അംബാനി. ജിയോ ഗരാജിലെ കാറുകളുടെ എണ്ണം വരെ ആര്‍ക്കും കൃത്യമായി അറിയില്ല.

ട്രെന്‍ഡിന് അനുസരിച്ച് വാഹനങ്ങള്‍ മാറ്റുന്നതിനാല്‍ അംബാനി ഗരാജില്‍ സ്ഥിരമായി പുത്തന്‍ വാഹനങ്ങള്‍ കാണാറുണ്ട്. അക്കൂട്ടത്തിലേക്കുള്ള പുത്തന്‍ എന്‍ട്രിയാണെന്ന് തോന്നുന്നു ഈ ലെക്‌സസ് എംപിവി. കാര്‍സ് ഫോര്‍ യു എന്ന യൂട്യൂബ് ചാനലിലാണ് മുകേഷ് അംബാനി പുതിയ ലെക്‌സസ് എംപിവി വാങ്ങിയതായി പറയുന്നത്. കല്യാണപ്പെണ്ണായ രാധിക മെര്‍ച്ചെന്റ് വെള്ള നിറത്തിലുള്ള ലെക്‌സസ് കാറില്‍ അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലയില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റന്റ് ബോളിവുഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്.
ഗംഭീരമായ റോഡ് പ്രസന്‍സും വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് ക്യാബിനുകളോട് കിടപിടിക്കുന്ന അകത്തളവുമുള്ള ഈ ലക്ഷ്വറി കാര്‍ ഏതായാലും അംബാനിമാര്‍ക്ക് പറ്റിയതാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ ഈ കാര്‍ സ്വന്തമാക്കിയിരുന്നു. ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനായ ലെക്‌സസ് ലോകത്തിലെ ഏറ്റവും പ്രീമിയം വാഹനങ്ങളില്‍ ചിലത് നിര്‍മിക്കുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള വസ്തുക്കള്‍ ചേര്‍ത്താണ് ഈ കാറുകളുടെ നിര്‍മാണം.

7 സീറ്റര്‍, 4 സീറ്റര്‍ ഓപ്ഷനുകളില്‍ LM 350h വാങ്ങാന്‍ സാധിക്കും. ഇവക്ക് യഥാക്രമം 2 കോടി, 2.5 കോടി രൂപയാണ് എക്സ്ഷോറൂം വില. ടൊയോട്ട വെല്‍ഫയറിന് അടിവരയിടുന്ന GA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് LM 350h എംപിവിയും പണികഴിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ലെക്സസ് ലെക്സസ് LM 350h ലക്ഷ്വറി എംപിവി ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യ, ആഡംബര ഫീച്ചറുകള്‍, കണക്റ്റിവിറ്റി ഫീച്ചറുകള്‍, സേഫ്റ്റി ഉപകരണങ്ങള്‍ എന്നിവയ്ക്ക് കാറില്‍ ഒരു കുറവും വരുത്തിയിട്ടില്ല. 23-സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം, എയര്‍ലൈന്‍ തരത്തിലുള്ള റിക്ലിനര്‍ സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, വലിയ 48 ഇഞ്ച് ടിവി, ഫോള്‍ഡ്-ഔട്ട് ടേബിളുകള്‍, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍, അംബ്രല്ല ഹോള്‍ഡര്‍, റിയര്‍ ഗ്ലൗ ബോക്‌സ്, ഫ്രിഡ്ജ്, ഹീറ്റര്‍ ആംറെസ്റ്റുകള്‍ എന്നിവയടക്കം നിരവധി സവിശേഷതകള്‍ കാറില്‍ ഓഫര്‍ ചെയ്യുന്നു.
യാത്രക്കാരുടെ ശരീരത്തിന് അനുസരിച്ച് താപനില ക്രമീകരിക്കുന്ന പുതിയ സെന്‍സര്‍ അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോളും ഇതിന് ലഭിക്കുന്നു. അഡാപ്റ്റീവ് സസ്പെന്‍ഷന്‍ യാത്രകള്‍ സുഖകരമാക്കാന്‍ സഹായിക്കുന്നു. നോയ്‌സ് റിഡക്ഷന്‍ ടയറുകള്‍, ആക്ടീവ് നോയ്‌സ് കണ്‍ട്രോള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയവയും ലെക്സസ് എംപിവിയുടെ മറ്റ് പ്രത്യേകതകളില്‍ ചിലതാണ്.
പേരിലെ h സൂചിപ്പിക്കുന്ന പോലെ തന്നെ ലെക്‌സസ് LM350h എംപിവിയില്‍ ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ സിസ്റ്റമാണ് വരുന്നത്. 246 bhp പവറും 239 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം.
ഉയര്‍ന്ന കാര്യക്ഷമതയ്ക്കായി എഞ്ചിന്‍ നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ലെക്സസിന്റെ ഇ-ഫോര്‍ ഡ്രൈവ്ട്രെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ ട്രാന്‍സ്മിഷന്‍ നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു. നിലവില്‍ ലെക്‌സസ് LM 350h എംപിവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല.


Click it and Unblock the Notifications








