അപകടത്തില്‍ തകര്‍ന്ന 9 കോടിയുടെ കാര്‍ വീണ്ടും പണിതിറക്കി! ഇതൊക്കെ അംബാനിക്കേ പറ്റൂ...

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ കാര്‍ ശേഖരത്തെ കുറിച്ച് മുഖവുരയുടെ ആവശ്യമില്ല. സൂപ്പര്‍കാറുകള്‍, ആഡംബര എസ്യുവികള്‍, സെഡാനുകള്‍ എന്നിവയുടെ ശ്രദ്ധേയമായ കാറുകളുടെ നിര തന്നെ ജിയോ ഗരാജിന് അലങ്കാരമായുണ്ട്. അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഫെറാറി. കാരണം '777' നമ്പര്‍പ്ലേറ്റുള്ള ഒമ്പതോളം ഫെറാറികള്‍ അംബാനിമാര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെ പക്കലുള്ള ഏറ്റവും കരുത്തുറ്റ കാറാണ് ഫെറാറി SF90 സ്ട്രാഡേല്‍. 1000 bhp പവറുള്ള ഈ കാര്‍ 2021-ല്‍ ഒരു അപകടത്തില്‍ പെട്ട് തകര്‍ന്നിരുന്നു. ഇപ്പോള്‍ കരുത്തുറ്റ മെഷീന്‍ പുനര്‍നിര്‍മിച്ച് വീണ്ടും നിരത്തിലിറക്കിയിരിക്കുകയാണ്. അതിനെ കുറിച്ച് വിശദമായി നോക്കാം.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ഫെറാറി SF90 സ്ട്രാഡേല്‍ മുംബൈയിലെ വാര്‍ലി സീ ലിങ്ക് ഫൈ്‌ലഓവറില്‍ വെച്ചാണ് അപകടത്തില്‍ പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നീല നിറത്തിലുള്ള ലംബോര്‍ഗിനി അവന്റഡോര്‍ S റോഡ്സ്റ്ററും വെള്ള നിറത്തിലുള്ള ഫെറാറി 488 പിസ്തയും ട്രാഫിക് സിഗ്‌നലില്‍ SF90 സ്ട്രാഡെയ്ലിനൊപ്പം കാണിക്കുന്നതായിരുന്നു വീഡിയോ.

ambani ferrari sf90 stradale repaired

ഈ മൂന്ന് കാറുകളിലും ഡ്രൈവര്‍മാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവ വാര്‍ളി സീ ലിങ്കിലേക്ക് പ്രവേശിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനൊപ്പം അപകടത്തിന് ശേഷമുള്ള ചില ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്.അപകടത്തില്‍ ഫെറാറി കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ബോണറ്റ്, സബ്‌ഫ്രെയിം, കൂളിംഗ് സിസ്റ്റം എന്നിവയ്ക്ക് സംഭവിച്ച കേടുപാടുകള്‍ ഗുരുതരമായ ആഘാതത്തെ സൂചിപ്പിക്കുന്നു. അപകടസമയത്ത് എയര്‍ബാഗുകളും വിന്യസിച്ചതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടിരിക്കാം. എന്നാല്‍ ആരായിരുന്നു അപകട സമയത്ത് ഈ കാര്‍ ഓടിച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അപകടത്തിന് ശേഷം കാര്‍ അതിവേഗം ഫ്‌ലാറ്റ്‌ബെഡ് ട്രക്കില്‍ കയറ്റി. അറ്റകുറ്റപ്പണികള്‍ക്കായി കാര്‍ ഇറ്റലിയിലേക്ക് തിരിച്ചയച്ചതാണെന്ന് കരുതപ്പെടുന്നു. ഇപ്പോള്‍ മാസങ്ങള്‍ക്ക് ശേഷം സൂപ്പര്‍ കാര്‍ വീണ്ടും 'കുട്ടപ്പനായി' അംബാനി കുടുംബത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം പുനര്‍നിര്‍മ്മിച്ച ഫെറാറി SF90 സ്ട്രാഡേലിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഐക്കണിക് റോസ്സോ കോര്‍സ ഷെയ്ഡിലുള്ള കാര്‍ അംബാനി കുടുംബത്തിന്റെ വസതിയായ ആന്റില്ലയുടെ ഗേറ്റിന് സമീപത്ത് നിര്‍ത്തിയതാണ് ചിത്രങ്ങളില്‍ കാണാനാകുക.

ambani ferrari sf90 stradale repaired

ഫെറാറി SF90 സാ്ട്രാഡേലിനെ കുറിച്ച് പറയുമ്പോള്‍ ഇത് ഒരു ഹൈബ്രിഡ് സൂപ്പര്‍കാറാണ്. പവറിന്റെ കാര്യത്തില്‍ ഇത് ഫെറാറിയുടെ തന്നെ ലാഫെറാറി ഹൈപ്പര്‍ കാറിനെ മറികടക്കുന്നു. അടുത്ത കാലത്തായി ബ്രാന്‍ഡ് പുറത്തിറക്കിയ സ്‌പെഷ്യല്‍ കാറാണ് ലാഫെറാറി. F154 ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് SF90 സ്ട്രാഡേലിന് കരുത്ത് പകരുന്നത്.

ഇതിന്റെ ഐസി എഞ്ചിന്‍ മാത്രം 780 bhp പവറും 800 Nm ടോര്‍ക്കും പുറത്തെടുക്കുന്നു. കൂടാതെ, 220 bhp പവര്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് ഇലക്ട്രിക് മോട്ടോറുകള്‍ ഇതിലുണ്ട്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് സൂപ്പര്‍ കാര്‍ വരുന്നത്. ഈ കാര്‍ വെറും 2.5 സെക്കന്‍ഡിനുള്ളില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. പരമാവധി വേഗത മണിക്കൂറില്‍ 342 കിലോമീറ്ററായി ഇലക്‌ട്രോണിക്കലായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ambani ferrari sf90 stradale repaired

ഏകദേശം 9 കോടിയോളം രൂപയാണ് ഈ കാറിന്റെ വില. SF90 സ്ട്രാഡേല്‍ കൂടാതെ അംബാനി കുടുംബത്തിന് മറ്റ് എട്ട് ഫെറാറികള്‍ കൂടിയുണ്ടെന്നാണ് അറിവ്. ഫെറാറി 488 GTB, ഫെറാറി 488 പിസ്ത ഓള്‍-വൈറ്റ് ലിമിറ്റഡ് എഡിഷന്‍, ഫെറാറി 812 സൂപ്പര്‍ഫാസ്റ്റ്, ഫെറാറി റോമ, ഫെറാറി പോര്‍ട്ടോഫിനോ എന്നിവയാണ് അവയില്‍ ചിലത്.

അടുത്തകാലത്തായി രണ്ട് പുരോസാങ്‌ഗ്വേ എസ്‌യുവികള്‍ കുടുംബം സ്വന്തമാക്കിയിരുന്നു. അനന്ത് അംബാനിയുടെ വിവാഹ സമയത്താണ് ഈ കാറുകള്‍ വാങ്ങിയത്. ആഡംബര കാറുകളോടുള്ള അംബാനി കുടുംബത്തിന്റെ അഭിനിവേശം നേരത്തെ തന്നെ നമുക്കറിയാവുന്നതാണ്. ആഡംബര കാറുകളുടെ വിപുലമായ ശേഖരമുണ്ടെങ്കിലും അപകടത്തില്‍ തകര്‍ന്ന അവസ്ഥയില്‍ പോലും അതേ കാര്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള അവരുടെ മനോഭാവം കൂടിയാണ് ഈ ഫെറാറി കാറിലൂടെ നമുക്ക് കാണാന്‍ പറ്റിയത്.

More from DriveSpark

Article Published On: Wednesday, August 28, 2024, 12:06 [IST]
English summary
Mukesh ambani restored rs 9 crore worth ferrari sf90 stradale super car crashed in mumbai
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X