മുകേഷിന്റെ എക്‌സ്3; ദേവികയുടെയും
മുകേഷ് രണ്ടാമത് കല്യാണം കഴിച്ചോ?, അങ്ങോര്‍ക്കിപ്പം എത്രയാ വയസ്സ്?, ആ പെങ്കൊച്ചിന് വയസ്സ് കുറവാണല്ലോ? ഇവള് യുവജനോല്‍സവത്തിലൊക്കെ ഉണ്ടായിരുന്നോ? എന്നിങ്ങനെ കഴിഞ്ഞ രണ്ടു ദിവസമായി പരദൂഷണപരമായ ചോദ്യങ്ങളുടെ ഒരു പെരുമഴയാണ്. ചോദ്യങ്ങള്‍ക്കും വേണമല്ലോ അല്‍പം വൈവിധ്യമൊക്കെ. ഇക്കാരണത്താല്‍ ചില മല്ലൂസിന്റെയെങ്കിലും ഉള്ളില്‍ ഒരു ചോദ്യം ഉയര്‍ന്നിരിക്കും. മുകേഷിന്റെയും ദേവികയുടെയും കാറേത്...?
മല്ലൂസിന്റെ അടിസ്ഥാന ചോദനകളിലൊന്നായ പരദൂഷണപരത ഒട്ടും തീണ്ടിയിട്ടില്ലാത്ത ഈ ചോദ്യത്തിനാണ് ഇവിടെ ഉത്തരം നല്‍കാന്‍ പോകുന്നത്. മുകേഷ് പണ്ടുമുതലേ ഒരു ബീമര്‍ ആരാധകനാണ്. ബിഎംഡബ്ല്യൂ കാറുകളല്ലാതെ മറ്റൊരു വാഹനവും ഉപയോഗിക്കാന്‍ അങ്ങോര്‍ക്ക് താല്‍പര്യമില്ല.

മുകേഷിന്റെ രാശി
മലയാളത്തിലെ ഒരു പ്രശസ്ത ഓട്ടോമൊബൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് തന്റെ ബീമര്‍ പ്രണയം വെളിപ്പെടുത്തുകയുണ്ടായി. മെഴ്‌സിഡിസ് ബെന്‍സ് കാറുകള്‍ വാങ്ങാത്തതിന്റെ കാരണം അവയ്ക്ക് സിനിമയിലുള്ള രാശിക്കുറവാണെന്നും അദ്ദേഹം പറയുന്നു.

നസീറിന്റെ രാശി
പണ്ട് നസീറിന്റെ പക്കലുണ്ടായിരുന്നത് ഒരു ബെന്‍സാണെന്ന് പക്ഷെ, മുകേഷ് ഓര്‍ത്തില്ലെന്നു തോന്നുന്നു. സിനിമയില്‍ ഈ രാശിപ്രശ്‌നം ഇപ്പോഴും വളരെ ശക്തമാണ്. ബോളിവുഡ് താരങ്ങള്‍ വിശ്വസിക്കുന്നത് ഓഡി കാര്‍ വാങ്ങിയാലേ രാശിയുള്ളൂ എന്നാണ്!

കൊച്ചി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 41.25 ലക്ഷം രൂപയിലാണ് ബിഎംഡബ്ല്യു എക്‌സ്3ക്ക് വില തുടങ്ങുന്നത്. 52,30,000 രൂപയില്‍ വില അവസാനിക്കുന്നു.

ആകെ രണ്ട് വേരിയന്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്നത്. രണ്ടിലും ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്20ഡി
1995 സിസി ശേഷിയുള്ളതാണ് ഈ പതിപ്പിന്റെ ഡീസല്‍ എന്‍ജിന്‍. ലിറ്ററിന് 13.3 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് എന്‍ജിന്‍.

ബിഎംഡബ്ല്യു എക്‌സ്3 എക്‌സ്‌ഡ്രൈവ്30ഡി
2993 സിസി ശേഷിയുള്ള എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നു ഈ പതിപ്പില്‍. ലിറ്ററിന്‍ 13.3 കിലോമീറ്റര്‍ മൈലേജ്.

രണ്ട് എന്‍ജിനുകളോടും ചേര്‍ത്തിരിക്കുന്നത് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ്.

സ്‌പേസ് ഗ്രേ, സ്പാര്‍ക്ലിംഗ് ബ്രോണ്‍സ്, ബ്ലാക് സഫയര്‍, ടൈറ്റാനിയം സില്‍വര്‍, വെര്‍മിലിയന്‍ റെഡ്, ആല്‍ഫൈന്‍ വൈറ്റ്, ഡീപ് സീ ബ്ലൂ എന്നീ നിറങ്ങളില്‍ എക്‌സ്3 വിപണിയില്‍ ലഭിക്കും.


Click it and Unblock the Notifications








