ഏതെങ്കിലും 'വേദനിക്കുന്ന' കോടീശ്വരൻ്റേതാവാനാണ് സാധ്യത! കോടികൾ വിലയുളള ബെൻ്റലി ഉപേക്ഷിക്കപ്പെട്ട നിലയിൽ

രാജ്യത്ത് നിരവധി ആഡംബര കാറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണാറുണ്ട്. ഉടമകൾ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന വിലകൂടിയ കാറുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവാറുണ്ട്. ഇപ്പോഴിതാ പൂനെയിലെ തെരുവിൽ കോടിക്കണക്കിന് രൂപയുടെ ബെൻ്റ്‌ലി ആർനേജ് ആർ ലക്ഷ്വറി സലൂൺ ഉപേക്ഷിക്കപ്പെട്ട അത്തരത്തിലുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്. വീഡിയോയുടെ വിശദാംശങ്ങൾ അറിയാനായി തുടർന്ന് വായിക്കാൻ മറക്കരുതേ.

പൂനെ ഓട്ടോമോട്ടീവ്സ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഇടവഴിയിൽ പാർക്ക് ചെയ്‌ത ഉപേക്ഷിക്കപ്പെട്ട രീതിയിലാണ് ബെൻ്റലിയെ വീഡിയോയിൽ കാണിക്കുന്നത്. കാലേവാടി പിംപ്രി പാലത്തിന് സമീപമുള്ള സേവ വികാസ് ബാങ്ക് മെയിൻ ബ്രാഞ്ചിന് പുറത്താണ് കാർ പാർക്ക് ചെയ്തിരിക്കുന്നതെന്ന് കമൻ്റുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കും.

കാർ എന്തുകൊണ്ടാണ് ഉപേക്ഷിക്കപ്പെട്ടതെന്ന് ആർക്കും കൃത്യമായി അറിയില്ല, പലരും പല കഥകളാണ് പറയുന്നത്. കാർ പൂർണ്ണമായും പൊടി, ഉണങ്ങിയ ഇലകൾ, വർഷങ്ങളായി പക്ഷികളുടെ കാഷ്ഠം എല്ലാം കൊണ്ട് വളരെ വൃത്തികേടായിരിക്കുകയാണ്. കാറിൻ്റെ രജിസ്ട്രേഷൻ നമ്പർ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. വാഹനം 2008 മോഡലാണ്.

വാഹനത്തിൻ്റെ ഉടമയെ ഒരു അഴിമതി കേസിൽ അറസ്റ്റ് ചെയ്യുകയും വാഹനം കണ്ടുകെട്ടുകയും ചെയ്തതാണ് എന്നാണ് കമൻ്റ് ബോക്സിലൂടെ അറിയുന്നത്. കാറിലെ എല്ലാ ക്രോം ഭാഗങ്ങളും പാനലുകളും തിളക്കം നഷ്ടപ്പെട്ടു മങ്ങിയിരിക്കുകയാണ്. തുരുമ്പ് കയറാനും തുടങ്ങിയിട്ടുണ്ട്. ഇൻ്റീരിയർ വീഡിയോയിൽ കാണാൻ സാധിക്കുന്നില്ല എങ്കിലും വളരെ മോശം രീതിയിൽ തന്നെ ആയിരിക്കും അകത്തെ സ്ഥിതി എന്ന് മനസിലാക്കാവുന്നതേ ഉളളു. വാഹനത്തിൻ്റെ വിശദാംശങ്ങളിലേക്ക് നോക്കാം.

ബെൻ്റ്‌ലി വിറ്റഴിച്ച ഏറ്റവും ആഡംബര സെഡാനുകളിൽ ഒന്നായിരുന്നു ഇത്, 1998 മുതൽ 2009 വരെയായിരുന്നു കമ്പനി ഈ മോഡൽ നിർമിച്ചിരുന്നത്. ഒരു പുത്തൻ ബെൻ്റ്‌ലി ആർനേജിന് രണ്ട് കോടിയിലധികം രൂപ വിലവരും. 406 bhp കരുത്തും 875 Nm torque ഉം പുറപ്പെടുവിക്കുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഈ കാറിന് കരുത്തേകുന്നത്. എഞ്ചിൻ ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ച് കൊണ്ട് റിയർ വീൽ ഡ്രൈവാണ് വാഹനം.

ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ രാജ്യത്ത് ആദ്യമായിട്ടല്ല ഒരു ആഡംബര കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത്. കഴിഞഞ മാസം ഒരു ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് ഉപേക്ഷിക്കപ്പെടട് നിലയിൽ കിടക്കുന്ന വിവരം ഞങ്ങൾ നിങ്ങളിലേക്ക് എത്തിച്ചിരുന്നു. രാജ്യാന്തര തലത്തില്‍ വളരെ പോപ്പുലറായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് സ്‌പോര്‍ട്‌സ് കാറാണ് മുംബൈയില്‍ ഉപേക്ഷിച്ച നിലയില്‍ കാണപ്പെട്ടത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ബ്രാന്‍ഡിനെക്കുറിച്ച് വാഹന പ്രേമികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല.

ജെയിംസ് ബോണ്ട് സിനിമകളില്‍ ഉപയോഗിച്ചിരിക്കുന്ന ആസ്റ്റണ്‍ മാര്‍ട്ടിന്റെ കാറുകള്‍ക്ക് ഇന്ത്യയിലും ആരാധകര്‍ ഏറെയാണ്. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ മോഡലുകളില്‍ ഒന്നാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് സ്പോര്‍ട്സ് കാര്‍. അത്തരത്തിലുള്ള ഒരു കാറാണ് വര്‍ഷങ്ങളായി ഉപയോഗിക്കാതെ മുംബൈയിലെ ഒരു കെട്ടിടത്തില്‍ പൊടിപിടിച്ച് കിടക്കുന്നത്. ആയിരങ്ങളോ ലക്ഷങ്ങളോ വിലയുള്ള ഒരു കാറല്ല ഇത്തരത്തില്‍ ഉപേക്ഷിച്ച് പോയതെന്ന് ഓര്‍മ വേണം.

4 കോടി രൂപയാണ് ഈ ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡ് സ്പോര്‍ട്സ് കാറിന്റെ എക്‌സ്‌ഷോറൂം വിലയെന്നത് കേള്‍ക്കുമ്പോള്‍ ആണ് നാം കണ്ണുതള്ളുക. ഈ ഉപേക്ഷിക്കപ്പെട്ട ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപ്പിഡിന്റെ ചിത്രങ്ങള്‍ ഓട്ടോമൊബിലി ആര്‍ഡന്റ് ആണ് അവരുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ ആഡംബര വാഹനങ്ങൾ കണ്ടിട്ടുണ്ടോ. അതിൻ്റെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെങ്കിൽ ഞങ്ങളുമായി പങ്കു വയ്ക്കാൻ മറക്കരുതേ.

അത് പോലെ തന്നെ ആ വാഹനത്തിന് പിന്നിൽ ലോകമറിയാത്ത എന്തെങ്കിലും പ്രത്യേകത നിറഞ്ഞ ചരിത്രം ഉണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങളുമായി തീർച്ചയായും പങ്കുവയ്ക്കാവുന്നതാണ്. ഇതിന് പിന്നിലെ ചരിത്രം നിങ്ങൾക്ക് അറിയാമെങ്കിൽ തീർച്ചയായും കമൻ്റ് ബോക്സിൽ നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാൻ മറക്കരുതേ എന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കുകയാണ്.

More from DriveSpark

Article Published On: Thursday, April 18, 2024, 13:49 [IST]
English summary
Multi crore bentley arnage r luxury saloon abandoned in pune this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X