റോയൽ ലേലം വിളി...! എലിസബത്ത് രാജ്ഞിയുടെ റേഞ്ച് റോവർ സ്വന്തമാക്കി ഇന്ത്യൻ കോടീശ്വരൻ
ലോകത്തിലെ പല പ്രശസ്ത വ്യക്തികളുടേയും കാലശേഷം അവർ ഉപയോഗിച്ച വസ്തുക്കൾ ലേലത്തിന് വയ്ക്കുന്ന പതിവുണ്ട്. എല്ലാവർക്കും അറിയാവുന്നതുമാണ് ആ കാര്യം. ഏറ്റവും കൂടുതൽ കാലം (70 വർഷം) ബ്രിട്ടിഷ് രാജസിംഹാസനത്തിലിരുന്നു എന്ന നേട്ടം സ്വന്തമായുള്ള എലിസബത്ത് രാജ്‍ഞി 96-ാം വയസിലാണ് വിടവാങ്ങിയത്. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് സിംഹാസനത്തിൽ കയറിയ എലിസബത്ത് വലിയൊരു സമ്പത്തിന്റെ ഉടമ കൂടിയാണ്.
മഹത്തായ കോട്ടകളും മറ്റ് സ്വത്തുക്കളും സ്വന്തമാക്കിയതിനു പുറമേ, ആഡംബര കാറുകളുടെ ശ്രദ്ധേയമായ ശേഖരവും രാജ്ഞിക്കുണ്ടായിരുന്നു. വാസ്തവത്തിൽ ക്വീൻസിന്റെ ആഡംബര കാറുകളുടെ ശേഖരം ഏതൊരു കാർ പ്രേമിയേയും അസൂയപ്പെടുത്തുന്ന ഒന്നാണെന്നതും ശ്രദ്ധേയമാണ്. സാധുവായ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിക്കാൻ യുകെയിൽ യോഗ്യതയുള്ള ഒരേയൊരു വ്യക്തി രാജ്ഞി മാത്രമായിരുന്നു എന്നത് വളരെ രസകരമായ കാര്യമാണ്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക വാഹനമായിരുന്നു ലാന്‍ഡ് റോവര്‍ റേഞ്ച് റോവർ ലേലത്തിൽ വയ്ക്കുകയും അതൊരു ഇന്ത്യാക്കാരനാണ് സ്വന്തമാക്കിയത്. ശത കോടീശ്വരനായ യോഹൻ പൂനാവാലയാണ് വാഹനം സ്വന്തമാക്കിയത്. ബ്രാംലി ഓക്ഷനേഴ്‌സായിരുന്നു ഈ വാഹനം ലേലത്തില്‍ വെച്ചിരുന്നത്. സാധാരണ രീതിക്ക് രാജകുടുംബത്തിലെ വാഹനം വില്‍ക്കുമ്പോള്‍ അതിന്റെ നമ്പര്‍ മാറ്റാറുണ്ട്. എന്നാല്‍, എലിസബത്ത് രാജ്ഞി ഉപയോഗിച്ചിരുന്നപ്പോഴുള്ള അതേ നമ്പറിലാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
ലോകത്തിലെ തന്നെ അറിയപ്പെടുന്ന കാര്‍ കളക്ടര്‍മാരില്‍ ഒരാളാണ് യോഹന്‍ പൂനാവല്ല. അടുത്തിടെ ഖത്തറില്‍ നടന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ യോഹന്‍ പൂനാവാല്ലയെ 'കളക്ടര്‍ ഓഫ് ദ ഇയര്‍ 2023' ആയി പ്രഖ്യാപിച്ചിരുന്നു. 100 കോടി രൂപയിലധികം വില വരുന്ന കാറുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ഗരാജില്‍ പോലും ഇത്രയും വിലപിടിപ്പുള്ള കാറുകളില്ല.
യോഹൻ പൂനവല്ലയുടെ YZP ശേഖരത്തിൽ നിന്നുള്ള ഏറ്റവും മികച്ച സെഡാനുകളിൽ മറ്റൊന്ന് "1964 ലിങ്കൺ കോണ്ടിനെന്റൽ 4-ഡോർ കൺവേർട്ടബിൾ" ആയിരുന്നു. ഈ പ്രത്യേക കാർ മദർ തെരേസയ്ക്ക് പോൾ ആറാമൻ മാർപാപ്പ സമ്മാനിച്ചതാണ്, അതിന്റെ ചരിത്രപരവും ജീവകാരുണ്യവുമായ പ്രാധാന്യം ഇപ്പോൾ മനസിലായി കാണുമല്ലോ.
ബെന്റ്‌ലി ബെന്റയ്‌ഗ, റോൾസ് റോയ്‌സ് ഫാന്റം ഡ്രോപ്പ്‌ഹെഡ് കൂപ്പെ, ഫെരാരി 458 അപെർട്ട, ഫെരാരി 488 അപെർട്ട, ഫെരാരി പോർട്ടോഫിനോ, എഫ്12 ബെർലിനെറ്റ എന്നിവ യോഹാൻ കൊണ്ടുവന്ന കാറുകളിൽ ഉൾപ്പെടുന്നു. യോഹാൻ പൂനവല്ലയുടെ കാറുകളുടെ ഷോകേസിൽ കറുപ്പ് നിറത്തിൽ പൂർത്തിയാക്കിയ ഒരു പുതിയ ലാൻഡ് റോവർ ഡിഫെൻഡർ 110-ഉം ചേർന്നു.
കഴിഞ്ഞ വർഷം അദ്ദേഹം ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ സ്വന്തമാക്കിയിരുന്നു. 7 കോടി രൂപയാണ് ഈ വാഹനത്തിൻ്റെ വില. ബെന്റ്‌ലി ബ്രാന്‍ഡിനോടുള്ള തന്റെ ഇഷ്ടം യോഹന്‍ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. മികച്ച കംഫര്‍ട്ടും പെര്‍ഫോമന്‍സും വാഗ്ദാനം ചെയ്യുന്ന ഒരു ഗംഭീര 4 ഡോര്‍ സൂപ്പര്‍ ലിമോസിന്‍ എന്ന് നമുക്ക് ബെന്റ്‌ലി ഫ്‌ലയിംഗ് സ്പറിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം. റെഡ് ഷെയ്ഡില്‍ പൂര്‍ത്തിയാക്കിയ കാറാണ് യോഹന്‍ സ്വന്തമാക്കിയത്.
6.0 ലിറ്റര്‍ W12 ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് ബെന്റ്‌ലി ഫ്‌ലയിംഗ് സ്പര്‍ W12 സ്പീഡിന് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 635 bhp പവറും 900 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന. ZF 8-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പിന്‍ചക്രങ്ങളിലേക്ക് പവര്‍ അയയ്ക്കുന്നു. ആവശ്യമുള്ള വേളകളില്‍ ആക്ടീവീവ് 4WD സിസ്റ്റം ഫ്രണ്ട് വീലിനും പവര്‍ അയക്കുന്നു.
പെര്‍ഫോമന്‍സ് വെച്ച്‌നോക്കുമ്പോള്‍ ഫ്ളൈയിംഗ് സ്പര്‍ സ്പീഡ് വെറും 3.8 സെക്കന്‍ഡുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കി.മീ വേഗത കൈവരിക്കും. 2024 ഏപ്രിലില്‍ ഈ എഞ്ചിന്‍ നിര്‍ത്തലാക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നു. അങ്ങനെ വരുമ്പോള്‍ W12 എഞ്ചിന്‍ അവതരിപ്പിക്കുന്ന ബെന്റ്ലിയുടെ അവസാന കാറുകളിലൊന്നായി ഈ മോഡല്‍ മാറും.


Click it and Unblock the Notifications








