ഹാര്‍ഡ്‌വര്‍ക്കല്ല, സ്മാര്‍ട്ട്‌വര്‍ക്ക്! ഓട്ടം പോകാതെ ഡ്രൈവര്‍ മാസം സമ്പാദിക്കുന്നത് 8 ലക്ഷം വരെ! അറിയണോ?
ഓട്ടോറിക്ഷയോടിച്ച് നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ ഉപജീവനം നടത്തുന്നുണ്ട്. പ്രവാസം മതിയാക്കി വരുന്നവര്‍ ആദ്യം പരിഗണിക്കുന്ന തൊഴിലുകളില്‍ ഒന്ന് ഓട്ടോ ഡ്രൈവര്‍ ആകുകയെന്നതാണ്. ഡീസലിന്റെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും മറ്റും വില കൂടിയതോടെ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് ചില ഓട്ടോ ഡ്രൈവര്‍മാര്‍ സാക്ഷ്യപ്പെടുത്താറുണ്ട്. എന്റെ പരിചയത്തിലുള്ള ചിലര്‍ രാവിലെ മുതല്‍ ഉച്ച വരെ കൂലിപ്പണിക്ക് പോയി ഉച്ചക്ക് ശേഷം ഓട്ടോ ഓടാന്‍ പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സമയത്താണ് ഒരു ഓട്ടോ ഡ്രൈവര്‍ മാസം 5 മുതല്‍ 8 ലക്ഷം രൂപ വരെ സമ്പാദിക്കുന്നത്. അത് എങ്ങിനെയാണെന്ന് പറഞ്ഞ് തരാം.
നമ്മുടെ നാട്ടില്‍ അഭ്യസ്ഥവിദ്യരായ നിരവധി ചെറുപ്പക്കാരാണ് തൊഴിലില്ലാതെ അലയുന്നത്. എന്നാല്‍ ഏത് തൊഴിലും ബുദ്ധിപരമായി ചെയ്താല്‍ മാസം ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നാണ് ഈ ഓട്ടോ ഡ്രൈവര്‍ തെളിയിക്കുന്നത്. മാസം 5 മുതല്‍ 8 ലക്ഷം രൂപ വരെ സമ്പാദിക്കുന്നുവെന്ന് പറയുമ്പോള്‍ ഐടി കമ്പനിയിലെ ഉയര്‍ന്ന പോസ്റ്റിലുള്ള ടെക്കികളുടെയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുകളുടെയും സാലറി വരും ഇത്.

ഇവിടെ ഓട്ടോ ഡ്രൈവര്‍ വണ്ടി ഓടിക്കുക പോലും ചെയ്യാതെയാണ് ഇത്രയും സമ്പാദിക്കുന്നതെന്നതാണ് രസകരം. മുംബൈ യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ തന്റെ ഓട്ടോറിക്ഷ ഒരു 'ലോക്കര്‍ റൂം' ആക്കി മാറ്റിയാണ് മാസം 5 മുതല്‍ 8 ലക്ഷം രൂപ വരെ ഇയാള്‍ സമ്പാദിക്കുന്നത്. ലെന്‍സ്‌കാര്‍ട്ടിലെ പ്രൊഡക്റ്റ് ഹെഡും സംരംഭകനുമായ രാഹുല്‍ രൂപാണിയാണ് ഓട്ടോക്കാരന്റെ ബ്രില്ല്യന്റ് ബിസിനസ് ഐഡിയയുടെ കഥ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്.
ഈ പോസ്റ്റ് വൈറലായി മാറുകയും ചെയ്തു. കഥ ഇങ്ങനെയാണ്. വിസ അപ്പോയിന്റ്‌മെന്റിനായി യുഎസ് കോണ്‍സുലേറ്റില്‍ എത്തിയതായിരുന്നു രാഹുല്‍ രൂപാണി. ബാഗുകള്‍ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ലെന്നും ലോക്കര്‍ സൗകര്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ അദ്ദേഹം കുടുങ്ങിയ അവസ്ഥയിലായി. ആ സമയത്താണ് ഈ കക്ഷി രാഹുലിന്റെ രക്ഷക്കെത്തിയത്. ബാഗ് താന്‍ സുരക്ഷിതമായി സൂക്ഷിക്കാമെന്നും ഒരു ദിവസത്തേക്ക് 1000 രൂപയാണ് ചാര്‍ജ് എന്നും അദ്ദേഹം പറഞ്ഞു.
അത്തരമൊരു സാഹചര്യത്തില്‍ ആരും പണം നോക്കില്ലെല്ലോ. എല്ലാവരും ചെയ്യും പോലെ രൂപാണിയും ചെയ്തു. യുഎസ് കോണ്‍സുലേറ്റിന് പുറത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് വിസ അപേക്ഷകരുടെ 20 മുതല്‍ 30 വരെ ബാഗുകള്‍ ഇദ്ദേഹം ദിവസവും ഭദ്രമായി സൂക്ഷിച്ച് വെച്ച് സേവനം നല്‍കുന്നു. ഇതുവഴി ഓരോ ദിവസവും 20,000 മുതല്‍ 30,000 രൂപ വരെ സമ്പാദിക്കുന്ന ഓട്ടോ ഡ്രൈവറുടെ പോക്കറ്റില്‍ മാസം 5 മുതല്‍ 8 ലക്ഷം രൂപ വരെയാണ് വീഴുന്നത്.
ഒരു ബിസിനസ് ചെയ്യുമ്പോള്‍ എല്ലാവശവും പഠിച്ചിരിക്കണമെല്ലോ. ഓട്ടോയില്‍ 30 ബാഗുകളില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ നിയമപരമായി സാധിക്കാത്തതിനാല്‍ ഒരു പോലീസ് ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ഒരു ലോക്കര്‍ സംവിധാനവും ഈ ബുദ്ധിമാന്‍ ഏര്‍പ്പെടുത്തി. ഇതോടെ സംഗതി നിയമപരമായ പ്രശ്‌നങ്ങളും മാറിയെന്നാണ് വിജയ് പറയുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ഓട്ടോ ഒരു ഫ്രണ്ട് ഓഫീസായാണ് പ്രവര്‍ത്തിക്കുന്നത്. വിസ അപേക്ഷകരില്‍ നിന്ന് ശേഖരിക്കുന്ന ബാഗുകള്‍ ലോക്കര്‍ സംവിധാനത്തില്‍ സുരക്ഷിതമായി സൂക്ഷിക്കും.
ഈ ഓട്ടോ ഡ്രൈവറുടെ കുശാഗ്രബുദ്ധിയെ പ്രശംസിക്കുകയാണ് നെറ്റിസണ്‍സ്. ഈ സംരംഭം വിജയിപ്പിച്ചെടുക്കാന്‍ ബിസിനസ് പ്ലാനുകളല്ല മറിച്ച് ഒരു പ്രശ്‌നത്തിന് തക്കതായ പരിഹാരം കണ്ടെത്തുകയും അതിനുള്ള മാന്യമായ ചാര്‍ജ് ഈടാക്കുകയാണ് അദ്ദേഹം ചെയ്തതെന്നും നെറ്റിസണ്‍സ് പറയുന്നു. പണം സമ്പാദിക്കാന്‍ ഹാര്‍ഡ്‌വര്‍ക്ക് മാത്രമല്ല സ്മാര്‍ട്ട് വര്‍ക്ക് കൂടി വേണമെന്നാണ് ചിലര്‍ പറയുന്നത്.
എന്നാല്‍ നമ്മുടെ നാട്ടുകാര്‍ക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ട്. ഒരാളും രക്ഷപ്പെടുന്നത് ഇഷ്ടമല്ല. ഈ ഓട്ടോ ഡ്രൈവറുടെ ബിസിനസ് ഐഡിയ വാര്‍ത്തയായതിനാല്‍ നാളെ ചിലര്‍ കാറും കൊണ്ട് അതിന്റെ തൊട്ടടുത്ത് അടുത്ത ലോക്കര്‍ സൗകര്യം തുടങ്ങാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അല്ലാത്തതിനാല്‍ അങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം. ഏതായാലും ഈ ഓട്ടോ ഡ്രൈവറുടെ ബുദ്ധി എങ്ങിനെയുണ്ട്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








