ലേലത്തിൽ വിളിച്ചത് 16 കോടിക്ക്; മുംബൈ ഇന്ത്യൻസിൻ്റെ ശുക്രൻ; ഗാരേജിലുളളത് കോടികൾ വിലയുള്ള കാറുകൾ
ഐപിഎൽ ആഘോഷം കൊണ്ടാടുകയാണ് രാജ്യമെങ്ങും. 14 വയസുകാരൻ്റെ സെഞ്ചുറി കൂടി ആയപ്പോൾ രാജ്യം മാത്രമല്ല ലോകം മൊത്തം ഒന്നു ആടിയുലഞ്ഞിട്ടുണ്ട്. ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസിൻ്റെ താരമാണ് രോഹിത് ശർമ്മ. 16 കോടി രൂപയാണ് രോഹിത് ശർമ്മയ്ക്ക് വേണ്ടി ചിലവാക്കിയ ലേലത്തുക. താരം ഒരു ക്രിക്കറ്റർ എന്നതിലുപരി ഒരു വാഹന പ്രേമികൂടിയാണ്. ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകളിൽ ഏവർക്കും സുപരിചിതമായ ഒന്നായിരിക്കും ഫാന്റസി സ്‌പോര്‍ട്‌സ് ഗെയിംസുകളിലൊന്നായ ഡ്രീം ഇലവൻ (Dream11). സ്വന്തമായി ഒരു ടീമുണ്ടാക്കാം. അവര്‍ മത്സരത്തില്‍ തിളങ്ങിയാല്‍ പോയിന്റുകള്‍ ലഭിക്കുന്ന രീതിയാണ് ഡ്രീം ഇലവൻ പിന്തുടരുന്നത്.
അത് വലിയൊരു സമ്മാനത്തുകയായും മാറും. ഇത്തവണ വിജയിക്ക് സാക്ഷാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയുടെ ലംബോർഗിനിയായിരുന്നു ഡ്രീം ഇലവൻ പ്രഖ്യാപിച്ചിരുന്നത്. അത് ഒരു ചെറുപ്പക്കാരൻ സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. താരത്തിൻ്റെ ഗാരേജിൽ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയാണുളളത്.

രോഹിത് ശര്‍മ്മയുടെ ശേഖരത്തിലുള്ള ഏറ്റവും ചെലവേറിയ വാഹനം 4.18 കോടി രൂപ വിലയുള്ള ലംബോര്‍ഗിനി ഉറൂസായിരുന്നു. BMW X3, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങിയവയും ഇന്ത്യന്‍ നായകന്റെ കാര്‍ ശേഖരത്തില്‍ ഉണ്ട്. സ്‌കോഡ ലോറയാണ് രോഹിത്ത് ആദ്യമായി സ്വന്തമാക്കിയ കാര്‍. ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചയുടനെയായിരുന്നു ഇത് സ്വന്തമാക്കിയത്. പലപ്പോഴും തന്റെ പ്രിയപ്പെട്ട കാറുകളില്‍ മുംബൈ താരം പൊതുജന മധ്യത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
മറ്റൊരു വാഹനം മെർസിഡീസ് ബെൻസ് GLS 400d ആണ്. എസ്‌യുവിയുടെ ഡീസൽ പതിപ്പുകളിൽ റേഞ്ച്-ടോപ്പിംഗ് വേരിയന്റാണ് GLS 400d, Mercedes-Benz GLS 400d 2.9 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഇൻലൈൻ-ആറ്-സിലിണ്ടർ ഡീസൽ എഞ്ചിനിൽ നിന്നാണ് വാഹനത്തിൻ്റെ കരുത്ത് വരുന്നത്. അത് 48V മൈൽഡ് ഹൈബ്രിഡ് ടെക്നോടുകൂടിയാണ്.

9-സ്പീഡ് 9G-ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ ഈ ഇൻലൈൻ-സിക്സ് എഞ്ചിൻ പരമാവധി 330 bhp കരുത്ത് പകരുന്നു, അതേസമയം ഈ എഞ്ചിന്റെ പീക്ക് ടോർക്ക് ഔട്ട്പുട്ട് 700 Nm ആണ്. മെർസിഡീസ് ബെൻസ് GLS ഒരു മെയ്ബാക്ക് അവതാറിലും ലഭ്യമാണ്, Maybach GLS 600. GLS-ന്റെ ഈ പതിപ്പ് വളരെ ആഡംബരമുള്ള ഒരു വാഹനമാണ്.
ടൊയോട്ടയുടെ ജനപ്രിയ മോഡലായ ഫോർച്ച്യൂണറും രോഹിത്തിൻ്റെ ഗാരേജിൽ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ വില 33.78 ലക്ഷം മുതല്‍ 51.94 ലക്ഷം രൂപ വരെയാണ് വില. എക്‌സ്-ഷോറൂം വിലകളാണ് ഇത്. 2009-ലാണ് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ ടൊയോട്ട ഫോര്‍ച്യൂണര്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫുള്‍-സൈസ് എസ്‌യുവിയാണ്.

വില്‍പ്പനയ്ക്കെത്തി ഏകദേശം 16 വര്‍ഷമായിട്ടും പ്രതിമാസം 3,000 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ വിറ്റഴിക്കപ്പെടുന്നു. 7 പേര്‍ക്ക് സുഖമായി സഞ്ചരിക്കാന്‍ കഴിയുന്ന ടൊയോട്ട ഫോര്‍ച്യൂണറിന് ശക്തമായ 2.7 ലിറ്റര്‍ പെട്രോള്‍, 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ലഭിക്കുന്നത്. കൂടാതെ, ടൊയോട്ട ഫോര്‍ച്യൂണറില്‍ ഓപ്ഷണലായി നാല് വീല്‍ ഡ്രൈവ് സംവിധാനവും ലഭ്യമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








