തിക്കിത്തിരക്കി മുംബൈ നഗരം, വാഹനപെരുപ്പത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് ഗതാഗതവകുപ്പ്

ഒരു പുത്തൻ വാഹനം വാങ്ങാൻ പോകുമ്പോൾ പലരും ഇപ്പോൾ നമ്പർ സിരീസ് എത്ര വരെയായി എന്ന് നോക്കാറുണ്ട്. അപ്പോഴാണ് നമ്മൾ ശ്രദ്ധിക്കുന്നത് ഒരു മാസം അല്ലെങ്കിൽ ഒരാഴ്ച്ച കൊണ്ട് എത്ര വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നതെന്ന്. എന്നാൽ മഹാനഗകരമായ മുംബൈയിലെ അവസ്ഥ ഞെട്ടിക്കുന്നതാണ്. 48 ലക്ഷം വാഹനങ്ങളാണ് നഗരത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതായത് ദിവസം 721 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തു കൊണ്ടിരിക്കുന്നത്. നഗരത്തിന്റെ പശ്ചിമമേഖലയിലായി 21 ലക്ഷം വാഹനങ്ങളും കിഴക്കന്‍മേഖലയില്‍ 13 ലക്ഷം വാഹനങ്ങളുമാണ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 14 ലക്ഷം വാഹനങ്ങളാണ് മുംബൈ നഗരത്തിൽ മാത്രം രജിസ്റ്റര്‍ചെയ്തിരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ജനങ്ങൾ കാർ പൂളിങ്ങ്, ഷെയർ ഓട്ടോ പോലുളള സംവിധാനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്. വലിയ ട്രാഫിക്കിൽ വാഹനമോടിക്കുന്നതിന് ഒരു രീതിയും മര്യാദയുമുണ്ട്.നിങ്ങളുടെ സെൽ ഫോൺ ഓഫാക്കുക, അല്ലെങ്കിൽ സൈലൻ്റ് മോഡിൽ ഇടുക. നിങ്ങളുടെ വാഹനത്തിലെ സംഗീതം സ്വിച്ച് ഓഫ് ചെയ്യുകയോ വോളിയം കുറയ്ക്കുകയോ ചെയ്യുക. കാരണം പിന്നിൽ നിന്ന് ഹോൺ അടിക്കുകയോ അഥവാ ഒരു ആംബുലൻസ് സൈറൺ അടിച്ചാൽ പോലും നിങ്ങൾ കേട്ടില്ല എന്ന് വരും.

ചിലപ്പോൾ അക്ഷമനായി വാഹനം വളരെ വേഗത്തിലും അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർ ഉണ്ടാകാം. അവരെ ശ്രദ്ധിക്കണം, അതിനായി നിങ്ങളുടെ ശ്രദ്ധ എപ്പോഴും റോഡിൽ തന്നെ ആകാൻ ശ്രമിക്കുക. നിർത്തിയിടുമ്പോഴാണെങ്കിലും വാഹനമോടുമ്പോഴും എപ്പോഴും ജാഗ്രതയോടെ ഇരിക്കുക, നിങ്ങളുടെ ലെയ്ൻ പാലിച്ച് ഓടിക്കാൻ ശ്രമിക്കുക. തിരിയാൻ നേരം ഇൻഡിക്കേറ്റർ ഇടാൻ മറക്കരുത്.

നിങ്ങളുടെ യാത്ര പരമാവധി തിരക്ക് കുറഞ്ഞ സമയത്തേക്ക് മാറ്റാൻ ശ്രമിക്കുക. അതിലൂടെ നിങ്ങൾക്ക് ശരിയായ നേരത്ത് തന്നെ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കും. കേരളത്തിലെ സമയം നോക്കിയാൽ രാവിലെ 9 മണി മുതൽ 10.30 വരെ നല്ല തിരക്കുളള സമയമാണ്. അതിന് മുൻപേ വീട്ടിൽ നിന്ന് ഇറങ്ങാനാണ് പലരും ശ്രമിക്കുന്നത്.

ട്രാഫിക് ബ്ലോക്കിൽ മുന്നിലുളള വാഹനവുമായി ഒരു സുരക്ഷിത അകലം പാലിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. എതൊരു വാഹനത്തിൻ്റേയും പിന്നിൽ തൊട്ട് തൊട്ട് നിൽക്കുന്നത് വളരെ അപകടകരമായ കാര്യമാണ്. ട്രാഫിക് ബ്ലോക്കിൽ നിങ്ങൾക്ക് വാഹനം അമിത വേഗതയിൽ പോകാൻ സാധിക്കില്ല എന്നതാണ് മറ്റൊരു കാര്യം. അത് കൊണ്ട് തന്നെ പതിയെ പോകുക. നിങ്ങളുടെ മനസിൻ്റെ ബലം പോലെയാണ് വാഹനം എങ്ങനെ നിയന്ത്രിക്കണമെന്നുളളത്. മറ്റുളള വാഹനങ്ങളുമായി മത്സരിക്കാനാണ് നിങ്ങളുടെ പുറപ്പാടെങ്കിൽ അപകടം മുന്നിൽ കാണണം.

ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് സ്റ്റിയറിംഗ് വീൽ മുന്‍കൂട്ടി തിരിക്കുന്നത് തികച്ചും അപകടകരമാണ്. സ്റ്റിയറിംഗ് വീൽ പ്രാരംഭ സ്ഥാനത്ത് ആയിരിക്കണം. പിന്നില്‍ നിന്ന് ഒരു കാര്‍ നിങ്ങളുടെ വാഹനത്തില്‍ ഇടിച്ചാല്‍, നിങ്ങളുടെ കാര്‍ എതിര്‍ദിശയിലേക്ക് എറിയപ്പെടും. അത് മാരകമായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.

നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 6, 2024, 16:30 [IST]
English summary
Mumbai overwhelmed by traffic congestion 721 vehicles are registered every day
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X