ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

ഹെഡ്‌ഫോണുകൾ ഉപയോഗിച്ച് ഏതൊരു വാഹനവും ഓടിക്കുന്നത് വലിയ അപകടരമാണ്. ഹെഡ്‌ഫോണുകളിൽ പാട്ട് ഇട്ട് കേൾക്കുന്നതും ഫോണിൽ സംസാരിക്കുന്നതും പലപ്പോഴും നമ്മുടെ ശ്രദ്ധ റോഡിൽ നിന്ന് തിരിക്കുന്നു.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

ഇത് മൂലം നമുക്കും മറ്റഉള്ളവർക്കും പല അപകടങ്ങളും ഉണ്ടാവാം. ഹെഡ്‌ഫോണുകൾ ധരിക്കുന്നതും വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നത് നിയമവിരുദ്ധമാണ്, പക്ഷേ പൊതു റോഡുകളിൽ ഇത് വളരെ സാധാരണമായി ഇന്ന് കാണപ്പെടുന്നു.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

പ്രത്യേകിച്ച് ഓട്ടോറിക്ഷ ഡ്രൈവർമാരാണ് ഇത്തരം കാര്യങ്ങൾ കൂടുതലായി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. മീര റോഡിൽ ഇത്തരം ഓട്ടോറിക്ഷ ഡ്രൈവർമാരെ പിടികൂടാൻ മുംബൈ പൊലീസ് പ്രത്യേക ചെക്കിംഗ് നടത്തി, തുടർന്ന് നിയമം ലംഘിച്ച ഒരു കൂട്ടം ഡ്രൈവർമാരുടെ ഹെഡ്‌ഫോണുകൾക്ക് തീയിട്ടു.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

വാഹനമോടിക്കുമ്പോൾ ഹെഡ്ഫോൺ പ്ലഗ് ചെയ്തിരുന്ന എല്ലാ ഓട്ടോറിക്ഷ ഡ്രൈവർമാരെയും ലക്ഷ്യമാക്കി മീര റോഡിൽ പൊലീസ് പ്രത്യേക ഓപ്പറേഷൻ നടത്തി. ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്ന് എല്ലാ ഹെഡ്‌ഫോണുകളും പൊലീസുകാർ ശേഖരിക്കാൻ തുടങ്ങി. തുടർന്ന് പൊലീസുകാർ ഇവയ്ക്ക് തീകൊളുത്തി.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

നിയമം നടപ്പാക്കാൻ പൊലീസുകാർ പല തവണ ശ്രമിച്ചു. നിരവധി പ്രാവശ്യം വാഹനം ഓടിക്കുമ്പോൾ ഹെഡ്‌ഫോണുകൾ ഉപയോഗിക്കരുതെന്ന് ഓട്ടോറിക്ഷ ഡ്രൈവർമാരോട് ആവശ്യപ്പെട്ടിരുന്നു.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

എന്നാൽ ഇവർ ഇത് നിസ്സാരമായി തള്ളിയതിനെ തുടർന്നാണ് അധികൃതർ കടുത്ത നടപടി സ്വീകരിച്ചത്. ആവർത്തിച്ചുള്ള ശ്രമങ്ങൾക്ക് ശേഷമാണ് ഹെഡ്ഫോണുകൾ ഉപയോഗിച്ച് വാഹനം ഓടിച്ച ഡ്രൈവർമാരിൽ നിന്ന് ഇവ പിടിച്ചെടുത്തത്.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

ഓട്ടോറിക്ഷ ഡ്രൈവർമാരിൽ നിന്ന് പൊലീസുകാർ ഹെഡ്‌ഫോണുകൾ പിടിച്ചടുത്ത് ശേഖരിക്കുന്നതായി വീഡിയോയിൽ കാണാം. എച്ച് പി ലൈവ് ന്യൂസാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. ഇതിന്റെ അവസാനം പൊലീസുകാർ ഹെഡ്‌ഫോണുകളുടെ ഒരു കൂട്ടം തീയിട്ടു.

തീ ഇട്ടത് ധാരാളം മലിനീകരണവും സൃഷ്ടിക്കുന്നതിനാൽ ഇത് ചെയ്യേണ്ടത് ബുദ്ധിപരമായ നടപടിയല്ലെങ്കിലും, ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഇത് ശക്തമായ സന്ദേശം നൽകി. കൂടാതെ വാഹനമോടിക്കുമ്പോൾ ഹെഡ്ഫോൺ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഇതിനെതുടർന്ന് ഭാവിയിൽ കുറയും എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

ജാഗ്രത പാലിക്കാൻ ചെവികൾ നമ്മെ അനുവദിക്കുന്നു, റോഡിൽ നിന്നുള്ള ശബ്ദങ്ങൾ റോഡിൽ ശ്രദ്ധിക്കാനും അപകടങ്ങൾ എളുപ്പത്തിൽ ഒഴിവാക്കാനും വ്യക്തിയെ അനുവദിക്കുന്നു.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

എന്നിരുന്നാലും, ഹെഡ്‌ഫോണുകൾ ചെവികൾ അടച്ചാൽ, ജാഗ്രത പാലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. പ്ലഗ്-ഇൻ തരം ഇയർഫോണുകളും നോയിസ് കാൻസലേഷനായി പ്രവർത്തിക്കുകയും ആംബിയന്റ് ശബ്ദങ്ങളെ തടയുകയും ചെയ്യുന്നു.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

ഇത് തിരക്കേറിയ റോഡുകളിൽ ഒരു പ്രധാന പ്രശ്‌നമാകും. ഒരാൾക്ക് എളുപ്പത്തിൽ ശ്രദ്ധ തെറ്റാനും റോഡിലെ മറ്റ് വാഹനങ്ങളുടെ സ്ഥാനം തിരിച്ചറിയുന്നതിൽ പരാജയപ്പെടുകയും ചെയ്യാം.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

സ്പീക്കറുകളിൽ പാട്ടുകൾ കേൾക്കുന്നത് ചെവികൾ തുറന്നിടുന്നു, ഒപ്പം ആംബിയന്റ് ശബ്ദങ്ങൾ കടന്നുപോകാൻ ഇത് അനുവദിക്കുന്നു. ഇവയിൽ സംഗീതം ശ്രവിക്കുന്നത് ശ്രദ്ധ പൂർണ്ണമായും ആകർഷിക്കുന്നില്ല.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

നിയമമനുസരിച്ച്, ഫോൺ കോളുകൾക്ക് മറുപടി നൽകാൻ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും പൊലീസുകാർ നിങ്ങളിൽ നിന്ന് പിഴ ഈടാക്കുമെന്നും മനസ്സിലാക്കണം.

ഓട്ടോ ഡ്രൈവർമാരുടെ ഹെഡ്ഫോണുകൾ പിടിച്ചെടുത്ത് പൊലീസ് തീയിട്ടു; വീഡിയോ

വാഹനം നിർത്തുകയും കോളിന് വളരെ പ്രാധാന്യമുണ്ടെങ്കിൽ മറുപടി നൽകുകയും ചെയ്യുന്നതാണ് എല്ലായ്പ്പോഴും നല്ലത്. അല്ലെങ്കിൽ, ആ ഫോൺ വിളിക്കാൻ ഡ്രൈവ് അവസാനിക്കുന്നതുവരെ കാത്തിരിക്കുക.

Most Read Articles

Malayalam
English summary
Mumbai police burn headphones of auto rickshaw drivers. Read in Malayalam.
Story first published: Thursday, March 5, 2020, 20:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X