സൈറസ് മിസ്ത്രി കാറപകടം; അനാഹിത പാണ്ടോള്‍ ശരിയായി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്

വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ അപകടത്തില്‍പ്പെട്ട മെര്‍സിഡീസ് ബെന്‍സ് ആഡംബര എസ്‌യുവി ഓടിച്ച ഡോ അനഹിത പണ്ടോളിനെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന കുറ്റപത്രത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉള്ളത്.

സൈറസ് മിസ്ത്രിയോടൊപ്പം ജഹാംഗീര്‍ പണ്ടോള്‍, ഡോ അനാഹിത, അവരുടെ ഭര്‍ത്താവ് ഡാരിയസ് പണ്ടോള്‍ എന്നിവരായിരുന്നു എസ്‌യുവിയില്‍ യാത്ര ചെയ്തിരുന്നത്. മുന്‍ സീറ്റില്‍ യാത്ര ചെയ്ത അനാഹിതയും ഡാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പാണ്ടോളും മരണപ്പെടുകയായിരുന്നു. അപകടം കഴിഞ്ഞുള്ള തുടര്‍ ദിനങ്ങളില്‍ അനാഹിതയും ഡാരിയസ് പണ്ടോളും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

സൈറസ് മിസ്ത്രി കാറപകടം; അനാഹിത പാണ്ടോള്‍ ശരിയായി സീറ്റ്‌ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്

എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ ഒരു നിലപാടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. അപകടസമയത്ത് അനാഹിത പണ്ടോള്‍ ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പാല്‍ഘര്‍ പൊലീസ് സൂപ്രണ്ട് ബാലാസാഹെബ് പാട്ടീല്‍ പറയുന്നത്. 'തന്റെ മെര്‍സിഡീസ് ബെന്‍സ് കാര്‍ ഓടിച്ചിരുന്ന ഡോ അനഹിത ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. അവര്‍ പെല്‍വിക് ബെല്‍റ്റ് ശരിയായി ഉറപ്പിച്ചിരുന്നില്ല. അവള്‍ പുറകില്‍ നിന്ന് ഷോള്‍ഡര്‍ ഹാര്‍നെസ് മാത്രം ധരിച്ചിരുന്നു, ലാപ് ബെല്‍റ്റും അഡ്ജസ്റ്റ് ചെയ്തിരുന്നില്ല' പാല്‍ഘര്‍ പൊലീസ് സൂപ്രണ്ട് ബാലാസാഹെബ് പാട്ടീല്‍ പറഞ്ഞു.

പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിന്റെ ഭാഗമാണ് ഈ കണ്ടെത്തലുകളെന്നും ഡോ അനാഹിതയെ ചോദ്യം ചെയ്യുന്നതിന് അവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ബാലാസാഹെബ് പാട്ടീല്‍ കൂട്ടിച്ചേർത്തു.മെര്‍സിഡീസ് ബെന്‍സ് GLC ആഡംബര എസ്‌യുവിക്ക്, ഇന്ത്യയില്‍ വില്‍ക്കുന്ന മറ്റ് കാറുകളെപ്പോലെ, ഡ്രൈവര്‍ക്കും മുന്‍ യാത്രക്കാര്‍ക്കും പിന്നിലെ മൂന്ന് യാത്രക്കാര്‍ക്കും 3 പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ ഉണ്ട്. സീറ്റ് ബെല്‍റ്റ് ബക്കിളില്‍ ഉറപ്പിച്ചാല്‍ മാത്രം മതി, കൂടുതല്‍ ക്രമീകരണം നടത്തേണ്ടതില്ല.

സീറ്റ് ബെല്‍റ്റ് ഉയരം ക്രമീകരിക്കല്‍ വാഗ്ദാനം ചെയ്യുന്നു. ക്രമീകരണം ഷോള്‍ഡര്‍ ഹാര്‍നെസ് സജ്ജീകരിച്ചിരിക്കുന്ന ഉയരവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ ലാപ് ബെല്‍റ്റുമായി യാതൊരു ബന്ധവുമില്ല. വാസ്തവത്തില്‍ 3 പോയിന്റ് സീറ്റ്‌ബെല്‍റ്റില്‍ പ്രത്യേക ലാപ് ബെല്‍റ്റ് ഇല്ല, അതില്‍ മൂന്ന് പോയിന്റുകളിലേക്ക് ഉറപ്പിച്ചിരിക്കുന്ന ഒരൊറ്റ ബെല്‍റ്റ് അടങ്ങിയിരിക്കുന്നു. അതിനാലാണ് 3 പോയിന്റ് സീറ്റ്‌ബെല്‍റ്റ് എന്ന് പേര് വിളിക്കുന്നത്. ലാപ്/പെല്‍വിക് ബെല്‍റ്റ് ഉറപ്പിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുമ്പോള്‍ മുംബൈ പൊലീസ് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് വ്യക്തമല്ല.

ഒരാള്‍ക്ക് ഒന്നുകില്‍ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാം അല്ലെങ്കില്‍ അത് ധരിക്കാതെ നില്‍ക്കാാ. മാത്രമല്ല, രണ്ട് ഭാഗങ്ങളും സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ലാപ് ബെല്‍റ്റ് ഇല്ലാതെ ഷോള്‍ഡര്‍ ഹാര്‍നെസ് മാത്രം ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. 3 പോയിന്റ് സീറ്റ് ബെല്‍റ്റ് എന്നത് ഷോള്‍ഡര്‍ ഹാര്‍നെസും ലാപ് ബെല്‍റ്റും ഉള്ള ഒരു ഏകീകൃത യൂണിറ്റാണ്. കഴിഞ്ഞ ദിവസം തന്നെ മുംബൈയില്‍ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ അനാഹിത പണ്ടോളിനെതിരെ മറ്റ് ചില വിവരങ്ങളും മുംബൈ പൊലീസ് പുറത്തുവിട്ടിരുന്നു.

സ്ഥിരമായി ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തുന്ന ഇവര്‍ക്ക് 11-ലധികം തവണ അമിത വേഗതക്ക് ചലാന്‍ ലഭിച്ചിരുന്നു. വിശാലമായ റോഡുകളും അതിവേഗ സ്ട്രെച്ചുകളും സ്പീഡ് ക്യാമറകളുമുള്ള മുംബൈ പോലുള്ള ഒരു നഗരത്തില്‍ ആളുകള്‍ക്ക് അമിത വേഗതക്ക് പിഴ ലഭിക്കുന്നത് അത്ര അസാധാരണമല്ല. ബാന്ദ്ര-വര്‍ളി സ്പീഡ് ലിങ്കില്‍ ഇതിത്തിരി കൂടുതലാണ്. ഇവിടെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. പല ഡ്രൈവര്‍മാരും ഈ വേഗപരിധി തെറ്റിച്ച് സ്ഥിരമായി വാഹനമോടിക്കുന്നതിനാല്‍ ട്രാഫിക് ചലാനുകള്‍ ലഭിക്കുന്നു.

എന്നാല്‍ അനാഹിത പണ്ടോളിന് അമിത വേഗതക്ക് ചലാന്‍ ലഭിച്ച സ്ഥലങ്ങള്‍ ഏതാണെന്ന് വ്യക്തമല്ല. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ സൈറസ് മിസ്ത്രി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാറപകടത്തില്‍ മരിച്ചത്. വ്യവസായ പ്രമുഖന്‍ ബെന്‍സ് കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന നിയമം കര്‍ശനമാക്കുകയും ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് അലാറം നിര്‍ബന്ധമാക്കണമെന്ന് കാര്‍ നിര്‍മാതാക്കളോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.

More from DriveSpark

Article Published On: Saturday, December 17, 2022, 10:55 [IST]
English summary
Mumbai police says anahita pandole was not wearing seatbelt properly during cyrus mistry car crash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X