മുംബൈ-പൂനെ എക്സ്പ്രസ് ഹൈവേയിൽ കാറുകളുടെ കൂട്ട ബ്രേക്ക് ഡൗൺ; കാരണം ഇതാണ്

രാജ്യത്ത് ഇപ്പോൾ അവധിക്കാലം ആയത് കൊണ്ട് ജനങ്ങളെല്ലാം ഓരോ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. ജനപ്രിയ സ്ഥലങ്ങളിലേക്കുള്ള റോഡുകൾ ഈ സമയത്ത് ഗതാഗതക്കുരുക്കിൽ വലയുന്നത് സാധാരണമാണ്. പൂനെ-മുംബൈ എക്‌സ്‌പ്രസ് വേയിൽ നിന്നുള്ള ഒരു വീഡിയോ വൈറലായിരിക്കുകയാണ്.

വിനോദസഞ്ചാരികൾ തങ്ങളുടെ വാഹനങ്ങൾ റോഡരികിൽ നിർത്തി ബോണറ്റ് തുറന്ന് വച്ചിരിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. എഞ്ചിൻ ബേയിൽ നിന്ന് പുക ഉയരുന്നതും കാണാം. മുംബൈ-പൂനെ എക്‌സ്‌പ്രസ്‌വേ ഇന്ത്യയുടെ പശ്ചിമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, റോഡുകൾ കുറച്ച് ഭാഗങ്ങളിൽ വളരെ കുത്തനെയുള്ള കയറ്റങ്ങളാണ്. ഗതാഗതം സാവധാനത്തിൽ നീങ്ങുന്നതിനാൽ, ക്ലച്ചിന്റെ നിരന്തരമായ ഉപയോഗം വഴി വാഹനം അമിതമായി ചൂടാകുകയും വാഹനം ബ്രേക്ക് ഡൗൺ ആകുകയും ചെയ്യുന്നു.

multiple car breakdowns at same spot

മലയോര പ്രദേശങ്ങളിലേക്ക് ഈ സമയത്ത് യാത്ര പോകുമ്പോൾ ഡ്രൈവർമാർ വളരെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതാണ്. വാഹനത്തിൽ അടിസ്ഥാന പരിശോധനകൾ നടത്താത്തതും വാഹനം ശരിയായി പരിപാലിക്കാത്തതും അമിതമായി ചൂടാകാൻ ഇടയാക്കും. എന്നിരുന്നാലും, ക്ലച്ചിന്റെ നിരന്തരമായ ഇടപെടലാണ് ഈ പ്രശ്നത്തിലേക്ക് നയിച്ചത്. ഞായറാഴ്ചയും മുംബൈ-പൂനെ എക്‌സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കുണ്ടായിരുന്നു.

കാർ റിപ്പയർ ചെലവുകൾ തടയുന്നതിനുള്ള ഒരു നിർണായക മാർഗമാണ് റെഗുലർ മെയിന്റനൻസ് അല്ലെങ്കിൽ പതിവായി അറ്റകുറ്റപ്പണികൾ ചെയ്യുക എന്നത്. ഓയിൽ മാറ്റങ്ങൾ, ഫ്ലൂയിഡ് ചെക്കുകൾ, ടയർ റൊട്ടേഷനുകൾ, ബ്രേക്ക് പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന വാഹനത്തിന് വേണ്ട അടിസ്ഥാന കാര്യങ്ങൾ കൃത്യമായി പരിശോധിച്ച് പ്രശ്‌നങ്ങൾ നേരത്തേ കണ്ടെത്താനും അവ ഒഴിവാക്കാനും ശ്രമിക്കുക. ഇത്തരത്തിൽ ചെയ്‌താൽ പോക്കറ്റ് കാലിയാവുന്നതും വലിയ പണികൾ വരാതിരിക്കാനും സഹായിക്കും.

multiple car breakdowns at same spot

രണ്ടാമതായി ചെയ്യേണ്ടത് എന്തെങ്കിലും തകരാർ മനസിലാക്കിയാൽ അത് വെച്ചോണ്ടിരിക്കരുത് എന്നതാണ്. വിചിത്രമായ ശബ്‌ദങ്ങൾ, ഡാഷ്‌ബോർഡ് വാർണിംഗ് ലൈറ്റുകൾ അല്ലെങ്കിൽ അസാധാരണമായ വൈബ്രേഷനുകൾ പോലുള്ള കാര്യങ്ങൾ അവഗണിക്കുന്നത് കൂടുതൽ ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. ഈ പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിച്ചാൽ അവ ചെലവേറിയ അറ്റകുറ്റപ്പണികളായി മാറുന്നത് തടയാനാവും. പല കാർ ഉടമകളും അവഗണിക്കുന്നൊരു കാര്യമാണിത്.

ഡ്രൈവിംഗ് രീതി കൂടുതൽ സുഗമമാക്കുക എന്നതാണ് ചെയ്യേണ്ട മറ്റൊരു കാര്യം. അക്രമാസക്തമായ ഡ്രൈവിംഗ്, പെട്ടെന്നുള്ള സ്റ്റോപ്പുകൾ, അസമമായ റോഡുകളിലൂടെയുള്ള യാത്ര എന്നിവ നിങ്ങളുടെ വാഹനത്തിന്റെ ഘടകങ്ങളെ തകരാറിലാക്കുകയും അകാല തേയ്മാനത്തിലേക്ക് നയിക്കുകയും ചെയ്യും. കാറിന്റെ പാർട്‌സുകളുടേയും സിസ്റ്റങ്ങളുടെയും ആയുസ് വർധിപ്പിക്കുന്നതിന് സുഗമമായ ഡ്രൈവിംഗ് ശൈലി സ്വീകരിക്കേണ്ടതും അത്യാവശമാണ്.

multiple car breakdowns at same spot

കനത്ത മഴ ബാധിക്കാവുന്ന കാറിന്റെ ഒരു സുപ്രധാന ഭാഗമാണ് ബാറ്ററി. കാറിന്റെ പെര്‍ഫോമന്‍സ് ഉറപ്പാക്കുന്നതിനും വഴിയില്‍ പെട്ട് പോകാതിരിക്കാനും മണ്‍സൂണ്‍ സമയത്ത് നിങ്ങളുടെ കാറിന്റെ ബാറ്ററിയുടെ ആരോഗ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അധിക ഈര്‍പ്പവും വെള്ളക്കെട്ടുകള്‍ നിറഞ്ഞ റോഡുകളും ബാറ്ററിക്ക് ഭീഷണിയാണ്. ഇത് മൂലം ബാറ്ററിയുടെ ശേഷി കുറയുന്നതിലേക്കും അത് പ്രവര്‍ത്തനരഹിതമാകുന്നതിലേക്കും നയിക്കാം

വര്‍ഷകാലത്ത് മഴയോടൊപ്പം എത്തുന്ന ഒന്നാണ് പൊടിക്കാറ്റ്. അതിനാല്‍ തന്നെ ഇത്തരം പൊടിയില്‍ നിന്ന് സംരക്ഷിക്കാനായി ബാറ്ററി ഇടക്കിടെ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക. ഇതിനായി ബാറ്ററി ക്ലീനിംഗ് ലായനികളും സ്‌പ്രേയും വിപണിയില്‍ കിട്ടും. ഇത് ബാറ്ററിയില്‍ പുരട്ടിയ ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. ടെര്‍മിനലുകളില്‍ തുരുമ്പെടുക്കുന്നത് തടയാന്‍ ബാറ്ററി ഡ്രൈ ആയി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് സ്റ്റിയറിംഗ് വീൽ മുന്‍കൂട്ടി തിരിക്കുന്നത് തികച്ചും അപകടകരമാണ്. സ്റ്റിയറിംഗ് വീൽ പ്രാരംഭ സ്ഥാനത്ത് ആയിരിക്കണം. പിന്നില്‍ നിന്ന് ഒരു കാര്‍ നിങ്ങളുടെ വാഹനത്തില്‍ ഇടിച്ചാല്‍, നിങ്ങളുടെ കാര്‍ എതിര്‍ദിശയിലേക്ക് എറിയപ്പെടും. അത് മാരകമായേക്കാം എന്നതാണ് ഇതിന് പിന്നിലെ കാരണം.

നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കുക.

More from DriveSpark

Article Published On: Tuesday, December 26, 2023, 18:48 [IST]
English summary
Mumbai pune express highway severe congestion cars breakdown this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X