മുംബൈ ബ്ലോക്ക് ചെയ്യടാ...അംബാനി കല്ല്യാണത്തിന് നഗരത്തിൽ ട്രാഫിക് നിയന്ത്രണത്തിന് നിർദേശം

ഒരു കല്ല്യാണത്തിന് വേണ്ടി നഗരത്തിലെ ട്രാഫിക് പോലും നിയന്ത്രിച്ച് വഴിമാറ്റി വിടണമെങ്കിൽ അത് ആരുടേതാകും എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും മനസിലായി കാണുമല്ലോ. ആനന്ദ് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തിന് റോഡിലെ തിക്കും തിരക്കും ഒഴിവാക്കാൻ ജൂലൈ 12 മുതൽ 15 വരെ ചില റോഡ് അടച്ചിടലും നിയന്ത്രണങ്ങളും മുംബൈ ട്രാഫിക് പോലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലേക്ക് പോകുന്ന നിരവധി റോഡുകളിൽ ആ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്കും അർദ്ധരാത്രിക്കും ഇടയിൽ പ്രവേശനം നിയന്ത്രിക്കും. ട്രാഫിക് നിയന്ത്രണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഉണ്ടാക്കുന്നത്.

സ്വകാര്യ വിവാഹം ഒരു പൊതു പരിപാടിയല്ല എന്ന തരത്തിലുളള കമൻ്റുകളാണ് സോഷ്യ മീഡിയയിൽ നിറയുന്നത്. ബാന്ദ്ര കുർള കോംപ്ലക്‌സിൻ്റെ (ബികെസി) പല ഭാഗങ്ങളിലും ഇവൻ്റിൽ വരുന്ന വാഹനങ്ങൾ ഒഴികെയുള്ള വാഹന ഗതാഗതത്തിന് പ്രവേശനമില്ലെന്നാണ് മുംബൈ ട്രാഫിക് പോലീസ് അറിയിച്ചിരിക്കുന്നത്. ആ റോഡുകൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് ബദൽ റൂട്ടുകൾ നിർദേശിച്ചിട്ടുണ്ട്.

2024 ജൂലൈ 5 നും ജൂലൈ 12 മുതൽ 15 വരെയും ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ ഒരു പൊതു പരിപാടി നടക്കുന്നതിനാൽ, സുഗമമായ ഗതാഗതത്തിനായി ഇനിപ്പറയുന്ന ട്രാഫിക് ക്രമീകരണങ്ങൾ ഉണ്ടായിരിക്കും എന്നാണ് മുംബൈ ട്രാഫിക് പോലീസ് പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ പറയുന്നത്.
കമൻ്റിൽ നിരവധി X ഉപയോക്താക്കൾ ട്രാഫിക് നിയന്ത്രണങ്ങളിൽ തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ തീരുമാനം ഒരു സ്വകാര്യ പരിപാടിക്ക് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് അവർ പറയുന്നത്. എപ്പോഴാണ് ഒരു വ്യവസായിയുടെ സ്വകാര്യ പരിപാടി ഒരു പൊതു പരിപാടിയായതെന്നും മുംബൈയിലെ ഓരോ പൗരനും ഇതിലേക്ക് ക്ഷണിക്കപ്പെടുമോ, പൊതുജനങ്ങളെ അസൗകര്യത്തിലാക്കുന്നതിനുപകരം, ഇത് രാത്രിയിലേക്ക് പുനഃക്രമീകരിക്കാൻ സംഘാടകരോട് പറയേണ്ടതായിരുന്നു എന്നാണ് ഒരു കമൻ്റിൽ പറയുന്നത്.

കോടീശ്വര പുത്രന്റെ വിവാഹത്തോട് അനുബന്ധിച്ച് നടത്തിയ പ്രീ വെഡ്ഡിംഗ് പാര്‍ട്ടികള്‍ നാട് അറിഞ്ഞാണ് നടത്തിയത്. കോടികള്‍ പൊടിച്ച പാര്‍ട്ടിക്ക് സ്വദേശത്തും വിദേശത്തുമുള്ള സെലിബ്രിറ്റികള്‍ ഒഴുകി എത്തിയിരുന്നു. ഇപ്പോള്‍ അതിഗംഭീരമായ വിവാഹം ജൂലൈയില്‍ നടക്കാനിരിക്കെ അംബാനി കുടുംബം അതിഥികളെ ക്ഷണിക്കുന്ന തിരക്കിലാണ്. തങ്ങളുടെ വിവാഹ ചടങ്ങുകള്‍ പോലെ തന്നെ വിവാഹം ക്ഷണിക്കുന്ന കാര്യത്തിലും തങ്ങളുടേതായ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്.

സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുകേഷ് അംബാനിയും കുടുംബവും യാത്ര ചെയ്യുന്നത്. എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര സ്‌കോര്‍പിയോ, ടൊയോട്ട ഫോര്‍ച്യൂണര്‍, മുന്‍ തലമുറ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മെര്‍സിഡീസ് ബെന്‍സ് G63 AMG തുടങ്ങിയ എസ്‌യുവികളാണ് അംബാനി കുടുംബത്തിന്റെ അംഗരക്ഷകര്‍ സഞ്ചരിക്കുന്ന വാഹനവ്യൂഹത്തിലുള്ളത്.

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണിനെ അദ്ദേഹത്തിന്റെ വസതിയില്‍ വിവാഹം ക്ഷണിക്കാനായി റോള്‍സ് റോയ്സ് കലിനന്‍ ബ്ലാക്ക് ബാഡ്ജി എത്തിയ അനന്ത് അംബാനിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമായി ഉള്ള ശതകോടീശ്വരനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. കുടുംബത്തിന്റെ അംഗരക്ഷകര്‍ വരെ ഉപയോഗിക്കുന്നത് കോടികള്‍ വിലമതിക്കുന്ന കാറുകള്‍ ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 9, 2024, 15:14 [IST]
English summary
Mumbai traffic control ordered for anand ambanis wedding details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X