ദൈവം മനുഷ്യരൂപത്തില്‍ വരുന്നത് ഇങ്ങനെയൊക്കെയാണ്! ഇവര്‍ ഇനി മരിക്കുന്നത് വരെ സീറ്റ്‌ബെല്‍റ്റിടാന്‍ മറക്കില്ല

മോഡേണ്‍ കാറുകളില്‍ ഇന്ന് നിരവധി സേഫ്റ്റി ഫീച്ചറുകള്‍ ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് സുപരിചിതമായ രണ്ടെണ്ണമാണ് സീറ്റ്‌ബെല്‍റ്റും എയര്‍ബാഗും. ഒരു അപകടമുണ്ടായാല്‍ വാഹനങ്ങളിലെ യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ പോന്ന രണ്ട് സുരക്ഷ ഫീച്ചറുകളാണ് ഇവ രണ്ടും. കാറുകളില്‍ എയര്‍ബാഗുകള്‍ വന്നതിനു ശേഷം അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാ കാറുകളിലും 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇപ്പോള്‍ രാജ്യത്തെ എന്‍ട്രി ലെവല്‍ കാറുകളില്‍ വരെ 6 എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഈ എയര്‍ബാഗുകളും സീറ്റ്‌ബെല്‍റ്റുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

സീറ്റ്‌ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ അപകടസമയത്ത് എയര്‍ബാഗുകള്‍ വിന്യസിക്കുകയുള്ളൂ. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി പിന്‍സീറ്റില്‍ യാത്ര ചെയ്യവ്വേ അപകടത്തില്‍ മരിക്കാനുള്ള കാരണം സീറ്റ്‌ബെല്‍റ്റ് ധരിച്ചില്ല എന്നതാണ്. രാജ്യത്തെ ഇളക്കി മറിച്ച ഈ സംഭവത്തിന് ശേഷം സീറ്റ്‌ബെല്‍റ്റ് നിയമം രാജ്യത്ത് കര്‍ശനമാക്കിയിരുന്നു. കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും ഇന്നും മിക്ക സീറ്റ്‌ബെല്‍റ്റ് ധരിക്കാന്‍ മടികാണിക്കുന്നു.

mumbai traffic police fine saved life

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ നിയമപാലകര്‍ പിഴ ഈടാക്കുന്നുണ്ടെങ്കിലും പലരും ഇത് മനപ്പൂര്‍വ്വം ധരിക്കാതിരിക്കുന്നു. കാറില്‍ യാത്ര ചെയ്യുമ്പോള്‍ സഡന്‍ ബ്രേക്ക് അപ്ലൈ ചെയ്യേണ്ടി വന്നാല്‍ വണ്ടി ഒരിടത്ത് നില്‍ക്കുമെങ്കിലും യാത്രക്കാര്‍ മുന്നോട്ട് നീങ്ങി എവിടെയെങ്കിലും ഇടിച്ച് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. സഡന്‍ ബ്രേക്കിംഗില്‍ ഇങ്ങനെ സംഭവിക്കാമെങ്കില്‍ അപകടസമയത്ത് എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചുനോക്കു.

സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അപകടത്തില്‍ പുറമെ കാണുന്ന കേടുപാടുകളെക്കാള്‍ കൂടുതല്‍ പരിക്കുകള്‍ നിങ്ങള്‍ക്ക് സംഭവിച്ചേക്കാം. പിന്‍സീറ്റിലിരിക്കുന്നവര്‍ മുന്‍സീറ്റിലേക്കും, മുന്‍സീറ്റിലിരിക്കുന്നവര്‍ ഗ്ലാസുകള്‍ തകര്‍ത്ത് പുറത്തേക്കും തെറിച്ചുപോവാനുള്ള സാധ്യതകളുണ്ട്. ഇത്രയധികം അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതകളുള്ളതുകൊണ്ടാണ് സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ട്രാഫിക് പൊലീസ് പൗരന്‍മാര്‍ക്ക് നിരന്തരം ബോധവല്‍ക്കരണം നടത്തുന്നത്.

mumbai traffic police fine saved life

ഇത്തരത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ട് സീറ്റ് ബെല്‍റ്റ് ധരിച്ച ദമ്പതികള്‍ പിന്നീട് ഒരു വലിയ അപകടത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ട സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കഴിഞ്ഞ ജൂലൈ 26-ന് മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സ് പരിസരത്തായിരുന്നു സംഭവം. മഴ അവഗണിച്ചും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിള്‍ പ്രവീണ്‍ കേസിര്‍സാഗറാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അതുവഴി കാറില്‍ വന്ന ദമ്പതികളെ തടഞ്ഞുനിര്‍ത്തിയത്.

ആ സമയത്ത്, ഫ്രണ്ട് സീറ്റില്‍ യാത്ര ചെയ്തിരുന്ന സ്ത്രീ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല. നിങ്ങളുടെ ഭാര്യ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ല. പിഴ 1,000 രൂപ, പക്ഷേ അതൊന്നും പ്രശ്‌നമല്ല. അപകടമുണ്ടായാല്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയും. ദയവായി അത് ധരിക്കാതെ മുന്നോട്ട് പോകരുത്' പൊലീസുകാരന്‍ കാറില്‍ വന്ന ഗൗതം വിജയ് റോഹ്‌റയോട് പറഞ്ഞു.

mumbai traffic police fine saved life

പൊലീസുകാരന്‍ ഇത്രയധികം ശ്രദ്ധയോടെയും ക്ഷമയോടെയും പറഞ്ഞതുകൊണ്ട് ദമ്പതികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ച് യാത്ര തുടര്‍ന്നു. ഏകദേശം 15 മിനിറ്റിനുള്ളില്‍ അവരുടെ കാര്‍ അന്ധേരി മേല്‍പ്പാലത്തില്‍ വെച്ച് ഒരു വലിയ അപകടത്തില്‍പ്പെട്ടു. ഭാഗ്യവശാല്‍, രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നത് കൊണ്ട് കാര്യമായ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. ഈ സംഭവം സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്നു.ദൈവദൂതനെ പോലെ തങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ആ പൊലീസുകാരന് ദമ്പതികള്‍ നന്ദി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ നമ്മളെ വഴിയില്‍ തടയുന്നത് പിഴ ഈടാക്കാന്‍ വേണ്ടി മാത്രമല്ലെന്നും അവര്‍ നമ്മുടെ സേഫ്റ്റി ആത്മാര്‍ത്ഥമായി ശ്രദ്ധിക്കുന്നുവെന്നും ഗൗതം വിജയ് റോഹ്‌റ പറഞ്ഞു. ജനങ്ങളെ സുരക്ഷിതരാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നിയമങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്നും തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ ദേഷ്യപ്പെടരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വാഹനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇതില്‍ പാഠമുണ്ട്. അതുകൊണ്ട് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ സീറ്റ്‌ബെല്‍റ്റ് ധരിച്ചുവെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കാം.

More from DriveSpark

Article Published On: Wednesday, July 30, 2025, 12:44 [IST]
English summary
Mumbai traffic police fined couple for not wearing seatbelt eventually helped to save their life
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X