രാജ്യത്തെ വലിയ കടൽപ്പാലത്തിൻ്റെ നിർമാണം അവസാനഘട്ടത്തിൽ
ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഈ മാസം രാജ്യത്തിന് സമർപ്പിക്കുകയാണ്. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും പദ്ധതി അവലോകനം ചെയ്തിരുന്നു. സെൻട്രൽ മുംബൈയിലെ സെവ്രിയിൽ നിന്ന് നവി മുംബൈ വരെ 15 മുതൽ 20 മിനിറ്റ് വരെ മതി യാത്ര ചെയ്യാൻ. 18,000 കോടി രൂപ ചിലവിലാണ് പാലം പൂർത്തിയാക്കിയിരിക്കുന്നത്.
ഗോവ, പൂനെ, നാഗ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കാൻ 22 കിലോമീറ്റർ നീളമുളള പാലം സഹായിക്കുന്നു. വാട്ടർ പ്രൂഫിങ്ങും, വഴിവിളക്കുകളും, സിസിടിവി സ്ഥാപിക്കുന്നതിൻ്റെ അവസാന പണിയിലാണ് ഇപ്പോൾ. 16.5 കിലോമീറ്റർ ദൂരം കടലിന് മുകളിലൂടെയാണ് പോകുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

പാലത്തിന്റെ നിര്‍മാണച്ചുമതല മുംബൈ മെട്രോ പൊളിറ്റന്‍ റീജണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിക്കായിരുന്നു . ഒരു ദിവസം 70,000 വാഹനങ്ങൾ പാലത്തിലൂടെ പോകുമെന്നാണ് സർക്കാർ കണക്ക് പ്രകാരം ലഭിക്കുന്ന റിപ്പോർട്ടുകൾ. നഗരത്തിലെ തിരക്ക് ലഘൂകരിക്കുന്നതിന് വേണ്ടി മാത്രമല്ല, സാമ്പത്തികപരമായിട്ടുളള വികസനം കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
30.1 മീറ്ററാണ് ആറുവരിപ്പാലത്തിൻ്റെ വീതി. പാലത്തിലൂടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 2018 ഏപ്രിലിലാണ് പാലത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്. 4.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും അതിന് സാധിച്ചില്ല.കാരണം കോവിഡ് മഹാമാരി മൂലം നിര്‍മാണം എട്ടുമാസത്തോളം വൈകി. ഓപ്പൺ റോഡ് ടോളിംഗ് (ORT) സംവിധാനമുള്ള ഇന്ത്യയിലെ ആദ്യത്തെ കടൽപ്പാലമായിരിക്കും എം.ടി.എച്ച്. എല്‍.

ഡ്രൈവിംഗ് സമയത്ത് യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗമാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയെന്നത്. സീറ്റ് ബെല്‍റ്റുകള്‍ അപകടത്തില്‍ പരിക്കേല്‍ക്കുന്നത് കുറക്കുന്നു. ഒപ്പം തന്നെ അപകട സമയങ്ങളില്‍ മരണ സാധ്യത ഗണ്യമായി കുറക്കുകയും ചെയ്യുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഇനി കാറില്‍ കയറിയാല്‍ വണ്ടി സ്റ്റാര്‍ട്ടാക്കുന്നതിന് മുമ്പ് സീറ്റ്‌ബെല്‍റ്റ് ധരിക്കുകയും സഹയാത്രികര്‍ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. ഡ്രൈവിംഗിനിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ട മറ്റൊരു കാര്യം നിങ്ങളുടെ മുമ്പിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കുക എന്നതാണ്. ഓരോ 10 മൈല്‍ വേഗതക്കും ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കുക.
ഇങ്ങനെ ചെയ്താല്‍ മുന്നില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് നിര്‍ത്തുകയോ ലെയ്ന്‍ മാറുകയോ ചെയ്താല്‍ പെട്ടെന്ന് പ്രതികരിക്കാനും വണ്ടി നിര്‍ത്താനും നിങ്ങള്‍ക്ക് മതിയായ സമയം ലഭിക്കും. മുകളില്‍ പറഞ്ഞ പോലെ അശ്രദ്ധയാണ് മിക്ക റോഡപകടങ്ങളുടെയും കാരണം. അതിനാല്‍ തന്നെ ഡ്രൈവിംഗില്‍ നിന്ന് ശ്രദ്ധതെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് ഡ്രൈവിംഗ് പരമാവധി സുരക്ഷിതമാക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, ഭക്ഷണം കഴിക്കുക, പാനീയങ്ങള്‍ കുടിക്കുക എന്നിവ അതില്‍ ചിലതാണ്.
ഒപ്പം കാറില്‍ പോകുമ്പോള്‍ സംഗീതം ആസ്വദിക്കുകയോ എഫ്എം പ്ലേ ചെയ്യുകയോ ചെയ്യുന്ന ശീലമുണ്ടെങ്കില്‍ ശബ്ദം കുറച്ച് വെക്കാന്‍ ശ്രമിക്കുക. ശ്രദ്ധ റോഡില്‍ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുകയും ചെയ്യണം. ആക്രമണാത്മക ഡ്രൈവിംഗ് ഒഴിവാക്കുക എന്നതാണ് അവസാനമായി പറയാനുള്ളത്. അമിതവേഗത, ടെയില്‍ഗേറ്റിംഗ് തുടങ്ങിയവ എല്ലാം അഗ്രസീവ് ഡ്രൈവിംഗില്‍ പെടുന്ന ചിലതാണ്.
വേഗ പരിധി പാലിക്കല്‍, സ്റ്റോപ്പ് അടയാളങ്ങളിലും റെഡ് സിഗ്‌നലിലും വാഹനം നിര്‍ത്തുക, ലെയ്ന്‍ മാറുകയോ തിരിയുകയോ ചെയ്യുമ്പോള്‍ ടേണ്‍ സിഗ്‌നലുകള്‍ ഉപയോഗിക്കുക എന്നിവ ഇതിലെ അടിസ്ഥാന കാര്യങ്ങളില്‍ ചിലതാണ്. ലേണിംഗ് ലൈസന്‍സ് എടുക്കുമ്പോള്‍ പഠിക്കുന്ന ട്രാഫിക് സിഗ്‌നലുകളും അറിവുകളും മനസ്സില്‍ ഉണ്ടായിരിക്കം. ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അനുസരിച്ച് വാഹനം ഓടിച്ചാല്‍ സുരക്ഷിതരായിരിക്കാം.


Click it and Unblock the Notifications








