'തള്ള വൈബോ' അതോ ഹീറോയിസമോ! സൂപ്പര്‍ബൈക്കുകാരനെ തടഞ്ഞ് സ്ത്രീ; തെറ്റ് ആരുടെ ഭാഗത്തെന്ന് പറയാമോ?
ഇന്ത്യയില്‍ പണ്ട് കാലത്ത് സൂപ്പര്‍ ബൈക്കുകള്‍ കാണുന്നത് വളരെ അപൂര്‍വമായ കാഴ്ചയായിരുന്നുവെങ്കില്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ വരെ അവ കാണാം. യാതൊരു കണ്‍ട്രോളുമില്ലാതെ പായുന്ന ഫ്രീക്കന്‍മാര്‍ കാരണം ചിലപ്പോള്‍ നിയമം യഥാവിധി അനുസരിച്ച് വാഹനം ഓടിക്കുന്നവര്‍ കൂടി പൊതുജനങ്ങളുടെ വെറുപ്പിന് പാത്രമാകുന്നു. ഇന്നത്തെ കാലത്ത് 'തന്തവൈബ്', 'തള്ളവൈബ്' എന്നൊക്കെ പറയുമെങ്കിലും നിരത്തിലെ ചിലരുടെ കാട്ടിക്കൂട്ടലുകള്‍ കാണുമ്പോള്‍ ജനം പ്രതികരിച്ചില്ലെങ്കിലേ ഉള്ളൂ. ഇപ്പോള്‍ മുംബൈയില്‍ ബസ് സ്റ്റോപ്പിന് വസമീപത്ത് വെച്ച് ഒരു സൂപ്പര്‍ബൈക്ക് റൈഡറെ അതുവഴി കടന്നുപോയ ഒരു സ്ത്രീ തടഞ്ഞുനിര്‍ത്തി. അത് എന്തിനാണെന്നും ഇവിടെ ആരുടെ ഭാഗത്താണ് ന്യായമെന്നും നിങ്ങള്‍ കൂടി പറയൂ.
വളരെയധികം വാഹനങ്ങളുള്ള ഒരു മഹാനഗരമാണ് മുംബൈ. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ ഈ നഗരത്തില്‍ വിശാലമായതും ഇടുങ്ങിയതുമായ ഒത്തിരി റോഡുകളുമുണ്ട്. മുംബൈ പോലുള്ള വലിയ നഗരങ്ങളില്‍ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ഡ്രൈവര്‍മാര്‍ വിവിധ തന്ത്രങ്ങള്‍ അവലംബിക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ നുഴഞ്ഞുകയറി മുന്നോട്ട് നീങ്ങും. ചില സമയം ഇടത് വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്ത പോകുന്നത് കാണാം.

ഇതുപോലെ ഹോണ്‍ അടിച്ച് തിരക്കുള്ള റോഡിലൂടെ പോകുന്ന ബൈക്കുകാര്‍ ചിലര്‍ക്ക് അലോസരമുണ്ടാക്കാറുണ്ട്. കാല്‍നടയാത്രക്കാരാണ് പലപ്പോഴും ഈ പരാതി പറയാറുള്ളത്. ബൈക്ക് യാത്രക്കാരും കാല്‍നടയാത്രക്കാരും ഇതുമൂലം തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന കാഴ്ചയും നാം കാണാറുണ്ട്. സമാനമായ രീതിയില്‍ മുംബൈയില്‍ വെച്ച് ഒരു സ്ത്രീ സൂപ്പര്‍ബൈക്ക് റൈഡറുമായി കലഹിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
തിരക്കുള്ള റോഡില്‍ ഒരു ബസ് സ്‌റ്റോപ്പിന് സമീപത്ത് വെച്ചാണ് സംഭവം. റോഡിനടുത്തുള്ള ഒരു ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഈ സ്ത്രീയുടെ അടുത്തേക്ക് അയാള്‍ ഈ സൂപ്പര്‍ബൈക്ക് ഓടിച്ചെത്തി. ഇതില്‍ പ്രകോപിതയായ സ്ത്രീ ബൈക്ക് നിര്‍ത്തി നിര്‍ത്തി. ഒന്നും പറയാതെ ബൈക്ക് യാത്രികനെ തുറിച്ചുനോക്കി ഏതാനും നിമിഷങ്ങള്‍ അവിടെ നിന്നു. ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് സൂപ്പര്‍ബൈക്ക് റൈഡര്‍ക്കാണ് ഈ അനുഭവം ഉണ്ടായിരിക്കുന്നത്.

വീഡിയോയില്‍ കാണുന്ന സ്ത്രീ ജഡ്ജിന്റെ വലംകൈയ്യാണെന്നും ബൈക്കര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് അവകാശപ്പെട്ടതായും വീഡിയോയില്‍ പറയുന്നു. ഇവരെ പോലുള്ള ചിലര്‍ ഫൂട്പാത്തിന് പകരം റോഡിലൂടെ നടന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന പതിവുണ്ടെന്നാണ് റൈഡര്‍ പറയുന്നത്. വഴക്കിനിടയില്‍ ബൈക്കുകാരന്‍ റോഡിന്റെ വലത് ഭാഗത്ത് കൂടി ഓടിക്കണമെന്ന് സ്ത്രീ ആവശ്യപ്പെടുന്നുണ്ട്. റോഡിന് ഫൂട്പാത്ത് ഇല്ലെങ്കില്‍ അത് തന്റെ കുറ്റമല്ലെന്നും താന്‍ നികുതി അടുക്കുന്ന പൗരന്‍ ആണെന്നും പൊതുനിരത്തില്‍ തനിക്ക് പറ്റുന്നത് പോലെ വാഹനം ഓടിക്കാമെന്ന് പറഞ്ഞു.
റൈഡറുമായി വഴക്കായതോടെ സ്ഥലകാലബോധം നഷ്ടപ്പെട്ടുവെന്ന് കരുതുന്ന സ്ത്രീ പൊതു റോഡ് സ്വകാര്യ റോഡ് ആണെന്ന് അബദ്ധത്തില്‍ പറഞ്ഞ് പോകുന്നുണ്ട്. ഫൂട്പാത്തിലൂടെ നടക്കാന്‍ ബൈക്കര്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ റോഡിലൂടെ നടക്കുമെന്നും റോഡിലൂടെ വാഹനം ഓടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് നടക്കാന്‍ സ്ഥലം നല്‍കണമെന്നുമാണ് സ്ത്രീ പറയുന്നത്.

15 ലക്ഷത്തോളം വില വരുന്ന ട്രയംഫ് ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് ആണെന്ന് പറയുന്ന അവരെ ബൈക്കര്‍ തിരുത്തുന്നുണ്ട്. തന്റെ ബൈക്ക് ചെറിയ വിടവില്‍ കൂടി കുത്തിക്കയറ്റി കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും മറ്റും പറഞ്ഞെങ്കിലും അവര്‍ അതൊന്നും ചെവികൊള്ളുന്നില്ല. ഒടുക്കം ഈ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞാണ് റൈഡര്‍ അവസാനിപ്പിക്കുന്നത്.
ഇവിടെ പ്രഥമദൃഷ്ട്യ തെറ്റ് സ്ത്രീയുടെ ഭാഗത്താണെന്ന് പറയേണ്ടി വരും. പൊതുനിരത്തില്‍ ഒരാളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ അവര്‍ക്ക് അവകാശമില്ല. അതുപോലെ തന്നെ നിരത്തില്‍ വാഹന ഉടമകളെ തടഞ്ഞ് നിര്‍ത്തി ആളുകള്‍ക്ക് നടക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കാന്‍ പറയാനും പറ്റില്ല. ഇവിടെ നടപ്പാതകളും നടക്കാന്‍ സൗര്യമുള്ള ആകാശപ്പാതകളും നിര്‍മിക്കാതിരിക്കുന്ന അധികാരികളാണ് കുറ്റക്കാര്‍. ഈ വീഡിയോ കണ്ട ശേഷം നിങ്ങള്‍ അഭിപ്രായം കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








