മലയാളം ത്രില്ലറുകളുടെ 'BGM സ്‌പെഷ്യലിസ്റ്റ്'; റേഞ്ച് റോവർ സ്വന്തമാക്കിയതാരെന്ന് മനസ്സിലായോ?

സമീപകാലത്ത് മോളിവുഡില്‍ ഹിറ്റായ ഒട്ടുമിക്ക ത്രില്ലര്‍ സിനിമകളുടെയും ഭാഗമായ സംഗീത സംവിധായകന്‍ മുജീബ് മജീദിന്റെ യാത്രകള്‍ ഇനി റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയില്‍. സിനിമയില്‍ പശ്ചാത്തല സംഗീതത്തിന്റെ പുതിയ സാധ്യതകള്‍ തേടുന്ന മുജീബ് ജീവിതയാത്രകള്‍ ഇനി അല്‍പ്പം ആഡംബരത്തിലാകും. കേരളത്തിലെ സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ലക്ഷ്വറി പ്രീ-ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്സ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം തന്റെ പുത്തന്‍ റേഞ്ച് റോവര്‍ വെലാറിന്റെ ഡെലിവറിയെടുത്തത്. മുജീബ് മജീദിന്റെ പുതിയ വാഹനത്തിന്റെ വിശേഷം ചുവടെ വിശദമായി വായിക്കാം.

തൃശൂരില്‍ ജനിച്ച് വളര്‍ന്ന മുജീബ് മജീദ് കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് സംഗീത ലോകത്തേക്ക് എത്തിയത്. സംഗീതത്തോടുള്ള തീവ്രമായ ആ അഭിനിവേശം അദ്ദേഹത്തെ ആദ്യം പരസ്യചിത്രങ്ങളിലേക്കും ഷോര്‍ട്ട് ഫിലിമുകളിലേക്കും എത്തിച്ചു. അവിടെ നിന്നാണ് മലയാള സിനിമയുടെ പ്രിയപ്പെട്ട 'ബിജിഎം സ്‌പെഷ്യലിസ്റ്റ്' എന്ന നിലയിലേക്കുള്ള വളര്‍ച്ച ആരംഭിച്ചത്. 2018-ല്‍ ആസിഫ് അലി നായകനായ 'മന്ദാരം' എന്ന ചിത്രത്തിലൂടെയാണ് മുജീബ് സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

mujeeb majeed range rover velar

കരിയറില്‍ വഴിത്തിരിവായത് സെന്ന ഹെഗ്ഡെ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2021-ല്‍ പുറത്തിറങ്ങിയ 'തിങ്കളാഴ്ച നിശ്ചയം' എന്ന ചിത്രമാണ്. ദേശീയ പുരസ്‌കാരം നേടിയ ഈ സിനിമയിലെ മുജീബിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. 2024-ല്‍ പുറത്തിറങ്ങിയ 'കിഷ്‌കിന്ധാ കാണ്ഡം' എന്ന ചിത്രത്തിലെ മാന്ത്രിക സംഗീതമാണ് അദ്ദേഹത്തെ മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരുടെ കൂട്ടത്തിലേക്ക് ഉയര്‍ത്തിയത്.

വെറും 7 കോടി മുതല്‍മുടക്കിലെത്തി 75 കോടിയോളം വാരിയ ആസിഫലി ചിത്രം വന്‍ വിജയമായതില്‍ മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം വഹിച്ച റോള്‍ ചെറുതല്ല. കഴിഞ്ഞ വര്‍ഷം ആരാധക-നിരൂപക പ്രശംസകള്‍ക്കൊപ്പം ബോക്‌സ്ഓഫീസിലും വിജയമായ ആസിഫ് അലി ചിത്രം 'രേഖാചിത്രം' മമ്മൂട്ടിയുടെ കളംകാവല്‍, സന്ദീപ് പ്രദീപിന്റെ എക്കോ എന്നീ സിനിമകളുടെയും അവിഭാജ്യ ഘടകമായിരുന്നു മുജീബിന്റെ സംഗീതവും പശ്ചാത്തല സംഗീതവും.

ഇതില്‍ തന്നെ പഴയ ഇളയരാജ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്ന കളങ്കാവലില്‍ റെട്രോ സോംഗുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ 'ചത്താ പച്ച' എന്ന റസ്‌ലിംഗിനെ ആസ്പദമാക്കി ഒരുക്കിയ സിനിമയുടെ പശ്ചാത്തല സംഗീതവും മുജീബ് മജീദായിരുന്നു. സംഗീതജ്ഞന്‍ സ്വന്തമാക്കിയ റോഞ്ച് റോവര്‍ വെലാര്‍ ആഡംബരവും ഓഫ്-റോഡിംഗ് കരുത്തും ഒരുപോലെ ഒത്തിണങ്ങുന്ന വാഹനമെന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളളുടെ നിരയില്‍ ഏറ്റവും മനോഹരമായ ഡിസൈനുള്ള എസ്‌യുവികളില്‍ ഒന്ന് കൂടിയാണ് വെലാര്‍. വശ്യമായ ബോഡി ലൈനുകളും അകത്തെ മിനിമലിസ്റ്റിക് ഡിസൈനും ഇതിനെ മറ്റ് എസ്‌യുവികളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. സാങ്കേതിക വശങ്ങളിലേക്ക് നോക്കിയാല്‍, 2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വെലാര്‍ ലഭ്യമാണ്. മുജീബ് മജീദ് സ്വന്തമാക്കിയ മോഡല്‍ 247 bhp പവറും 365 Nm ടോര്‍ക്കും നല്‍കുന്ന പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നതെന്നാണ് സൂചന.

mujeeb majeed range rover velar

8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടൊപ്പം ഓള്‍ വീല്‍ ഡ്രൈവ് (AWD) സംവിധാനവും ഈ വാഹനത്തില്‍ ലഭ്യമാണ്. വെറും 7.5 സെക്കന്‍ഡില്‍ 0-100 kmph വേഗത കൈവരിക്കുന്ന എസ്‌യുവിയുടെ പരമാവധി വേഗത മണിക്കൂറില്‍ 217 കിലോമീറ്ററാണ്. ലാന്‍ഡ് റോവറിന്റെ ടെറൈന്‍ റെസ്പോണ്‍സ് സംവിധാനം ഏത് ദുര്‍ഘടമായ പാതയും അനായാസം കീഴടക്കാന്‍ സഹായിക്കും.

വെലാറിന്റെ ഉള്‍ഭാഗം ആഡംബരത്തിന്റെ മറ്റൊരു തലമാണ് വാഗ്ദാനം ചെയ്യുന്നത്. 'സാങ്ചറി' ഫീല്‍ നല്‍കുന്ന തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകളും സാങ്കേതികവിദ്യയും ചേര്‍ത്താണ് വെലാറിന്റെ അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. 11.4 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്‌ക്രീനുള്ള പിവി പ്രോ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വഴി നാവിഗേഷന്‍ മുതല്‍ മള്‍ട്ടിമീഡിയ വരെ വിരല്‍ത്തുമ്പില്‍ നിയന്ത്രിക്കാം.

mujeeb majeed range rover velar

കൂടാതെ 17 സ്പീക്കറുകളുള്ള മെറിഡിയന്‍ സൗണ്ട് സിസ്റ്റം ഒരു സംഗീത സംവിധായകനെ സംബന്ധിച്ചിടത്തോളം ഈ വാഹനത്തെ പ്രിയപ്പെട്ടതാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായിരിക്കും. പനോരമിക് സണ്‍റൂഫിനൊപ്പം മസാജ് ഫംഗ്ഷനും നിരവധി അഡ്ജസ്റ്റ്‌മെന്റുകളുമുള്ള ഹീറ്റഡ് ആന്‍ഡ് കൂള്‍ഡ് സീറ്റുകളും വെലാറിന് ലഭിക്കുന്നു. സ്മാര്‍ട്‌ഫോണുകളും ഗാഡ്ജറ്റുകളും ചാര്‍ജ് ചെയ്യുന്നതിനായി മള്‍ട്ടിപ്പിള്‍ യുഎസ്ബി പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.

ഇത് കൂടാതെ 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും എയര്‍ പ്യൂരിഫിക്കേഷനും ക്യാബിനിന്റെ ലെവല്‍ ഉയര്‍ത്തി യാത്രകള്‍ സുഖകരമാക്കുന്നു. മുജീബിനെ പോലുള്ള സംഗീതജ്ഞര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന അക്വോസ്റ്റിക് ലാമിനേറ്റഡ് വിന്‍ഡ്‌സ്‌ക്രീന്‍ റേഞ്ച് റോവര്‍ വെലാര്‍ എസ്‌യുവിയില്‍ ലഭ്യമാണ്. ഇത് അനാവശ്യ ശബ്ദങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഈ ആഡംബര എസ്‌യുവിയില്‍ ബ്രിട്ടീഷ് ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു. 6 എയര്‍ബാഗുകള്‍, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. കൂടാതെ ഇതിലെ ഇലക്ട്രോണിക് എയര്‍ സസ്‌പെന്‍ഷന്‍ യാത്രക്കാര്‍ക്ക് ഏത് പാതയിലും സുഖകരമായ യാത്ര ഉറപ്പാക്കുന്നു.

നിലവില്‍ ഏകദേശം 79.24 ലക്ഷം രൂപ മുതല്‍ 85.90 ലക്ഷം രൂപ വരെയാണ് ഈ എസ്‌യുവിയുടെ കൊച്ചിയിലെ എക്‌സ്-ഷോറൂം വില വരുന്നത്. ഇത് നിരത്തിലെത്തിക്കാന്‍ ഏകദേശം 1.01 കോടി മുതല്‍ 1.10 കോടി രൂപ വരെ ഓണ്‍റോഡ് വില വരും. പുതിയ വാഹനത്തിന്റെ വരവോടെ കരിയറില്‍ കൂടുതല്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ താരത്തിന് സ്വന്തമാക്കാന്‍ സാധിക്കട്ടെ എന്ന് ആരാധകര്‍ ആശംസിക്കുന്നു.

More from DriveSpark

Article Published On: Friday, February 27, 2026, 10:05 [IST]
English summary
Music composer mujeeb majeed buys luxury suv range rover velar
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X