കൂലി 500 കോടിയടിച്ചാലും കാര്‍ കിട്ടുമെന്ന് തോന്നുന്നില്ല! ലക്ഷങ്ങള്‍ പൊടിച്ച് ഇവി വാങ്ങി അനിരുദ്ധ്

ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ സമീപകാലത്ത് തരംഗം സൃഷ്ടിച്ച മോഡലുകളില്‍ ഒന്നാണ് മഹീന്ദ്ര BE 6. ഐസിഇ വാഹനങ്ങള്‍ വൈദ്യുതീകരിക്കുന്നതിന് പകരം ഇലക്ട്രിക് മോഡലായി പിറവികൊണ്ട ഈ മോഡല്‍ ബുക്കിംഗ് തുടങ്ങിയ അന്ന് മുതല്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. സെലിബ്രിറ്റികളും സമ്പന്നരുമായ നിരവധി പേര്‍ ഇതിനോടകം ഈ കാര്‍ സ്വന്തമാക്കി. ഇപ്പോള്‍ മഹീന്ദ്ര BE6 ഉടമകളായ സെലിബ്രിറ്റികളുടെ പട്ടികയിലേക്കുള്ള ഏറ്റവും പുതിയ എന്‍ട്രിയാണ് മ്യൂസിക് സെന്‍സേഷന്‍ ആയ അനിരുദ്ധ് രവിചന്ദര്‍. രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള സംഗീത സംവിധായകരില്‍ ഒരാളായ അനിരുദ്ധ് പുത്തന്‍ ഇലക്ട്രിക് എസ്‌യുവിയില്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇന്റര്‍നെറ്റില്‍ നടത്തിയ പരിശോധനയില്‍ അനിയുടെ മ്യൂസിക് പ്രൊഡക്ഷന്‍ സ്റ്റുഡിയോയായ ആല്‍ബക്വര്‍കെ റെക്കോര്‍ഡ്‌സിന്റെ പേരിലാണ് ഇവി വാങ്ങിയിരിക്കുന്നത്. ടാങ്കോ റെഡ് കളറില്‍ ഫിനിഷ് ചെയ്തിരിക്കുന്ന BE 6 ഈ വര്‍ഷം ഏപ്രിലിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഹീന്ദ്ര BE 6 പായ്ക്ക് 3 വേരിയന്റാണ് 'റോക്ക്‌സ്റ്റാര്‍' വാങ്ങിയിരിക്കുന്നത്. 3 (2011) എന്ന ചിത്രത്തിലെ 'വൈ ദിസ് കൊലവെരി ഡി' എന്ന തന്റെ ആദ്യ ഗാനത്തിലൂടെ ഒറ്റരാത്രികൊണ്ട് പ്രശസ്തിയിലേക്ക് ഉയര്‍ന്നയാളാണ് അനിരുദ്ധ്.

anirudh ravichander buys mahindra be 6

പരമ്പരാഗത ഇന്ത്യന്‍ സംഗീതത്തെ ഇഡിഎം, ഹിപ്-ഹോപ്പ്, റോക്ക് തുടങ്ങിയ അന്താരാഷ്ട്ര സൗണ്ടുകളുമായി സംയോജിപ്പിക്കുന്ന അദ്ദേഹത്തിന്റെ യുവാക്കള്‍ ഏറ്റെടുക്കുകയാണ്. രജനീകാന്ത്, വിജയ്, അജിത് കുമാര്‍, കമല്‍ ഹാസന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനിരുദ്ധ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംഗീത സംവിധായകരില്‍ ഒരാളാണ്. ഷാരൂഖ് ഖാന്റെ ജവാന് 10 കോടി രൂപ പ്രതിഫലമായി ലഭിച്ചതോടെ സാക്ഷാല്‍ എആര്‍ റഹ്‌മാനെ വരെ 34-കാരന്‍ പിന്തള്ളി.

ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രജനീകാന്ത്‌ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് അനിരുദ്ധ് 15 കോടി രൂപ പ്രതിഫലം പറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. പടം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും അനിരുദ്ധിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും പ്രശംസ നേടി. റിലീസ് ചെയ്ത് 15 ദിവസം പിന്നിട്ട ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 495 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. സെലക്ടീവായി മാത്രം പടങ്ങള്‍ ചെയ്യുന്ന അനി അടുത്ത തെലുഗു പ്രൊജക്ടുകള്‍ക്കായി 15 കോടി ചാര്‍ജ് ചെയ്യുന്നതായാണ് വിവരം.

kalanithi maran gift porsche to anirudh

വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടിയിലധികമാണ് സംഗീതജ്ഞന്റെ ആസ്തി. 2017-ല്‍ ലൈറ്റ്‌നിംഗ് ബ്ലൂ നിറത്തിലുള്ള ഫോര്‍ഡ് മസ്താംഗ് സ്വന്തമാക്കിയ അനിക്ക് 2023-ല്‍ ജയിലറിന്റെ വന്‍ വിജയത്തിന് ശേഷം സണ്‍ പിക്‌ചേഴ്‌സ് 1.1 കോടി രൂപ വില വരുന്ന പോര്‍ഷ മകാന്‍ സമ്മാനമായി വരുന്നു. ഈ വില കൂടിയ കാറുകള്‍ക്കിടയിലേക്കാണ് പുത്തന്‍ BE 6 ചേര്‍ത്തിരിക്കുന്നത്.

നിലവില്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ശക്തമായ ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാണ് BE 6. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഇവിയുടെ ഡെലിവറി ഈ വര്‍ഷമാണ് ആരംഭിച്ചത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ വരുന്ന ഇവി മോഡേണ്‍ ഫീച്ചറുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാം. ആക്ടീവ് എയര്‍ വെന്റുകള്‍, 20 ഇഞ്ച് വീലുകള്‍, ഡ്രോപ്പ്-ഡൗണ്‍ എല്‍ഇഡി ഡിആര്‍എല്‍, വെല്‍ക്കം ഫംഗ്ഷനോടുകൂടിയ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നീ ഫീച്ചറുകള്‍ കാറില്‍ നല്‍കിയിരിക്കുന്നു.

mahindra be 6 interior

ഇവിയുടെ ഉയര്‍ന്ന വേരിയന്റില്‍ സ്റ്റിയറിംഗ് വീലില്‍ ഇല്യുമിനേറ്റഡ് BE ലോഗോ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ലെവല്‍ 2 ADAS, ഓട്ടോമാറ്റിക് വൈപ്പറുകളും ഹെഡ്ലാമ്പുകളും, HUD, ഹര്‍മന്‍ കാര്‍ഡണ്‍ സ്പീക്കര്‍ സിസ്റ്റം, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ പ്രീമിയം സവിശേഷതകള്‍ സജ്ജീകരിച്ചിരിക്കുന്നു.

59 kWh, 79 kWh ബാറ്ററി ഓപ്ഷനുകളില്‍ BE 6 ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്ക് 535 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. അതേസമയം വലുത് ഫുള്‍ ചാര്‍ജില്‍ 682 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ചെറിയ ബാറ്ററി പതിപ്പ് 228 bhp പവറും 380 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍, 79 kWh പതിപ്പ് 282 bhp പവറും 380 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

നിലവില്‍ 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയാണ് ഈ മോഡലിന്റെ എക്‌സ്-ഷോറൂം വില. അടുത്തിടെ അടുത്തിടെയാണ് കമ്പനി ഇലക്ട്രിക് എസ്‌യുവിയുടെ പായ്ക്ക് 2 വേരിയന്റിന്റെ വിതരണം ആരംഭിച്ചത്. മാത്രമല്ല, വെറും 999 യൂണിറ്റുകള്‍ മാത്രം വില്‍പ്പനക്കെത്തുന്ന എക്‌സ്‌ക്ലൂസീവ് BE6 ബാറ്റ്മാന്‍ എഡിഷനും മഹീന്ദ്ര പുറത്തിറക്കിയിരുന്നു. എന്നാല്‍ വെറും 135 സെക്കന്‍ഡിനുള്ളില്‍ ഇവ വിറ്റുതീര്‍ന്നു. കളക്ടേഴ്സ് എഡിഷന്‍ കാറിന് 27.79 ലക്ഷം രൂപയാണ് കമ്പനി വില നിശ്ചയിച്ചിരുന്നത്.

More from DriveSpark

Article Published On: Friday, August 29, 2025, 14:21 [IST]
English summary
Music director anirudh ravichander gifts himself mahindra be6 electric suv details inside
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X