മോളിവുഡിലേക്ക് പുത്തന്‍ ഇവി കൂടി! യാത്രകള്‍ 'സൈലന്റാക്കി' പ്രിയ സംഗീത സംവിധായകന്‍

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പുതുതലമുറ സംഗീത സംവിധായകരില്‍ ഒരാളാണ് ബിജിബാല്‍ (Bijibal). രണ്ട് പതിറ്റാണ്ട് കാലമായി മലയാള സംഗീത ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന ബിജിബാല്‍ ഇതിനോടകം 150 സിനിമകള്‍ക്കായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഒരുപിടി സിനിമകള്‍ക്ക് എണ്ണംപറഞ്ഞ പശ്ചാത്തല സംഗീതമൊരുക്കിയും അദ്ദേഹം മലയാള സിനിമാ ലോകത്ത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. 2013-ല്‍ കളിയച്ഛന്‍ എന്ന ചിത്രത്തിലൂടെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടി. അറബിക്കഥ, പത്തേമാരി, വെള്ളിമൂങ്ങ, ബാല്യകാലസഖി, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, രക്ഷാധികാരി ബൈജു ഒപ്പ്, കാര്‍ബണ്‍, വെള്ളം, തങ്കം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ഇപ്പോള്‍ തന്റെ സംഗീതസാന്ദ്രമായ യാത്രകള്‍ക്കായി ഒരു പുത്തന്‍ കൂട്ടാളിയെ കൂടെ കൂട്ടിയിരിക്കുകയാണ് ബിജിപാല്‍. സംഗീത സംവിധായകന്റെ ഗാനങ്ങള്‍ പോലെ തന്നെ മനോഹരമായ ഒരു വാഹനമാണ് അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്. ഒച്ചയും ബഹളങ്ങളുമൊന്നുമില്ലാത്ത ഒരു ഇലക്ട്രിക് വാഹനമാണ് ഇനി മുതല്‍ ബിജിയുടെ സാരഥി. ലോകത്തിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ (BYD) അറ്റോ 3 എന്ന മോഡലാണ് ബിജിബാല്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

music director bijibal byd atto 3

മക്കളായ ദേവദത്ത്, ദയ എന്നിവര്‍ക്കൊപ്പം ബിജിബാല്‍ വാഹനത്തിന്റെ ഡെലിവറിയെടുക്കുന്നതിന്റെ വീഡിയോ BYD ഡീലര്‍ഷിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ വില തുടങ്ങുന്നത് 26.40 ലക്ഷം രൂപ മുതലാണ്. ടോപ് എന്‍ഡ് വേരിയന്റിന്റെ വില 35.94 ലക്ഷം വരെ നീളുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. ബിജിബാല്‍ തെരഞ്ഞെടുത്ത കൃത്യമായ വേരിയന്റ് ഏതാണെന്ന് വ്യക്തമല്ല.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ചെറിയ ബാറ്ററി പായ്ക്കുമായി അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ രണ്ട് എന്‍ട്രി ലെവല്‍ വേരിയന്റ് കമ്പനി പുറത്തിറക്കിയത്. അറ്റോ 3 ഇപ്പോള്‍ ഡൈനാമിക്, പ്രീമിയം, സുപ്പീരിയര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ വാങ്ങാനാവും. പുതിയ 49.92kWh ബാറ്ററിയാണ് ഇവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. ഇത് സിംഗിള്‍ ചാര്‍ജില്‍ 468 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ വരെ ശേഷിയുള്ളതാണെന്നും ബ്രാന്‍ഡ് അവകാശപ്പെടുന്നു.

music director bijibal byd atto 3

പ്രീമിയം, സുപ്പീരിയര്‍ വേരിയന്റുകള്‍ മുമ്പുണ്ടായിരുന്ന അതേ 60.48kWh ബാറ്ററി പായ്ക്കില്‍ നിന്നായിരിക്കും പവര്‍ എടുക്കുക. ഇത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 521 കിലോമീറ്റര്‍ ഓടുമെന്നാണ് BYD പറയുന്നത്. മൂന്ന് വേരിയന്റുകളും 204 bhp പവറും 310 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന സിംഗിള്‍ റിയര്‍ ആക്സില്‍ ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി 50 മിനിറ്റിനുള്ളില്‍ 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

എസി ചാര്‍ജര്‍ ഉപയോഗിച്ച് ചെറിയ ബാറ്ററി പായ്ക്ക് പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ സമയമെടുക്കും. മറുവശത്ത് വലിയ ബാറ്ററി ചാര്‍ജാവാന്‍ ഏകദേശം 10 മണിക്കൂര്‍ സമയം വേണം. 7kW ഹോം ചാര്‍ജറും 3kW പോര്‍ട്ടബിള്‍ ചാര്‍ജിംഗ് ബോക്‌സുമാണ് കമ്പനി ഇവിയുടെ കൂടെ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നത്. 1,680-1,750 കിലോഗ്രാം ഭാരമുള്ള ഈ എസ്‌യുവി 7.3 സെക്കന്‍ഡ് കൊണ്ട് 0-100കിമീ വേഗത്തിലെത്തും.

music director bijibal byd atto 3

എല്‍ഇഡി ഹെഡ്ലാംപ്, 18 ഇഞ്ച് അലോയ് വീല്‍, പാനോരമിക് സണ്‍റൂഫ്, പവര്‍ അസിസ്റ്റ് മുന്‍ സീറ്റുകള്‍, ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍, വിവിധ ആംഗിളില്‍ തിരിക്കാവുന്ന 12.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍, എല്‍ഇഡി ടെയില്‍ ലാംപ്, പിഎം 2.5 എയര്‍ ഫില്‍റ്റര്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ്, ആംബിയന്റ് ലൈറ്റിങ്, ആപ്പിള്‍ കാര്‍ പ്ലെ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

7 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, റഡാര്‍ അടിസ്ഥാനമാക്കിയുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റം (ADAS), ഫുള്ളി അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, കൊളീഷന്‍ വാണിങ്, ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് വാണിങ് എന്നീ സേഫ്റ്റി ഫീച്ചറുകളും കാറില്‍ കാണാം.

More from DriveSpark

Article Published On: Thursday, December 26, 2024, 10:48 [IST]
English summary
Music director bijibal buys brand new byd atto 3 electric suv
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X