എമ്പുരാന്‍ വാരിയത് 260+ കോടി! നേരെ പോയി BMW 5 സീരീസ് വാങ്ങി ദീപക് ദേവ്

മലയാളാത്തിലെ ഏറ്റവും മികച്ച പുതുതലമുറ സംഗീത സംവിധായകരില്‍ ഒരാളാണ് ദീപക് ദേവ്. സിദ്ദിഖിന്റെ ബ്ലോക്ക്ബസ്റ്റര്‍ സിനിമയായ 'ക്രോണിക് ബാച്ചിലറിലൂടെ കടന്ന് വന്ന ദീപക് ദേവ് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് ഈണമിട്ടിരിക്കുന്നത്. ഉദയനാണ് താരം, നരന്‍, ബെന്‍ ജോണ്‍സം, ലയണ്‍, പുതിയ മുഖം, ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്, ഉറുമി, ഗ്രാന്‍ഡ് മാസ്റ്റര്‍, ഹണിബീ, ബൈസിക്കിള്‍ തീവ്‌സ്, ഭാസ്‌കര്‍ ദി റാസ്‌കല്‍, സണ്‍ഡേ ഹോളിഡേ, ആദം ജോണ്‍, ലൂസിഫര്‍ എന്ന് തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ക്ക് അപാര റിപ്പീറ്റ് വാല്യുവാണ്.

താന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒട്ടുമിക്ക സിനിമകളുടെയും ബാക്ക്ഗ്രൗണ്ട് സ്‌കോറും ദീപക് ദേവ് ആയിരുന്നു. ഇന്ന് മലയാളത്തിലെ ഏറ്റവും ട്രെന്‍ഡിംഗ് ബിജിഎമ്മുകള്‍ ചെയ്യുന്ന സുഷീന്‍ ശ്യം ദീപക് ദേവിന്റെ ശിഷ്യനായിരുന്നു. മലയാളത്തിലെ നിരവധി മ്യൂസിക്കല്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ച ദീപക് ദേവിനെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഇഷ്ടമാണ്. ഏറ്റവും ഒടുവിലായി ദീപക് ദേവ് സംഗീതവും സ്‌കോറുകളും നിര്‍വഹിച്ച എമ്പുരാന്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.

deepak dev buys bmw 5-series lwb

രാഷ്ട്രീയപരമായ വിവാദങ്ങളില്‍ വീഴാതെ ആഗോള ബോക്‌സ്ഓഫീസില്‍ കൊടുങ്കാറ്റായി മാറിയ എമ്പുരാന്‍ 260 കോടി രൂപയിലേറെയാണ് വാരിയത്. ഇതോടെ മോളിവുഡിലെ ഏറ്റവും പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന സ്ഥാനവും എമ്പുരാന്‍ നേടി. അവസാന പടം ബമ്പര്‍ ഹിറ്റായി മാറിയതിന് പിന്നാലെ ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ദീപക് ദേവ്. ബിഎംഡബ്ല്യു 5 സീരീസ് ലോംഗ് വീല്‍ബേസ് പതിപ്പാണ് സംഗീത സംവിധായകന്‍ വാങ്ങിയിരിക്കുന്നത്.

കേരളത്തിലെ ബിഎംഡബ്ല്യു ഡീലര്‍മാരായ ഇവിഎം ഓട്ടോക്രാഫ്റ്റിലെത്തിയാണ് ദീപക് പുത്തന്‍ ആഡംബര കാറിന്റെ ഡെലിവറിയെടുത്തത്. സംഗീതജ്ഞന്റെ കുടുംബവും ഡെലിവറിക്കായി കൂടെ എത്തിയിരുന്നു. ഡീലര്‍ഷിപ്പിലെത്തി പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം കേക്ക് കട്ടിംഗും നടത്തിയ ശേഷമാണ് കാറിന്റെ താക്കോല്‍ സ്വീകരിച്ചത്. ശേഷം കുടുംബവുമൊന്നിച്ച് ദീപക് വണ്ടിയുമായി ഷോറൂം വിടുന്നതിന്റെ വീഡിയോ ഡീലര്‍ഷിപ്പ് വിടുന്നതിന്റെ വീഡിയോ ഡീലര്‍ഷിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

deepak dev buys bmw 5-series lwb

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ജര്‍മന്‍ ബ്രാന്‍ഡ് എട്ടാം തലമുറ ബിഎംഡബ്ല്യു 5 സീരീസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. സിംഗിള്‍ 530 Li M സ്‌പോര്‍ട് വേരിയന്റില്‍ എത്തിയ കാറിന്റെ വില ഇപ്പോള്‍ 74.40 ലക്ഷം രൂപയാണ്. കൊച്ചിയില്‍ കാറിന്റെ ഓണ്‍റോഡ് വില ഏകദേശം 94.88 ലക്ഷം രൂപയാകും. 3 സീരീസ്, 7 സീരീസ് എന്നിവയ്ക്ക് ശേഷം ബിഎംഡബ്ല്യു ഇന്ത്യയിലെത്തിക്കുന്ന മൂന്നാമത്തെ ലോംഗ് വീല്‍ബോസ് മോഡല്‍ ആയിരുന്നു ഈ എക്‌സിക്യൂട്ടീവ് സെഡാന്‍.

എസ്‌യുവികളിൽ ഇതിനകം പ്രചാരത്തിലുള്ള പുതിയ ബിഎംഡബ്ല്യു ഡിസൈന്‍ ഭാഷയാണ് 5 സീരീസിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൗണ്ട് എഡ്ജുകളില്‍ നിന്ന് ഷാര്‍പ്പ് ലൈനുകളിലേക്ക് മാറിയിട്ടുണ്ട്. ബമ്പറുകളിലും കിഡ്നി ഗ്രില്ലിന്റെ ആകൃതിയിലും ഇത് വ്യക്തമാണ്. ഫുള്‍ എല്‍ഇഡി ലൈറ്റ് പാക്കേജ്, 18- അല്ലെങ്കില്‍ 19-ഇഞ്ച് അലോയ് വീലുകള്‍, റാപ്പ്-എറൗണ്ട് ടെയില്‍ലാമ്പുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റുകള്‍ക്കുള്ള കോണ്‍ട്രാസ്റ്റ്-കളര്‍ ടിപ്പുകള്‍ എന്നിവയാണ് മുന്‍തലമുറ മോഡലില്‍ നിന്നുള്ള പ്രധാന ഡിസൈന്‍ മാറ്റങ്ങള്‍.

വണ്‍-പീസ് കര്‍വ്ഡ് ഡിസ്‌പ്ലേ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സ് മ്യൂസിക് സിസ്റ്റം, ഓട്ടോ പാര്‍ക്കിംഗ്, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഏറ്റവും പുതിയ ഐഡ്രൈവ് സിസ്റ്റം തുടങ്ങി നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ സേഫ്റ്റി കിറ്റില്‍ ഉള്‍പ്പെടുന്നു.

ബിഎംഡബ്ല്യു 5 സീരീസ് LWB പതിപ്പിലെ 258 PS പവര്‍ നല്‍കുന്ന 2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മെല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഇതിനുണ്ട്. ബിഎംഡബ്ല്യു 5 സീരീസ് LWD ഔഡി A6, വോള്‍വോ S90, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് എന്നിവയുമായി മത്സരിക്കുന്നു.

More from DriveSpark

Article Published On: Wednesday, May 21, 2025, 18:47 [IST]
English summary
Music director deepak dev buys brand new bmw 5 series lwb
കൂടുതല്‍... #celebrity car #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X