ബിഎംഡബ്ല്യുവിന്റെ ആഡംബര മോഡല്‍ X7 ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കി ഗോപി സുന്ദര്‍
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ കാര്‍ മോഡലായ X7 സീരീസ് സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റി വെഹിക്കിളും (SAV), 7 സീരീസിന്റെ പരിഷ്‌ക്കരിച്ച പതിപ്പും കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഏകദേശം 98.90 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള മോഡല്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് വിവധ ഭാഷകളില്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി മലയാളികളുടെ പ്രിയങ്കരനായി മാറിയ സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ്.

കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് ഗോപി സുന്ദര്‍ പുതിയ X7 സ്വന്തമാക്കിയത്. ഗായിക ഹിരണ്‍മയിക്കൊപ്പം കെച്ചിയിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് ഗോപി സുന്ദര്‍ വാഹനം സ്വന്തമാക്കിയത്. 'ഞങ്ങളുടെ കുടുംബത്തിലെ എന്റെ പുതിയ കുഞ്ഞ്' എന്ന തലക്കെട്ടോടെ വാഹനത്തിന് സമീപം ഇരുവരും നില്‍ക്കുന്ന ചിത്രവും അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

സ്‌പോര്‍ട്‌സ് ആക്ടിവിറ്റി വെഹിക്കിള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന X7 -ന് എക്‌സ് ഡ്രൈവ് 30D, എക്‌സ് ഡ്രൈവ് 40I എന്നീ രണ്ടു വകഭേദങ്ങളാണുള്ളത്. ഇരു മോഡലുകള്‍ക്കും ഏകദേശം 98.90 ലക്ഷം രൂപയാണ് എക്‌സ് ഷോറും വില.

ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ എസ്‌യുവിയാണ് X7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫര്‍ട്ടിനും ഒരുപോലെ പ്രാധാന്യം നല്‍കി പുറത്തിറക്കിയ വാഹനമാണ് X7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം. എക്‌സ്‌ഡ്രൈവ് 40I -യില്‍ 340bhp കരുത്തും 450Nm torque ഉം ഉള്ള മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 265bhp കരുത്തും 620Nm torque ഉം ഉള്ള 3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നല്‍കിയിരിക്കുന്നത്. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും ട്രാന്‍സ്മിഷന്‍.

വലിയ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലുകളും ചെറിയ എല്‍ഇഡി ഹെഡ്‌ലാമ്പും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആറ്, ഏഴു സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ മൂന്നു നിര സീറ്റുകളാണ് ഇന്റീരിയര്‍. തവിട്ടും കറുപ്പും നിറങ്ങള്‍ ഇടകലര്‍ത്തിയാണ് എസ്‌യുവിയുടെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത്. 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, ത്രീപീസ് ഗ്ലാസ് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ഉയര്‍ന്ന പൊസിഷനിലാണ് ഡ്രൈവര്‍ സീറ്റ് സജ്ജീകരിച്ചിരിക്കുന്നത്. ക്രിസ്റ്റല്‍ ആവരണമുള്ള ഐ ഡ്രൈവ് നോബുമ ഗിയര്‍ ലെവറുമാണ് ലഭിച്ചിരിക്കുന്നത്. ഹെഡ്റെസ്റ്റുകള്‍, വശങ്ങളില്‍ കപ്പ് ഹോള്‍ഡറുകളോടെയുള്ള ആം റെസ്റ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ X7 എസ്യുവിയുടെ സീറ്റിംഗ് ഘടന. ഒരുപിടി മികച്ച സുരക്ഷ ഫീച്ചറുകളാണ് എസ്യുവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

എബിഎസ്, ബ്രേക്ക് അസിസ്റ്റന്റ്, എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, എയര്‍ബാഗുകള്‍ എന്നിവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ഡ്രൈവര്‍ അലേര്‍ട്ട് സംവിധാനം, പെഡസ്ട്രിയന്‍ അലര്‍ട്ട്, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഓഡിയോ വീഡിയോ അലേര്‍ട്ടുകളോടെയുള്ള പാര്‍ക്കിങ് അസിസ്റ്റന്റ് എന്നിവയെല്ലാം വാഹനത്തിലെ സവിശേഷതകളാണ്.

മെര്‍സിഡീസ് ബെന്‍സ് GLS, റേഞ്ച് റോവര്‍, ലെക്സസ് LX, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ X7 എസ്യുവി, ബിഎംഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് വാഹനം കൂടിയാണ്.


Click it and Unblock the Notifications








