സിനിമാക്കാര്‍ക്ക് മാത്രമല്ല പാട്ടുകാര്‍ക്കും എംജിയുടെ 'കുഞ്ഞന്‍' ഇവി മതി! പുത്തൻ ഓണറെ മനസ്സിലായോ?

ഹിഷാം അബ്ദുല്‍ വഹാബ് എന്ന പേര് മലയാളികള്‍ക്ക് മാത്രമല്ല ഇന്ന് തെന്നിന്ത്യ മുഴുവന്‍ പ്രശസ്തമാണ്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന മ്യൂസികല്‍ റിയാലിറ്റി ഷോയുടെ 2007 സീസണില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഹിഷാം. ഷോയില്‍ വിജയിയായില്ലെങ്കിലും ജഡ്ജസ് ഹിഷാമിന്റെ കഴിവിനെ വാഴ്ത്തിയത് അന്ന് ഷോ കണ്ടവര്‍ ഓര്‍ക്കുന്നുണ്ടാകും.

ശേഷം ഗായകനായി പേരെടുത്ത ഹിഷാം പിന്നാലെ ചില ശ്രദ്ധേയ മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്തു. 2015-ല്‍ പുറത്തിറങ്ങിയ സാള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി മലയാള സിനിമയിലേക്ക് എന്‍ട്രി നടത്തിയത്. എന്നാല്‍ ഹിഷാമിന്റെ തലവര മാറ്റിയത് വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന സിനിമയാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ 15 പാട്ടുകളായിരുന്നു ഉണ്ടയിരുന്നത്.

hesham abdul wahab wife mg comet ev

ഇതില്‍ ഹിഷാം സംഗീതം നല്‍കി ആലപിച്ച 'ദര്‍ശന' എന്ന പാട്ട് ഓള്‍ഇന്ത്യ ലെവലില്‍ ഹിറ്റായി. പിന്നീട് ഹിഷാമിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ശേഷം തെലുങ്കില്‍ ഖുഷി, ഹായ് നന്ന എന്നീ ചിത്രങ്ങളില്‍ ഹിഷാം ചെയ്ത ആല്‍ബങ്ങള്‍ സംഗീത പ്രേമികള്‍ ഏറ്റെടുത്തിരുന്നു. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാനായി ഹിഷാം വര്‍ഷങ്ങള്‍ കാത്തിരുന്നതും ഹൃദയത്തിനായി താന്‍ വിളിച്ചപ്പോള്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞതും അടുത്തിടെ വിനീത് ശ്രീനിവാസന്‍ ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരുന്നു.

സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഹിഷാമിന് കട്ട സപ്പോര്‍ട്ടുമായി ഭാര്യ ആയിഷത്ത് സഫ കൂടെയുണ്ട്. ഇപ്പോള്‍ തങ്ങളുടെ യാത്രകള്‍ക്കായി ഒരു പുത്തന്‍ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് ഹിഷാമും ഭാര്യയും. പെട്രോള്‍, ഡീസല്‍ കാറുകള്‍ വേണ്ടെന്ന് വെച്ച ദമ്പതികള്‍ ഇലക്ട്രിക് വാഹനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇതിനോടകം ഒട്ടേറെ സെലിബ്രിറ്റികളുടെ മനം കവര്‍ന്ന എംജി കോമെറ്റ് ഇവിയെന്ന കുഞ്ഞന്‍ കാറാണ് ഹിഷാമിന്റെ ഭാര്യ വാങ്ങിയിരിക്കുന്നത്.

hesham abdul wahab wife mg comet ev

സുഹൃത്ത് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറി റീപോസ്റ്റ് ചെയ്താണ് ഹിഷാം വിവരം തന്റെ ആരാധകരെ അറിയിച്ചത്. ആപ്പിള്‍ ഗ്രീന്‍ സ്‌റ്റേറി ബ്ലാക്ക് ഡ്യൂവല്‍ ടോണ്‍ നിറത്തിലുള്ള കാറാണ് ഇവര്‍ വാങ്ങിയത്. എന്നാല്‍ വേരിയന്റ് ഏതാണെന്ന് കൃത്യമായി അറിയില്ല. എംജി കോമെറ്റ് ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് കാറാണിത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇതിന്റെ ലോഞ്ച്.

എക്‌സിക്യൂട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് എംജി കോമെറ്റ് ഇവി ഓഫര്‍ ചെയ്യുന്നത്. ഇതില്‍ എക്‌സൈറ്റിനും എക്‌സ്‌ക്ലൂസീവിനും ഫാസ്റ്റ ചാര്‍ജിംഗ് ഓപ്ഷന്‍ ലഭ്യമാണ്. അടുത്തിടെ ബാറ്ററി സെല്ലിന്റെ ചെലവ് കുറഞ്ഞപ്പോള്‍ കാറിന്റെ വിലയില്‍ എംജി കുറവ് വരുത്തിയിരുന്നു. ഈ 2 ഡോര്‍ 4 സീറ്റര്‍ ഇലക്ട്രിക് കാറിന്റെ ബേസ് എക്‌സിക്യൂട്ടീവ് വേരിയന്റ് 6.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.

hesham abdul wahab wife mg comet ev

ടോപ് എന്‍ഡ് എക്‌സ്‌ക്ലൂസീവ് FC വേരിയന്റിന് 9.24 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. തിരക്കിനും ഗതാഗതക്കുരുക്കുകള്‍ക്കും പേര് കേട്ട ഇന്ത്യന്‍ നഗരങ്ങളിലെ യാത്രകള്‍ക്കായി സെലിബ്രിറ്റികളടക്കം എംജി കോമെറ്റ് ഇവിയാണ് തെരഞ്ഞെടക്കുന്നത്. ഇക്കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയ ബാലതാരം മീനാക്ഷിയും എംജി കോമെറ്റ് സ്വന്തമാക്കിയിരുന്നു. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കാറുകള്‍ വാങ്ങുന്ന ഒത്തിരി ഉപഭോക്താക്കളും ഇപ്പോള്‍ എംജി കോമെറ്റ് വാങ്ങിയാലോ എന്ന് ചിന്തിക്കുന്നുണ്ട്.

17.3 കിലോവാട്ട് ബാറ്ററി പായ്ക്കില്‍ നിന്ന് പവറെടുക്കുന്ന കോമെറ്റ് ഒത്തവണ ചാര്‍ജ് ചെയ്താല്‍ 230 കിലോമീറ്റര്‍ വരെ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 3.3 kW ചാര്‍ജര്‍ വഴി 5 മണിക്കൂറിനുള്ളില്‍ 10-80 ശതമാനവും 7 മണിക്കൂറിനുള്ളില്‍ 0-100 ശതമാനം ബാറ്ററി ചാര്‍ജ് ചെയ്യാം.

ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും വാഹനത്തിന് ലഭിക്കുന്നു. റിയര്‍ ആക്സിലില്‍ ഘടിപ്പിച്ച സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 41 bhp പവറും 110 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കുഞ്ഞന്‍ ഇവിയുടെ പരമാവധി വേഗത.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കീലെസ് എന്‍ട്രി, 55-ലധികം കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഡിജിറ്റല്‍ കീ, പവര്‍ വിന്‍ഡോകള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, ABS, EBD, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC) എന്നീ ഫീച്ചറുകളും ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നു. ടാറ്റ ടിയാഗോ ഇവി, സിട്രോണ്‍ eC3 എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ എംജി കോമെറ്റിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Sunday, May 5, 2024, 10:00 [IST]
English summary
Music director hesham abdul wahabs wife buys new mg comet ev
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X