പൂമുത്തോളിന്റെ ഈണം ഇനി ഔഡിയിൽ കേൾക്കാം! 63 ലക്ഷത്തിന്റെ പുത്തൻ കാർ സ്വന്തമാക്കിയ സെലിബ്രിറ്റിയെ പിടികിട്ടിയോ?

ഇന്നും 2018 പുറത്തിറങ്ങിയ ജോസഫിലെ "പൂമുത്തോളെ" എന്ന പാട്ടിന് ഒരു വല്ലാത്ത ഫീൽ തന്നെയാണ്, അത് നമുക്ക് സമ്മാനിച്ച രഞ്ജിൻ രാജ് എന്ന കലാകാരനേയും നാം എല്ലാവരും ഇന്നും ഓർക്കുന്നുണ്ട്. ഇപ്പോൾ തന്റെ ഗരാജിലേക്ക് പുത്തൻ അതിഥിയെ എത്തിച്ചു കൊണ്ട് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് അദ്ദേഹം. ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ജനപ്രിയ മോഡലായ A4 ആണ് രഞ്ജിൻ സ്വന്തമാക്കിയിരിക്കുന്നത്. A4 -ന്റെ നവാര ബ്ലൂ മെറ്റാലിക് എന്ന കളർ ഓപ്ഷനാണ് അദ്ദേഹം തിരഞ്ഞെടുത്തത് എന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്.

ഔഡിയുടെ പ്രീമിയം സെ‍ഡാൻ സംഗീത സംവിധായകൻ രഞ്ജിൻ രാജ്, കൊച്ചി ഔഡി ഡീലർഷിപ്പിൽ നിന്നാണ് സ്വന്തമാക്കിയത്. 2008 -ൽ തന്റെ പത്തൊമ്പതാം വയസിൽ ഒരു സെക്കൻഡ് ഹാൻഡ് സാൻട്രോ സിപ് ഹാച്ച്ബാക്കിൽ ഡ്രൈവിംഗ് ചെയ്ത് തുടങ്ങിയ യാത്ര ഇന്ന് കാലങ്ങൾക്ക് ശേഷം ഔഡി A4 -ൽ എത്തിനിൽക്കുന്നു എന്നാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ച് ര‍ഞ്ജിൻ തന്നെ പറഞ്ഞത്.

63

മുമ്പ് ഉണ്ടായിരുന്ന ഔഡി A3 -ക്ക് പകരക്കാരനാണ് രഞ്ജിന്റെ ഈ പുതിയ വാഹനം. ഏറെ നാളത്തെ സ്വപ്നമായിരുന്നു ഔഡി കാർ എന്നായിരുന്നു അന്ന് A3 സ്വന്തമാക്കിയപ്പോൾ രഞ്ജിൻ പറഞ്ഞത്. ആദ്യത്തേത് ഒരു സെക്കൻഡ് ഹാൻഡ് ഔഡി A3 ആയിരുന്നെങ്കിൽ രണ്ടാമത്തേത് പുതിയ ഔഡി A4 തന്നെയാണ് എന്നത് കൂടുതൽ സന്തോഷം പകരുന്നു.

സകുടുംബവുമായി ഷോറൂമിൽ എത്തിയാണ് പുതിയ വാഹനത്തിന്റെ താക്കോൽ രഞ്ജിൻ സ്വീകരിച്ചത്. ഔഡി A4 ന്റെ പ്രീമയം പ്ലസ് എന്ന മിഡ് സ്പെക്ക് മോ‍ഡലാണ് ഇത്. നിലവിൽ 49.65 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഈ മോഡലിന് 11 ലക്ഷം രൂപയോളം ടാക്സും 2.17 ലക്ഷത്തോളം ഇൻഷുറൻസും മറ്റ് ചാർജുകളും ചേർത്ത് ഏകദേശം 63 ലക്ഷം രൂപയാവും ഓൺറോഡ് വില.

2.0 ലിറ്റർ പെട്രോൾ എൻജിനാണ് ഈ ആഡംബര സെഡാന്റെ ഹൃദയം. 4200 മുതൽ 6000 rpm -ൽ 202 bhp മാക്സ് പവറും 1450 മുതൽ 4200 rpm -ൽ 320 Nm പീക്ക് torque ഉം ഈ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. ഒരു ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്.

ഫ്രണ്ട് വീൽ ഡ്രൈവ് മോഡലായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 241 കിലോമീറ്റർ ആയി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. മെർസിഡീസ് ബെൻസ് C -ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, ജാഗ്വർ XE, വോൾവോ S60 എന്നിവയാണ് ഔഡി A4 -ന്റെ പ്രധാന എതിരാളികൾ.

63

എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, എലഗന്റ് & സ്പോർട്ടി ലുക്സ്, അഗ്രസ്സീവ് ഫാസിയ എന്നിവയാണ് എക്സ്റ്റീരിയറിൽ പറയാനുള്ളത്. ഇതിൽ ഇന്റീരിയറാണ് മെയിൻ. അകത്തളത്തിൽ ഒട്ടനേകം ആഡംബര ഫീച്ചറുകൾ ഈ ലക്ഷ്വറി സെഡാൻ വാഗ്ദാനം ചെയ്യുന്നുണ്ട്, അവയിൽ ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം എന്നിവ എടുത്തു പറയേണ്ടുന്നവയാണ്.

കൂടാതെ വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു റിയർ പാർക്കിംഗ് ക്യാമറ, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളും ഔഡി പുതിയ A4 -ൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Monday, June 3, 2024, 17:09 [IST]
English summary
Music director ranjin raj gifts himself an audi a4 luxury sedan
കൂടുതല്‍... #audi #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X