എപ്പോഴെങ്കിലും വാഹനത്തിൻ്റെ ഓണേഴ്സ് മാനുവൽ വായിച്ചിട്ടുണ്ടോ; അറിയേണ്ട കുറച്ചുകാര്യങ്ങൾ ഉണ്ട്
കാർ വാങ്ങുമ്പോൾ നിങ്ങൾക്ക് വാഹനത്തിൽ കാണാൻ സാധിക്കുന്നതാണ് ഓണേഴ്സ് മാനുവൽ എന്നത്. അത് തീർച്ചയായും വായിച്ചിരിക്കണം കാരണം മറ്റൊന്നുമല്ല എല്ലാവരും വനാഹനവുമായി അടുത്ത് ഇടപെഴുകുന്നവരല്ല. അത് കൊണ്ട് തന്നെ വാഹനത്തെ കൂടുതലായി അറിയുവാനും വാഹനം പ്രവർത്തിപ്പിക്കുവാനും സഹായിക്കുന്നു. നിങ്ങൾ തീർച്ചയായും അത് വായിക്കണം എന്ന് പറയുന്നതിന് കുറച്ച് കാരണങ്ങളുണ്ട്. അതറിയാൻ തുടർന്ന് വായിക്കുക.
ഒരു ഹാൻഡ് ബുക്ക് വായിച്ചാൽ തന്നെ കാറിനെ കൂടുതലായി അറിയാൻ സാധിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞുവല്ലോ. പക്ഷേ ഇന്നേ വരെ അത് തുറന്ന് നോക്കാൻ പോലും പലരും മെനക്കെടാറില്ല എന്നതാണ് സത്യം. നിങ്ങളുടെ കാറിന് എന്തൊക്കെ വേണം, എങ്ങനെ വേണം എന്നൊക്കെ മനസിലാക്കാൻ സാധിക്കുമെന്നതാണ് ഹാൻഡ് ബുക്ക് വായിച്ചാലുളള ഗുണം. ആദ്യമായി വാഹനത്തിൻ്റെ ഓയിൽ മാറ്റണം എന്ന സ്ഥിതി വന്നാൽ ഏത് തരത്തിലുളള ഓയിൽ വേണമെന്ന് ഹാൻഡ് ബുക്കിലൂടെ മനസിലാക്കാൻ സാധിക്കും.

സമയപരിധി കഴിയുന്നതുവരെ ഓയില്‍ മാറാതിരിക്കുന്നതാകും നല്ലത്. സാധാരണഗതിയില്‍, ഏകദേശം 10,000 കിലോമീറ്റർ അല്ലെങ്കില്‍ 12 മാസത്തിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇതില്‍ ഏതാണോ ആദ്യം വരുന്നത്, അത് ആദ്യം ചെയ്യാനാണ് കമ്പനി നിര്‍ദ്ദേശിക്കുക. നിങ്ങളുടെ കാറില്‍ സര്‍വീസ് ലൈറ്റ് തെളിയുമ്പോഴാണ് പലരും സര്‍വീസിന് സമയമായി എന്ന് ചിന്തിക്കുന്നത്. കാറിന്റെ ഡിസ്പ്ലേയില്‍ 'സര്‍വീസ് എഞ്ചിന്‍ ഓയില്‍' അല്ലെങ്കില്‍ 'ഓയില്‍ ചേഞ്ച് ഡ്യൂ' എന്ന വാചകങ്ങളും നിങ്ങള്‍ കണ്ടേക്കാം.
ക്ലച്ച് പെഡൽ അമർത്തുമ്പോഴോ റീലീസ് ചെയ്യുമ്പോഴോ കാറിൽ ഒരു ഗ്രൈൻഡിംഗ് നോയിസ് മുരൾച്ചയോ കേട്ടാൽ അത് സാധാരണയായി തേഞ്ഞ് തീർന്നതോ മോശമായതോ ആയ ബെയറിംഗുമായി ബന്ധപ്പെട്ടിരിക്കുന്നു. ത് കൃത്യസമയത്ത് പരിശോധന നടത്തുകയോ നന്നാക്കുകയോ ചെയ്തില്ലെങ്കിൽ, കൂടുതൽ കേടുപാടുകൾ വരുത്തുകയും കാറിലെ മറ്റ് മെക്കാനിക്കലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നതിനാൽ ഈ ശബ്ദങ്ങൾ കേട്ട് തുടങ്ങിയാൽ ഉടനെ ക്ലച്ച് പ്ലേറ്റ് പരിശോധിക്കുന്നതാണ് വാഹനത്തിനും നിങ്ങളുടെ പോക്കറ്റിനും നല്ലത്.
അടിസ്ഥാനപരമായി നിങ്ങളുടെ കാറിനെ അറിയുക എന്നതാണല്ലോ ഇതിൻ്റെ ലക്ഷ്യം. നമ്മുടെ വാഹനത്തിൻ്റ ഓരോ പാർട്സിൻ്റേയും പ്രവർത്തനങ്ങലെ കുറിച്ച് അറിയുക, ഉദാഹരണത്തിന് കാറിൻ്റെ ബാറ്ററി, ബൾബ്, ടയറുകളുടെ കോൺഫിഗറേഷൻ മുതലായവ എല്ലാം നിങ്ങൾക്ക് ഹാൻഡ് ബുക്കിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
പാർട്സിൻ്റെ സ്ഥാനം
നിങ്ങളുടെ കാറിനെക്കുറിച്ച് കൂടുതലായി അറിഞ്ഞു കഴിയുമ്പോൾ നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും ഒരു കേടുപാട് വന്നാൽ പ്രാഥമികമായി പരിശോധിക്കാൻ നിങ്ങൾ പ്രാപ്തരാകും. എന്ത്കൊണ്ടാണ് വാഹനത്തിന് കേടുപാട് സംഭവിച്ചത് എന്ന് പെട്ടെന്ന് മനസിലാകും. അത് പോലെ തന്നെ നിങ്ങലുടെ വാഹനം നിങ്ങൾക്ക് തന്നെ പരിപാലിക്കാനാണ് ഇഷ്ടം, അതായത് ഒരു മെക്കാനിക്കുമായി ബന്ധപ്പെടാൻ താൽപ്പര്യമില്ലാത്തവരാണെങ്കിൽ നിങ്ങൾക്ക് ഓണേഴ്സ് മാനുവൽ തീർച്ചയായും ഗുണം ചെയ്യും
ഒരു ടയർ പഞ്ചറായാൽ സ്പെയർ വീൽ മാറ്റിയിടാനായി അറിയാത്ത ആരുമില്ല എന്നാണ് വിശ്വാസം. എന്നാൽ അത് പോലും അറിയാത്ത വ്യക്തികൾ നമ്മുക്ക് ചുറ്റും ഉണ്ട് എന്നതാണ് സത്യം. പക്ഷേ അതിന് നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല, കാരണം ഇതാരും ജനിച്ച് വീഴുമ്പോഴേ പഠിക്കുന്നതല്ലല്ലോ. അത് കൊണ്ട് തന്നെ അനുഭവിച്ചാൽ മാത്രമേ നമ്മൾ പഠിക്കൂ. അത് കൊണ്ട് നിങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ വാഹനത്തിന് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ നിങ്ങൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കും എന്നതാണ് ഗുണം
അത് പോലെ തന്നെ ടയറിലെ പ്രഷർ ഇടയ്ക്ക് പരിശോധക്കുന്നത് വളരെ നല്ലൊരു ശീലമാണ്. പ്രത്യേകിച്ച് നിങ്ങളുടെ വാഹനങ്ങളിൽ ട്യൂബ്ലെസ് ടയറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, ടയറുകളിൽ എന്തെങ്കിലും ചെറിയ പഞ്ചറുകൾ നിങ്ങൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയും. ആഴ്ചയിൽ ഒരിക്കൽ ടയറുകളിലെ പ്രഷർ പരിശോധിക്കുന്നത് മതിയാകും. ഫ്യുവൽ സ്റ്റേഷനിലെ എയർ പ്രഷർ ഗേജിൽ നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു ടയർ പ്രഷർ ഗേജ് ഇതിനായി ഉപയോഗിക്കാം. അത് കൊണ്ട് ഡാഷ്ബോർഡിൽ വെറുതേ ഇട്ടിരിക്കുന്ന നിങ്ങളുടെ വാഹനത്തിൻ്റെ ഓണേഴ്സ് മാനുവൽ ഒന്ന് പൊടി തട്ടിയെടുത്ത് വായിച്ചു നോക്കു, ചിലപ്പോൾ പുതിയ അറിവുകൾ കിട്ടിയാല്ലോ


Click it and Unblock the Notifications








