ഏകാന്തതയില്‍ മസ്റ്റാങ് ചെയ്യുന്നത്
ഫോഡ് മസ്റ്റാങ് കരുത്തിന്റെ പ്രതീകമാണ് അമേരിക്കന്‍ മനസ്സുകളില്‍. കരുത്തുറ്റ എന്‍ജിനും ബലമേറിയ ബോഡിയുമെല്ലാം ഈ മസില്‍ കാറിനെ എപ്പോഴും മറ്റു കാറുകളില്‍ നിന്ന് വ്യതിരിക്തതയോടെ നിലനിര്‍ത്തുന്നു.
ഈ വീഡിയോയില്‍ മസ്റ്റാങ് കാറുകളുടെ തനിസ്വഭാവം വ്യക്തമാക്കാന്‍ ശ്രമിക്കുകയാണ് ഫോഡ്. മസ്റ്റാങ്ങുകള്‍ ഒറ്റയ്ക്കാകുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നാണ് വീഡിയോ പറയാന്‍ ശ്രമിക്കുന്നത്. ഈ മസിലന്‍ കാറുകള്‍ ഏകാന്തതയില്‍ തികച്ചും അപകടകാരികളാണ്!
1965ലാണ് ആദ്യത്തെ മസ്റ്റാങ് കാര്‍ നിര്‍മിക്കപ്പെട്ടത്. ഇപ്പോള്‍ ആറാമത്തെ തലമുറയിലെത്തി നില്‍ക്കുന്നു മസ്റ്റാങ്ങിന്റെ നിര്‍മാണം. അമേരിക്കന്‍ നിരത്തുകളില്‍ കരുത്തിന്റെ അടയാളമായി ഈ കാറുകള്‍ ഇന്നും ചീറിപ്പായുന്നു. വീഡിയോ കാണുക.


Click it and Unblock the Notifications








