ഇനി ഡ്രൈവിങ്ങ് ടെസ്റ്റിനിടെ വണ്ടി ഓഫാവില്ല! 'ഗിയർ' ഇടാതെയും ഡ്രൈവിങ് ടെസ്റ്റ് പാസാകാം
18 വയസ് തികയാൻ ചെറുപ്പക്കാർ കാത്തിരിക്കുന്നത് തന്നെ എത്രയും പെട്ടെന്ന് പോയി ലൈസൻസ് എടുക്കാൻ വേണ്ടിയാണ്. ഡ്രൈവിങ്ങ് ടെസ്റ്റിൽ പലപ്പോഴും നേരിടുന്ന ഒരു വിഷയമാണ് എഞ്ചിൻ ഓഫ് ആയി പോകുന്നത്. ആ സമയത്ത് ആർക്കായാലും തോന്നി പോകും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർ വാഹനമായിരുന്നു എങ്കിൽ എന്ന്. എന്നാൽ ഇനി പേടിക്കണ്ട, ഡ്രൈവിങ്ങ് ടെസ്റ്റിന് ഓട്ടോമാറ്റിക്ക് വാഹനങ്ങൾ ഉപയോഗിക്കാം എന്ന് കേരള മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളും ഡ്രൈവിങ്ങ് ടെസ്റ്റിന് ഉപയോഗിക്കാം. ഓട്ടോമാറ്റിക്ക് വാഹനങ്ങളുപയോഗിക്കുന്നത് തടയരുതെന്ന് കോടതി വിധി വന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ഇതിനൊപ്പം തന്നെ കുറച്ച് കാര്യങ്ങൾ കൂടി ഓർമിപ്പിക്കുകയാണ്. ഡ്രൈവിങ്ങ് സ്കൂളുകളിലെ വാഹനങ്ങളിൽ വാഹനമോടിക്കാൻ പഠിപ്പിക്കുന്നതിന് പകരം, കോ ഡ്രൈവർ സൈഡിൽ ക്ലച്ചും ബ്രേക്കും ഇല്ലാത്ത വാഹനങ്ങളിൽ പഠിപ്പിക്കുന്നത് എംവിഡിയുടെ ശ്രദ്ധയിൽപ്പെട്ടത് മൂലം മോട്ടോർ വാഹന വകുപ്പ് പരിശോധന വളരെ ശക്തമാക്കിയിരുന്നു.

ഇങ്ങനെ കണ്ടെത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ വരെ റദ്ദാക്കുമെന്നാണ് എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അത് കൊണ്ട് ഡ്രൈവിങ്ങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നൽകാൻ തീരുമാനമായിരിക്കുന്നത്.ഡ്രൈവിങ്ങ് സ്കൂളിന്റെ പേരുപയോഗിച്ച് സബ് ഏജന്റുമാർ പഠിപ്പിക്കുന്ന രീതിയുണ്ടെന്നും ഇതിൽ ലൈസൻസിൽ ഉൾപ്പെടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് മോട്ടോർവാഹനവകുപ്പിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.
ട്രാഫിക് നിയമലംഘനത്തിന് ലഭിച്ച പിഴത്തുക അടച്ചതിന് ശേഷവും വീണ്ടും നോട്ടീസ് ലഭിക്കുന്നു എന്നുള്ള രീതിയിൽ പലപ്പോഴും പരാതികൾ ഉയരുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്ത് നിന്നുളള പ്രതികരണത്തിൽ പറയുന്നത് ഇത് സോഫ്റ്റ്‌വെയർ തകരാർ മൂലമാണ് എന്നതാണ്. കോടതിക്ക് കൈമാറിയ കേസുകളും പിഴ അടച്ച കേസുകളും വേർതിരിക്കാൻ സാധിക്കാത്ത വിധം സോഫ്റ്റ്‌വെയർ തകരാറിലാകുകയായിരുന്നു.

എന്തായാലും ഒരു തവണ അടച്ചവരുടെ പണം സുരക്ഷിതമാണെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ വാഹനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ പിഴ അടച്ചതിനുളള തെളിവ് മോട്ടോർ വാഹന വകുപ്പിൽ സമർപ്പിച്ചാൽ അത് തിരുത്തുമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടേർാ വാഹ വകുപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്. പുക പരിശോധന നടത്തിയിട്ടില്ലാത്ത വാഹനങ്ങളുടെ കണക്കുകൾ എംവിഡിയുടെ പക്കലില്ല എന്നുളള വാർത്തകൾ വന്നിരുന്നു.
2025 മാർച്ച് ഒന്ന് മുതൽ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയിരുന്നു.സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്താൽ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500 ൽ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്.

വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കിൽ 2000 രൂപ പിഴയോ അല്ലെങ്കിൽ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാൽ 4000 രൂപയാണ് പിഴ. അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








