റോബിൻ ബസിനെ പൂട്ടി MVD; ഇനി കളിക്കാൻ ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലമില്ല
അടുത്തിടെ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്ന, റോബിൻ ബസിൻ്റെ പെർമിറ്റ് MVD റദ്ദാക്കി. തുടർച്ചയായ നിയമലംഘനം മൂലമാണ് അധികൃതരുടെ ഈ നടപടി. പത്തനംതിട്ട എൻഫോഴ്സ്മെൻ്റ് വിഭാഗം RTO യുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറി കൂടെ ആയ മോട്ടോർ വാഹന വകുപ്പ് ജോയിൻ്റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ മനോജ്കുമാർ ബസിൻ്റെ പെർമിറ്റ് റദ്ദാക്കിയത്.
സാധുതയുള്ള ഒരു സ്റ്റേജ് കാരേജ് പെർമിറ്റ് ഇല്ലാതെ ആളെ കയറ്റി ഇറക്കി സർവീസ് നടത്തിയതിന് 2023 ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടികൾ. പത്തനംതിട്ട കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഈ ബസ്സിനെ മോട്ടോർ വാഹന വകുപ്പ് നിരന്തരം വേട്ടയാടുന്നു എന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പടർന്നിരുന്നു.

എന്നാൽ ഇതിന് പിന്നെ നിയമ വശങ്ങൾ അറിയാതെയാണ് നമ്മിൽ പലരും ഈ വാർത്തകൾക്ക് എതിരേ പ്രതികരിച്ചത് എന്നതാണ് സത്യം. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൻ്റെ ബലത്തിലാണ് റോബിൻ ബസ്സ് ഈ സർവീസ് നടത്തിയിരുന്നത്. ഈ പെർമിറ്റ് കോഴിക്കോട് സ്വദേശിയായ കെ. കിഷോറിൻ്റെ പേരിലാണ് ഈ പെർമിറ്റ്, എന്നിരുന്നാലും നടത്തിപ്പ് ചുമതല ഗിരീഷിന് നൽകിയിരുന്നു.
എന്നാൽ ഈ പെർമിറ്റ് ട്യൂറിസ്റ്റുകളുമായി യാത്ര ചെയ്യാൻ മാത്രമുള്ളതാണ്. ബസിനു മുന്നിൽ ബോർഡും വെച്ച് യാത്രക്കാർക്ക് ടിക്കറ്റും നൽകി ആളെ കയറ്റി ഇറക്കിയായിരുന്നു റോബിന്റെ സർവ്വീസ്. ഇത് ഈ പെർമിറ്റ് പ്രകാരം സാധ്യമല്ല എന്ന് അടുത്തിടെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. തൽഫലമായി ബസ് ഉടമയുടെ വാദം അസാധുവായിരിക്കുകയാണ്.
ശരിക്കും ബസ് ഉടമ വാദിക്കുന്ന ഓൾ ഇന്ത്യ പെർമിറ്റ് എന്നത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) എന്നാണ്. ഇന്ത്യയിൽ ഏതൊരു സംസ്ഥാനത്തേക്കും പോകാനുള്ള പെർമിറ്റ് ഓൺലൈനിൽ പണമടച്ച് കരസ്ഥമാക്കാവുന്ന ഒരു സംവിധാനമാണിത്. ഈ സംവിധാനത്തിലുടെ തന്നെ നികുതിയും ഓൺലൈനായിട്ട് അടക്കാനാവും.
ചെക്ക്പോസ്റ്റുകളിൽ വ്യത്യസ്ത ടാക്സ് അടച്ച് ഓരോ സംസ്ഥാനത്തേക്കുമുള്ള പെർമിറ്റ് നേടുന്ന മുമ്പ് നിലവിലുണ്ടായിരുന്ന പഴഞ്ചൻ സിസ്റ്റത്തിന് ബദലായിട്ടാണ് കേന്ദ്രം ഇത് അവതരിപ്പിച്ചത്. 2023 ഏപ്രിലിലാണ് ഈ പുത്തൻ പെർമിറ്റ് രംഗത്ത് വരുന്നത്, പഴയ സിസ്റ്റം ടൂറിസം മേഘലയുടെ വളർച്ചയ്ക്ക് ഒരു തടസമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് അവതരിപ്പിക്കുന്നത്.

ഈ പരിഷ്കരിച്ച ചട്ടങ്ങൾ പ്രകാരം ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് രാജ്യത്ത് ടൂറിസ്റ്റുകളുടെ യാത്രകൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വളരെ വ്യക്തമായി നിർദ്ദേശിക്കുന്നുണ്ട്. അതോടൊപ്പം ടിക്കറ്റ് ഈടാക്കി വിവിധ ഇടങ്ങളിൽ നിന്ന് ആളുകളെ കയറ്റി ഇറക്കിയുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളെ പോലെയുള്ള സർവ്വീസ് പാടില്ല എന്നും വ്യക്തമാക്കുന്നു.
നിയമ നടപടി പ്രതീക്ഷിച്ചതായിരുന്നു എന്ന് ബസ് പെർമിറ്റ് ഉടമ കെ. കിഷോർ പ്രതികരിച്ചു. നിയമം പാലിച്ചാണ് മുന്നോട്ട് പോയത് എന്നും, നിയമ ലംഘനം നടന്നിട്ടുണ്ടോ എന്ന് തങ്ങൾ കോടതിയിൽ വ്യക്തമാകുമെന്നും കിഷോർ പ്രതികരിച്ചു. മറുവശത്ത് റോബിൻ ബസ് സർക്കാരിനെ നിരന്തരം വെല്ലുവിളിക്കുകയാണ് എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെയും എംവിഡിയുടേയും നിലപാട്.
കടുത്ത നടപടികളാണ് ബസിനെതിരെ മോട്ടോർ വാഹനവകുപ്പ് ഇതുവരെ സ്വീകരിച്ചത്. പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് കാണിച്ച് നിരന്തരം പിഴയും ഈടാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ബസ് കഴിഞ് ദിവസംഞ എംവിഡി പിടിച്ചെടുക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുന്ന തരത്തിൽ പെർമിറ്റ് ലംഘനം നടത്തുന്നു എന്ന് കാണിച്ചാണ് അധികൃതർ ബസ് പിടിച്ചെടുത്തത്. മോട്ടോർ വാഹനവകുപ്പ് വാഹനത്തിനെതിരെ കേസും എടുത്തിട്ടുണ്ട്.


Click it and Unblock the Notifications








