ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

വാഗമണ്ണിൽ ഓഫ് റോഡിംഗ് പരിപാടിയിൽ പങ്കെടുത്തതിന് നടനും നിർമ്മാതാവുമായ ജോജു ജോർജിനെതിരെ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റുഡന്റ് യൂണിയൻ (KSU) പരാതി നൽകി. താരം ഒരു ജീപ്പ് റാംഗ്ലർ ഓടിക്കുന്ന ഓഫ് റോഡ് ഇവന്റിന്റെ വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുകയാണ്.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

പ്രദേശത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടായതിന് തുടർന്ന് ഈ വക വിനോദങ്ങൾക്ക് നിയന്ത്രണം ഉണ്ട്, ഈ സന്ദർഭത്തിൽ ഇത്തരം ഓഫ് റോഡിംഗ് ഇവന്റുകൾ നിയമവിരുദ്ധമാണെന്നും അതിൽ പങ്കെടുത്ത ജോജു ജോർജിനെതിരെ പൊലീസ് കേസെടുക്കണമെന്നും കെഎസ്‌യു ഇടുക്കി ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസും കളക്ടർ, ജില്ലാ പൊലീസ് മേധാവി, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

MJJ എസ്റ്റേറ്റിന് കീഴിലുള്ള കണ്ണംകുളം അറപ്പുകാട് ഡിവിഷനിലാണ് ശനിയാഴ്ച ഓഫ് റോഡിംഗ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക ആവശ്യത്തിന് നൽകിയ ഭൂമിയിലാണ് ഇവന്റ് നടത്തിയതെന്ന് കെഎസ്‌യു പറയുന്നു.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്കെതിരെയാണ് കോംപറ്റീഷൻ സംഘടിപ്പിച്ചതെന്ന് സംഘടന നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ സംഘാടകർ സുരക്ഷാ മുൻകരുതലുകളൊന്നും സ്വീകരിക്കാതെ അപകടകരമായ രീതിയിലാണ് മത്സരം നടത്തിയത് എന്നും പരാതിയിൽ ആരോപിക്കപ്പെടുന്നു.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

പരിപാടിക്ക് മുമ്പ് ഇവന്റ് സംഘാടകർ മതിയായ അപ്രൂവലുകളും അനുമതികളും വാങ്ങിയിരുന്നില്ലെന്നും പരാതിയിൽ പറയുന്നു. ജീവൻ മെമ്മോറിയൽ UKO -യാണ് പരിപാടി സംഘടിപ്പിച്ചത്, നടൻ ബിനു പപ്പനും ഓഫ് റോഡിംഗ് സെഷനിൽ ജോജുവിനൊപ്പം ചേർന്നിരുന്നു.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

കഴിഞ്ഞ വർഷം ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് സമരം നടത്തിയപ്പോൾ ജാഥയെ തുടർന്ന് ജോജു ജോർജിന്റെ വാഹനവും ഗതാഗതക്കുരുക്കിൽ കുടുങ്ങിയിരിുന്നു.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

തുടർന്ന് കോൺഗ്രസ് പ്രവർത്തകരേയും അവരുടെ നടപടിയേയും പ്രത്യേക സാഹചര്യത്തിൽ താരം ചോദ്യം ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് ചില പാർട്ടി പ്രവർത്തകർ ജോജു ജോർജിന്റെ കാർ തകർക്കുകയും അദ്ദേഹത്തിനെതിരെ പരാതി നൽകുകയും ചെയ്തു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ പൊലീസ് കേസ് തള്ളുകയായിരുന്നു.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

രജിസ്ട്രേഷൻ പ്ലേറ്റിന്റെ തകരാർ കാരണം കഴിഞ്ഞ വർഷം നവംബറിൽ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പും (MVD) മറ്റൊരു പരാതി റജിസ്റ്റർ ചെയ്തിരുന്നു. നടൻ തന്റെ കാറിന്റെ ഹൈ-സെക്യൂരിറ്റി നമ്പർ പ്ലേറ്റ് (HSRP) മാറ്റി പകരം ഒരു ഫാൻസി രജിസ്ട്രേഷൻ പ്ലേറ്റ് ഘടിപ്പിച്ചു എന്ന സംഭവത്തെ തുടർന്നായിരുന്നു ഇത്.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

ഇതിനായി താരത്തിന് ചലാൻ ഇഷ്യൂ ചെയ്യുകയും അദ്ദേഹത്തിൽ നിന്ന് വൻ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കാറിലെ ഫാൻസി രജിസ്ട്രേഷൻ പ്ലേറ്റിനെതിരെ കോൺഗ്രസ് പ്രവർത്തകൻ പരാതി നൽകിയതിനെ തുടർന്നായിരുന്നു MVD നടപടി എന്നതും ശ്രദ്ധേയമാണ്.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

ഇനി ഇപ്പോൾ ഉയർന്നു വരുന്ന സംഭവത്തിൽ, ഒരു തോട്ടത്തിന് നടുവിൽ ഒരു ഓഫ്-റോഡിംഗ് കോഴ്സാണ് വൈറലായ വീഡിയോ കാണിക്കുന്നത്. ജോജു ഗോർജ് ഒരു ജീപ്പ് റാംഗ്ലറിൽ ഈ ട്രാക്കിനെ ഹാൻഡിൽ ചെയ്യാൻ പുറപ്പെടുന്നു. ഫൈവ് ഡോർ ജീപ്പ് റാംഗ്ലർ അൺലിമിറ്റഡ് ആണ് താരം ഈ വീഡിയോയിൽ ഓടിക്കുന്നത്.

ഓഫ് റോഡ് റേസ് വൈറൽ വീഡിയോ വില്ലനായി! നടൻ ജോജു ജോർജിനെതിരെ കേസ്

ഇത് ഒരു ഓഫ്-റോഡിംഗ് മോൺസ്റ്റർ ആണ്. 3.6 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ഈ യൂണിറ്റ് പരമാവധി 284 PS കരുത്തും 347 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. റാംഗ്ലറിനെ ഏറ്റവും തീവ്രമായ സ്ഥലങ്ങളിൽ എത്തിക്കുന്ന നിരവധി ഓഫ്-റോഡിംഗ് ഫോക്കസ്ഡ് ഫീച്ചറുകൾ ജീപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ജോജു ഓടിക്കുന്ന റാംഗ്ലർ എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് കോഴ്‌സിന്റെ അവസാനത്തിലെത്തുന്നത് വീഡിയോയിൽ കാണിക്കുന്നു. അതോടൊപ്പം താരം തന്റെ ലാൻഡ് റോവർ ഡിഫൻഡറും ഒരു മഹീന്ദ്ര ഥാറും ഇതേ ട്രാക്കിൽ ഓടിക്കുന്ന വീഡിയോയും വൈറലായിരുന്നു.

More from DriveSpark

Article Published On: Wednesday, May 11, 2022, 13:05 [IST]
English summary
Mvd charges case against actor joju george viral wagamon off road race video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X