കൈയ്യും കണക്കുമില്ലാതെ മോട്ടോർ വാഹന വകുപ്പ്; പുക പരിശോധിക്കാത്ത വാഹനങ്ങളുടെ എണ്ണം കൂടുന്നു
വാഹനയുടമകളെപ്പോഴും മറക്കുന്ന ഒരു കാര്യമാണ് പുക പരിശോധിക്കാൻ. ഏതെങ്കിലും ചെക്കിങ്ങിൽ വന്ന് പെടുമ്പോഴാണ് അയ്യോ സാറേ പൊല്യുഷൻ ഇല്ല എന്ന് മനസിലാക്കുന്നത്. കേരളത്തിലെ അവസ്ഥ നോക്കിയാൽ മോട്ടോർ വാഹന വകുപ്പിൻ്റെ പക്കൽ പുക പരിശോധന നടത്തിയിട്ടില്ലാത്ത വാഹങ്ങളുടെ കണക്കുകൾ പോലും ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023 ന് ശേഷം ഏതൊക്കെ വാഹനങ്ങൾക്ക് പുക പരിശോധന നടത്തിയിട്ടില്ല എന്നുളളതിന് വ്യക്തമായ കണക്കുകൾ ഇല്ല. എന്നാൽ ദിനംപ്രതി പുക പരിശോധിക്കാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കുന്നുമുണ്ട്. കിട്ടില്ല. കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്ന തോതിൽ കൂടുതൽ മലിനീകരണമുണ്ടെങ്കിൽ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. കൂടുതൽ വിവരങ്ങളറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ടെസ്റ്റിൽ പാസാകാത്ത വാഹനങ്ങൾക്ക് എന്താണോ പിഴവ് എന്നത് കണ്ടെത്തി അത് പരിഹരിച്ചതിന് ശേഷമേ വാഹനത്തിന് സർട്ടിഫിക്കറ്റ് ലഭിക്കു. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല എന്ന കാര്യം പ്രത്യേകം ഓർക്കണം. അത് പോലെ തന്നെ പുക പരിശോധിച്ചതിൻ്റെ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ചെക്കിങ്ങ് സമയത്ത് പോക്കറ്റിൽ നിന്ന് 1500 രൂപയും പോകുമെന്ന കാര്യം പ്രത്യേകം ഓർക്കുന്നത് നല്ലതാണ്.

മലിനീകരണം നിയന്ത്രണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC സർട്ടിഫിക്കറ്റ് എന്നത് സർക്കാർ നൽകിയതും നിർബന്ധിതവുമായ ഒരു രേഖയാണ്. അത് വാഹനത്തിൽ നിന്ന് പുറന്തള്ളുന്ന പുകയുടെ അളവ് അംഗീകൃത എമിഷൻ മാനദണ്ഡങ്ങൾക്കുള്ളിലാണെങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കു. ഈ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് എല്ലാ സമയത്തും റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഉണ്ടായിരിക്കണം. ആവശ്യപ്പെടുമ്പോൾ ഈ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തത് ഡ്രൈവർക്കോ കാർ ഉടമയ്‌ക്കോ എതിരെ കനത്ത പിഴ ചുമത്താൻ ഇടയാക്കും.
പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന് പറയുമ്പോഴും, മലിനീകരണത്തിന് വാഹനത്തിൽ നിന്ന് വരുന്ന പുകയും ഒരു കാരണമാണ് എന്നോർക്കണം മലിനീകരണ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനം ഫിറ്റ് ആണോയെന്ന് അറിയുന്നതിനാണ്, വാഹനങ്ങളിൽ മലിനീകരണ പരിശോധന നടത്തുന്നത്. ഭൂരിഭാഗം വാഹന ഉടമകൾക്കും അവരുടെ പിയുസി സർട്ടിഫിക്കറ്റുകൾ ഓഫ്‌ലൈനായി ലഭിക്കുമ്പോൾ, അവ ഓൺലൈനായും ലഭിക്കും.

സർക്കാർ അംഗീകൃത പിയുസി സെന്ററുകൾക്കോ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കോ (ആർടിഒ) മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകാം. വായു മലിനീകരണത്തിന് കാരണമാകുന്ന കാര്‍ബണ്‍ മോണോക്സൈഡ് (CO), കാര്‍ബണ്‍ ഡൈ ഓക്സൈഡ് (CO2) തുടങ്ങിയ വാതകങ്ങളുടെ ഉദ്‌വമനം എമിഷന്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഇടയ്ക്കിടെ പരിശോധിക്കുന്നു. അതിനുശേഷമാണ് അവയ്ക്ക് പിയുസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
ഡല്‍ഹിയില്‍ ഗതാഗത വകുപ്പ് അധികാരപ്പെടുത്തിയ 900 പുക പരിശോധനാ കേന്ദ്രങ്ങളുണ്ട്. നഗരത്തിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലും വര്‍ക്ക് ഷോപ്പുകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ വാഹനമോടിക്കുന്നവര്‍ക്ക് ഇത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയും. പെട്രോളും സിഎന്‍ജിയും ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ മലിനീകരണ പരിശോധനയ്ക്ക് 60 രൂപയാണ് ഫീസ്. ഫോര്‍ വീലറുകള്‍ക്ക് (പെട്രോള്‍) 80 രൂപയും ഡീസല്‍ ഓടുന്ന ഫോര്‍ വീലറുകള്‍ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. ഓരോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും അതിന്റെ വാലിഡിറ്റി തീയതിയും രേഖപ്പെടുത്തിയാവും വരിക.
ഈ കാലയളവിന് ശേഷം അത് പുതുക്കാൻ നിങ്ങൾക്ക് 7 ദിവസവും സാവകാശവുമുണ്ട്. ഇക്കാര്യമാണ് പലർക്കും അറിയില്ലാത്ത ഒന്ന്. പക്ഷേ കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പായി പിയുസി പുതുക്കുന്നതാവും അനുയോജ്യമെന്ന കാര്യവും മറക്കേണ്ട. ഇനി ഏതെങ്കിലും സാഹചര്യത്തിൽ പുതുക്കാനായില്ലെങ്കിൽ ഈ ഏഴു ദിവസം വാഹന ഉടമയ്ക്ക് ഉപയോഗപ്പെടുത്താനാവും.
അതേസമയം നിങ്ങളൊരു പുത്തൻ കാറോ ബൈക്കോ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് പിയുസി ഒരു വർഷത്തേക്ക് എടുക്കേണ്ടതില്ല. കാരണം ഇവ ഫാക്ടറിയിൽ നിന്ന് തന്നെ പുകപരിശോധന സർട്ടിഫിക്കറ്റുമായാണ് വരുന്നത്. വാങ്ങിയ ദിവസം മുതൽ കൃത്യമായി ഒരു വർഷത്തേക്ക് ഈ സർട്ടിഫിക്കേഷന് സാധുതയുണ്ട്. ഈ ഒരു വർഷക്കാലയളവിന് ശേഷമാണ് വാഹനത്തിന്റെ പുകപരിശോധന പുറത്തു നിന്നും ചെയ്യേണ്ടത്.
ഇതിനൊപ്പം തന്നെ ചേർത്ത് വായിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് സ്ക്രാപ്പേജ് പോളിസി. കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാന്‍ സ്ക്രാപ്പിംഗ് കേന്ദ്രം ഒരുക്കാനുള്ള ദര്‍ഘാസ് നടപടികളും ഉടന്‍ തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയപ്രകാരമാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ പ്രവർത്തന കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. 15 വര്‍ഷം കഴിഞ്ഞാല്‍ വാഹനങ്ങളുടെ RC റദ്ദായതായാണ് പരിവാഹന്‍ സൈറ്റിൽ കാണുക. ഈ തീരുമാനതോടെയാണ് 2009 -ന് മുമ്പ് വാങ്ങിയ വാഹനങ്ങള്‍ ഒന്നും തന്നെ റോഡിൽ ഇറക്കാനാകാത്ത സ്ഥിതിയുണ്ടായത്.
സംസ്ഥാനത്ത് ആരോഗ്യ വകുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലുമാണ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കൂടുതലായിട്ടുള്ളത്. കെഎസ്ആര്‍ടിസി ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവയില്‍ തകരാര്‍ ഇല്ലാത്തവ മതിയായ മെയിന്റനൻസും സർവ്വീസും ചെയ്ത് വീണ്ടും ഉപയോഗിക്കാന്‍ അനുവാദം അധികൃതർ തേടിയിരുന്നു.
പഴയ കാറുകൾ സ്ക്രാപ്പിന് കൊടുത്ത് അതിന്റെ നിക്ഷേപ സർട്ടിഫിക്കറ്റ് അഥവാ ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് കാണിച്ചാൽ നിങ്ങൾ പുതി വാഹനം സ്വന്തമാക്കുന്ന സമയത്ത് നിങ്ങൾക്ക് അധികമായി 20,000 രൂപ ഡിസ്കൗണ്ട് ലഭിക്കും.പഴയ വാഹനങ്ങൾ സ്ക്രാപ്പിന് കൊടുത്തതിന് ശേഷം 'നിക്ഷേപ സർട്ടിഫിക്കറ്റ്' ഹാജരാക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ഗണ്യമായ രീതിയിൽ തന്നെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യാമെന്ന് തീരുമാനം.
ഇനി എന്താണീ സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ് അഥവാ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് എന്നറിയാത്തവർക്കായി ചുരുക്കത്തിൽ വിശദീകരിക്കാം. ഒരു അംഗീകൃത സ്ക്രാപ്പേജ് സെൻ്ററിൽ പഴയ വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ വാഹന ഉടമകൾക്ക് സ്ക്രാപ്പേജ് സർട്ടിഫിക്കറ്റ് എന്നറിയപ്പെടുന്ന ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് നൽകും. ഇത് ലഭിക്കുന്നതിന് വാഹന ഉടമകൾ അവരുടെ സ്ക്രാപ്പിംഗിനായുള്ള വാഹനം ഒരു സാക്ഷ്യപ്പെടുത്തിയ സ്ക്രാപ്പിംഗ് സൗകര്യത്തിൽ വേണം പൊളിക്കാൻ കൊടുക്കാൻ എന്നു മാത്രം.
അവിടെ അത് പൊളിച്ചുമാറ്റപ്പെടും. സ്‌ക്രാപ്പിംഗ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം സർട്ടിഫക്കറ്റ് പഴയ വാഹന ഉടമയുടെ പേരിൽ ലഭ്യമാവും. ഇത് ഏത് ബ്രാൻഡിന്റെ പുതിയ വാഹനം വാങ്ങുമ്പോഴും ഉപയോഗപ്പെടുത്താനും സാധിക്കും. അതുവഴിയാണ് അധികമായി 20,000 രൂപയോളം അധിക ഡിസ്കൗണ്ട് ലഭിക്കുക. ഈ സർട്ടിഫിക്കറ്റ് വാങ്ങി ഉടൻ തന്നെ അടുത്ത പുത്തൻ വണ്ടി വാങ്ങാൻ പോവേണ്ടതില്ല. ഇതിനും ഒരു നിശ്ചിത കാലാവധിയുണ്ടാവുമെന്നാണ് അറിയാൻ കഴിയുന്നത്.
മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായി, കിയ, ടൊയോട്ട, ഹോണ്ട, എംജി, റെനോ, നിസാൻ, സ്‌കോഡ ഫോക്‌സ്‌വാഗൺ എന്നിവയുൾപ്പെടെയുള്ള പാസഞ്ചർ വാഹന നിർമാതാക്കൾ എക്‌സ്‌ഷോറൂം വിലയിൽ 1.50 ശതമാനം കിഴിവ് അല്ലെങ്കിൽ 20,000 രൂപയിൽ ഏതാണോ കുറവ് അതായിരിക്കും ഉപഭോക്താവിന് വാഗ്ദാനം ചെയ്യുക. കഴിഞ്ഞ 6 മാസത്തിനുള്ളിൽ പഴയ വാഹനം സ്ക്രാപ്പ് ചെയ്യുമ്പോൾ പുതിയ കാറുകൾക്കായി അധിക കിഴിവുകൾ കമ്പനികൾ നൽകി വരുന്നുമുണ്ട്.


Click it and Unblock the Notifications








