എംവിഡിയുടെ പുതിയ 'ആപ്പ്'; പേടിക്കണ്ട നിങ്ങളുടെ നല്ലതിന് വേണ്ടിയാ

റോഡുകളിലെ ബ്ലാക്ക് സ്പോട്ടുകളില്‍ അപകടം കുറയ്ക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക മൊബൈല്‍ ആപ്പ് തയ്യാറാക്കും. പേര് തീരുമാനിച്ചിട്ടില്ല. സ്ഥിരം അപകടസ്ഥലത്ത് വാഹനം എത്തുമ്പോഴാണ് അലാറം മുഴങ്ങുക. വാഹനം ഓടിക്കുന്ന ആളിന്, ഈ മേഖലയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും ലഭിക്കും.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഈ സംവിധാനം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നത്. പോകുന്നവഴിയിലെ മറ്റ് ബ്ലാക്ക് സ്പോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തും. നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളാണ് ബ്ലാക്ക് സ്‌പോട്ടുകള്‍. സംസ്ഥാനത്തെ ബ്ലാക്ക് സ്പോട്ടുകളുടെ എണ്ണം, ഓരോന്നിന്റെയും സ്ഥലപരിധി എന്നീ വിവരങ്ങള്‍ കേരള റോഡ് സുരക്ഷ അതോറിറ്റി ശേഖരിച്ചിരുന്നു. ഇതടിസ്ഥാനപ്പെടുത്തിയാണ് ആപ്പ് തയ്യാറാക്കുന്നത്. മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ റോഡുകളിലുണ്ടായ 1,10,000 അപകടങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ബ്ലാക്ക് സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്.

എംവിഡിയുടെ പുതിയ ആപ്പ്; പേടിക്കണ്ട നിങ്ങളുടെ നല്ലതിന് വേണ്ടിയാ

അപകടങ്ങളിലേറെയും അമിതവേഗതയും അശ്രദ്ധയുംമൂലമാണെന്നും കണ്ടെത്തിയിരുന്നു. ആപ്പ് തയ്യാറാക്കുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന് ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരുന്നത്. ഗൂഗിളിന്റെ ഫ്രീ വേര്‍ഷനിലുള്ള ആപ്പ് ഒട്ടേറെപ്പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ അത് ബ്‌ളോക്ക് ചെയ്‌തേക്കാം. പിന്നീട് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ പണം നല്‍കേണ്ടിവരും. കൂടാതെ, അപകടമേഖലകള്‍ എന്നും സ്ഥിരമായിരിക്കില്ല. മൂന്നുവര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍, നിരന്തരം അപകടങ്ങള്‍ നടക്കുന്ന മേഖലകളെയാണ് ഇപ്പോള്‍ ബ്ലാക്ക് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് അടുത്തവര്‍ഷങ്ങളില്‍ മാറ്റമുണ്ടാകാം. അതിനാല്‍ മാറിക്കൊണ്ടിരിക്കുന്ന അപകട മേഖലകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കണം. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളായ 323 ഇടനാഴികള്‍ അപകടവിമുക്തമാക്കാന്‍ നടപടി തുടങ്ങി. വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്ന റോഡിലെ ന്യൂനത കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യം. ഇതിനായി റോഡ് സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് അടുത്തിടെയാണ് നിർദേശം നൽകിയത്. ഇതേക്കുറിച്ച് കളക്ടര്‍മാര്‍ക്ക് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി നിര്‍ദേശംനല്‍കി. വാഹനാപകടങ്ങള്‍ ആവര്‍ത്തിക്കുന്ന ബ്ലാക് സ്‌പോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ നീളമുള്ള പ്രദേശങ്ങളാണ് ഇടനാഴികളായി തിരിച്ചത്.

ഒരുവര്‍ഷത്തിനിടെനടന്ന അപകടങ്ങള്‍ കണക്കിലെടുത്താണ് അപകടമേഖലകള്‍ നിശ്ചയിച്ചത്. നിലവിലെ റോഡുകളില്‍കൂടി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. റോഡ് നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കും ശേഷമുണ്ടായിട്ടുള്ള പലവിധമാറ്റങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഉദാഹരണത്തിന് റോഡ് രൂപകല്പന ചെയ്യുന്ന സമയത്തെ അപ്രധാനമായ കവല പിന്നീട് വ്യാപാരമേഖലയായി മാറിയിട്ടുണ്ടാകും. ഗതാഗതം തീരേ കുറഞ്ഞ ചെറിയ റോഡുകള്‍ തിരക്കേറിയിട്ടുണ്ടാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബൈപ്പാസുകളുടെ ഇരുവശവും പെട്ടെന്ന് വാണിജ്യസ്ഥാപനങ്ങള്‍ നിറയുന്ന അവസ്ഥയുണ്ട്. ചില മേഖലകളില്‍ സിഗ്‌നല്‍ലൈറ്റുകള്‍ വേണ്ടിവരും. ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കുന്നവിധം മരങ്ങളും പരസ്യങ്ങളും ഇടംപിടിച്ചിട്ടുണ്ടാകാം.

എല്ലാ സ്ഥലങ്ങളിലും റോഡുകൾ നിർമിക്കുന്നതല്ലാതെ അതിൻ്റെ ശാസ്ത്രീയപരമായ മാറ്റങ്ങൾ ഒന്നും പലപ്പോഴും നോക്കാറില്ല. അത് തന്നെയാണ് അപകടങ്ങൾക്കെല്ലാം കാരണവും. എന്നാൽ ഇപ്പോൾ റോഡ് സുരക്ഷാ കമ്മിറ്റിയുടെ ഈ നിർദേശം വളരെ പ്രശംസയനീയമാണ്. കാരണം കുറച്ച് നാളുകളായി പുതിയതായി നിർമിച്ച റോഡുകളിലെല്ലാം അപകടങ്ങൾ കൂടി വരുന്നുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല ഒരു പ്രദേശത്ത് പുതിയ വഴി വരുക എന്ന് പറഞ്ഞാൽ ആ പ്രദേശത്തിൻ്റെ ഏറ്റവും വലിയ പുരോഗതിയുടേയും വികസനത്തിൻ്റേയും ആദ്യ പടി എന്നാണ് എല്ലാവരുടേയും വിശ്വാസം

അതോടൊപ്പം തന്നെയാണ് കേരള മോട്ടോർ വാഹന ഡിപ്പാർട്ട്മെൻ്റിൻ്റെ പുതിയ ക്യാമറകളും. സംസ്ഥാനത്ത് നടപ്പാക്കുന്ന ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിനായി നിരത്തുകളില്‍ മിഴി തുറക്കുന്നത് എണ്ണൂറോളം ക്യാമറകളാണ്. സീറ്റ്ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവയൊന്നും ധരിക്കാതെ ട്രാഫിക് ലംഘനങ്ങള്‍ നടത്തി ചീറിപ്പായുന്നവരെ കുടുക്കുകയാണ് ലക്ഷ്യം. കെല്‍ട്രോണ്‍വഴി നടപ്പാക്കുന്ന പദ്ധതിയുടെ കരട് ധാരണാപത്രം സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചുകഴിഞ്ഞു. പോലീസിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വകാര്യസ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള 8,000 ക്യാമറകള്‍ക്കുപുറമേയാണ് ഏകീകൃത ട്രാഫിക് മാനേജ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും നിരത്തുകളില്‍ ക്യാമറകള്‍ നിറയുന്നത്.

പദ്ധതി നടപ്പാക്കി സ്വന്തം ഉടമസ്ഥതയില്‍ പ്രവര്‍ത്തിപ്പിച്ച് നിശ്ചിത കാലാവധിക്കുശേഷം സര്‍ക്കാരിന് കൈമാറുന്ന തരത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. കെല്‍ട്രോണിനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.റഡാര്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 200 ക്യാമറകളുണ്ടാകും. ഇതില്‍ പരിധി ലംഘിക്കുന്ന വേഗക്കാരെ പിടികൂടാനാകും. കൂടാതെ വാഹനത്തിന്റെ ചിത്രം, നമ്പര്‍ പ്ലേറ്റ് സ്വമേധയാ തിരിച്ചറിയാനുള്ള സംവിധാനം എന്നീ സവിശേഷതകളുമുണ്ടാകും. കുറ്റകൃത്യങ്ങള്‍ കണ്ടെത്താനുതകുന്ന തരത്തിലാകും ഇതില്‍ നിന്നുള്ള വിവരങ്ങള്‍. ചുവന്ന സിഗ്‌നല്‍ മറികടക്കുന്നവരെ കുടുക്കാന്‍ 30 ക്യാമറകള്‍ വേറെയുണ്ടാകും.

Most Read Articles

Malayalam
English summary
Mvd made app identify accident prone area
Story first published: Tuesday, November 29, 2022, 10:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X