ഉടമയറിയാതെ ഇനി ഒരു പരിപാടി നടക്കൂല്ല; എംവിഡിയുടെ പുത്തൻ നീക്കം

ഉടമസ്ഥൻ്റെ അറിവില്ലാതെ വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയുന്നതിൻ്റെ ഭാഗമായി കേരള മോട്ടോർ വാഹന വകുപ്പ് വാഹനരേഖകളിൽ ഉടമസ്ഥൻ്റെ ആധാർ രേഖകളിലുളള നമ്പർ ഉൾപ്പെടുത്താൻ പോകുകയാണ്. നേരത്തെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും നൽകി രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. അത് വഴി നിരവധി തട്ടിപ്പുകൾ നടക്കുന്നു എന്ന് പരാതികൾ ഉയർന്നിരുന്നു.

പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകുന്നതിന് വേണ്ടി പുതിയ മൂന്ന് കോളങ്ങൾ സോഫ്റ്റുവെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ ആധാര്‍നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കിയാൽ മാത്രമേ ഇനി കൈമാറ്റം നടത്താൻ സാധിക്കു. ആധാറിൽ എങ്ങനെയാണോ പേര് നൽകിയിരിക്കുന്നത് അതേ പോലെ തന്നെ നൽകിയില്ല എങ്കിൽ ആപ്ലിക്കേഷൻ തളളിപ്പോകും.

ഉടമയറിയാതെ ഇനി ഒരു പരിപാടി നടക്കൂല്ല; എംവിഡിയുടെ പുത്തൻ നീക്കം

ഇപ്പോൾ എഐ ക്യാമറയുടെ കണ്ണ് വെട്ടിച്ച് പോകുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതിനായി കേരള എംവിഡി മാമൻമാർ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളാണ് വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 'സേഫ് കേരള' പദ്ധതിയിലുള്‍പ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയിരിക്കുന്നത്. അമിതവേഗം മൂലം അപകടങ്ങളുണ്ടാകുന്ന റോഡുകളിലാണ് വാഹനങ്ങൾ ഉണ്ടാകുക. എഐ ക്യാമറകൾ എങ്ങനെ നിയമലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് പോലെ തന്നെയാണ് ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളുടെയും പ്രവര്‍ത്തനം.

റോഡുകളുടെ വിഭാഗങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ വേഗം പുതുക്കി നിര്‍ണയിച്ചിരുന്നു. ഇത് പ്രധാന മാനദണ്ഡമാക്കിയായിരിക്കും പിഴയീടാക്കാൻ പോകുന്നത്. റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വാഹനം നിര്‍ത്തിയിട്ടശേഷം മറ്റു വാഹനങ്ങളെ നിരീക്ഷിക്കുകയും വേഗപരിധി കടന്ന വാഹനങ്ങള്‍ തടഞ്ഞ് പിഴയീടാക്കുന്ന പതിവ് രീതി ഉണ്ടാകില്ല. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വിവരം തിരുവനന്തപുരത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് അയക്കും.

ഉടമയറിയാതെ ഇനി ഒരു പരിപാടി നടക്കൂല്ല; എംവിഡിയുടെ പുത്തൻ നീക്കം

അതിന് ശേഷം അതത് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് നിയമലംഘനം നടത്തിയ ദൃശ്യങ്ങള്‍ കൈമാറുകയും അതത് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴയടയ്ക്കാന്‍ വാഹനമുടമയ്ക്ക് ഇ-ചലാനും നോട്ടീസും അയക്കുകയും ചെയ്യും. ക്യാമറ കാണുമ്പോൾ വേഗത കുറയ്ക്കുകയും അതിന് ശേഷം വേഗത്തിൽ പോകുന്നവരെ കണ്ടെത്താനുളള മാർഗം കൂടിയാണ്. ക്യാമറകളില്ലാത്ത പ്രദേശങ്ങൾ നോക്കിയായിരിക്കും ഇവർ കിടക്കുക. അത് കൊണ്ട് റോഡിൽ വലിയ ആവേശം കാണിക്കാതിരിക്കുക. വേഗത കുറച്ചു പോകുക.

ചുരുക്ക സമയത്തിനുളളിൽ ഇത്രയും അപകട നിരക്ക് കുറയ്ക്കാൻ സാധിച്ചെങ്കിൽ അത് വലിയ നേട്ടമാണ് തന്നെയാണ്. കാരണം കേരളത്തിൽ അപകടം വളരെ കൂടുതലായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 344 ആയിരുന്നു എന്നാൽ ഇപ്പോൾ അത് 50 ശതമാനം കുറയ്ക്കാൻ സാധിച്ചുവെങ്കിൽ അത് സർക്കാരിൻ്റെ വലിയ നേട്ടം തന്നെയാണ് .

നിയമലംഘനങ്ങളുടെ എണ്ണം കുറയ്ക്കാൻ AI ക്യാമറകൾ സഹായിച്ചിട്ടുണ്ട്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ദേശീയ, സംസ്ഥാന പാതകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിക്കാൻ കേരള സർക്കാർ തീരുമാനിച്ചത്. റോഡപകടങ്ങളും നിയമലംഘനങ്ങളും കുറയ്ക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പുതിയ സംവിധാനം യഥാർത്ഥത്തിൽ ഒരു മാറ്റമുണ്ടാക്കി എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചിരിക്കുന്നത്.

പിഴയെ ഭയന്നാണ് മിക്കവരും നിയമങ്ങളും വേഗപരിധികളും പാലിക്കുന്നത് തന്നെ. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 726 എഐ ക്യാമറകളാണ് സ്ഥാപിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ പാതകളിലും ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 232 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നിക്ഷേപിച്ചിരിക്കുന്നത്. എങ്കിലും വഴിയാത്രക്കാരന് ക്യാമറ തെറ്റായി പിഴ ചുമത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത് വളരെ വിവാദവുമായിരുന്നു.

ഒരു ചലാൻ നൽകുന്നതിന് മുമ്പ് ചിത്രങ്ങൾ നേരിട്ട് പരിശോധിക്കാൻ സർക്കാർ ഇപ്പോൾ ജില്ലാ കൺട്രോൾ റൂമുകളിൽ എഎംവിഐമാരെ നിയോഗിച്ചിട്ടുണ്ട്. ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾ തിരുവനന്തപുരത്തുള്ള ഒരു പ്രധാന ഡേറ്റാ സെന്ററിലേക്കാണ് അയക്കുന്നത്. എല്ലാ ജില്ലകളിലും സബ് ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഡാറ്റാ സെന്റർ ഹബ്ബിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള വിവരങ്ങൾ ലഭിക്കുന്നു. ഡാറ്റ ലഭിച്ച ശേഷം, ചിത്രങ്ങൾ കൃത്യമായി അടുക്കി ലൊക്കേഷൻ അനുസരിച്ച്, അവ അതാത് പ്രദേശങ്ങളിലേക്ക് കൈമാറുകയാണ് പതിവ്.

More from DriveSpark

Article Published On: Friday, August 18, 2023, 11:26 [IST]
English summary
Mvd planning to add aadhar linked mobile number in vehicle rc documents
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X