മമ്മൂട്ടിക്കും യൂസഫലിക്കുമുള്ള ആഡംബര കാര്‍ വാങ്ങി മൈജി മുതലാളി! വരവ് കോടികളുടെ പുതിയ 'കൊട്ടാരത്തിലേക്ക്'
മലയാളികള്‍ക്ക് സുപരിചിതമായ ഡിജിറ്റല്‍ ആന്‍ഡ് ഹോം അപ്ലയന്‍സ് ശൃംഖലയാണ് മൈജി. ഡിജിറ്റല്‍ ഗാഡ്ജറ്റ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സ് മേഖലയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ നെറ്റ്‌വര്‍ക്കായ മൈജി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ വിറ്റുവരവാണ് നേടുന്നത്. സംസ്ഥാനത്ത് ഒരിടത്തും എല്ലാ ബ്രാന്‍ഡ് ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന മള്‍ട്ടി ബ്രാന്‍ഡ് ഷോറും ഇല്ലാതിരുന്ന കാലത്ത് കോഴിക്കോട് മാവൂര്‍ റോഡിലെ ഡെല്‍മ ടൂറിസ്റ്റ് ഹോം കെട്ടിടത്തില്‍ 3ജി മൊബൈല്‍ വേള്‍ഡ് എന്ന പേരിലായിരുന്നു തുടക്കം. 2006-ലായിരുന്നു ഇത്. പിന്നീട് സാങ്കേതികരംഗം വളര്‍ന്നതോടെയാണ് പേര് മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് (മൈജി) എന്നാക്കി.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായ ശേഷം മൈജി അതിവേഗം വളര്‍ന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 150-നടുത്ത് മൈജി ഷോറൂമുകള്‍ ഉണ്ട്. 3000-ത്തിനടുത്ത് ജീവനക്കാരാണ് മൈജിയില്‍ ജോലി ചെയ്യുന്നത്. മൈജിയുടെ പുത്തന്‍ ഷോറൂമകളുടെയല്ലാം ഉദ്ഘാടനം അന്നാട്ടിലെ ആഘോഷമായി മാറാറുള്ളതാണ് ചരിത്രം. നിലവില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യറാണ് മൈജിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

മൈജി ഗ്രൂപ്പിനെ ഇന്ന് കാണുന്ന ലെവലില്‍ വളര്‍ത്തിയത് ചെയര്‍മാനും എംഡിയുമായ എകെ ഷാജിയുടെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവും ഒന്ന് മാത്രമാണ്. ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിയില്‍ കോടികള്‍ പുതുതായി പണികഴിപ്പിച്ച 'മൈജി ഹദീഖ' എന്ന വീടിന്റെ ഗൃഹപ്രവേശനത്തിനൊപ്പം സാരഥിയായി പുത്തന്‍ മെര്‍സിഡീസ് കാറും എകെ ഷാജി കൂടെ കൂട്ടിയിരിക്കുകയാണ്. മെര്‍സിഡീസ് മെയ്ബാക്ക് GLS 600 എന്ന മോഡലാണ് ഷാജി സ്വന്തമാക്കിയിരിക്കുന്നത്.
ലുലു ഗ്രൂപ്പ് ഉടമ യൂസഫലിയും നടന്‍ മമ്മൂട്ടിയും നേരത്തെ GLS 600 എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. മെസിഡീസ് കാര്‍ ഡീലര്‍ഷിപ്പായ ബ്രിജ്വേ മോട്ടോര്‍സ് മൈജി എംഡിയുടെ വീട്ടിലെത്തിയാണ് താക്കോല്‍ കൈമാറിയത്. മെയ്ബാക്ക് GLS എമറാള്‍ഡ് ഗ്രീന്‍ കളറാണ് മമ്മൂട്ടിയുടെ പക്കലുള്ളത്. ഇതിന്റെ ഒബ്‌സിഡിയന്‍ ബ്ലാക്ക് കളര്‍ ഓപ്ഷനാണ് എകെ ഷാജി തെരഞ്ഞെടുത്തിരിക്കുന്നത്. പുത്തന്‍ കാറിന്റെ ഡെലിവറി വീഡിയോ ഇദ്ദേഹം തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

ജര്‍മന്‍ വാഹന ഭീമനായ മെര്‍സിഡസ് ബെന്‍സിന്റെ സൂപ്പര്‍ ലക്ഷ്വറി വിഭാഗമായ മെയ്ബാക്കിന്റെ GLS 600 രാജ്യത്ത് ലോഞ്ച് ചെയ്തതിന് ശേഷം അര ഡസനിലേറെ സെലിബ്രിറ്റികള്‍ സ്വന്തമാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മലയാള നടന്‍ ഷെയ്ന്‍ നിഗം ഇതേ കാര്‍ വാങ്ങിയത്. സിബിയു (കംപ്ലീറ്റ്‌ലി ബില്‍റ്റ്-അപ്പ്) വഴി ഇറക്കുമതി ചെയ്ത GLS 600 അള്‍ട്ര ലക്ഷ്വറി എസ്‌യുവിക്ക് 3.39 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.
ഈ ഭീമാകാരമായ ആഡംബര എസ്‌യുവിയില്‍ ക്രോമില്‍ പൊതിഞ്ഞ കൂറ്റന്‍ ഫ്രണ്ട് ഗ്രില്ല്, B -പില്ലറില്‍ ക്രോം ഇന്‍സെര്‍ട്ടുകള്‍, D -പില്ലറില്‍ മെയ്ബാക്ക് ലോഗോ എന്നിവ ഉള്‍പ്പെടെയുള്ള മേബാക്ക് ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. കൂടാതെ വാഹനത്തിന് കൂറ്റന്‍ ക്രോം മള്‍ട്ടിസ്‌പോക്ക് അലോയ് വീലുകളും ലഭിക്കുന്നു. അകത്തളത്തിലേക്ക് കടന്നാല്‍ മെയ്ബാക്ക് GLS 600 -ന്റെ 4 സീറ്റര്‍ പതിപ്പില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും രണ്ട് 12.3 ഇഞ്ച് സ്‌ക്രീനുകള്‍ കൊണ്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഷാംപെയിന്‍ ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ റഫ്രിജറേറ്ററിന് സ്പെയ്സുള്ള ഒരു ഫിക്സഡ് സെന്റര്‍ കണ്‍സോള്‍ ലഭിക്കുന്നു. ഇതിന് രണ്ട് സില്‍വര്‍ ഷാംപെയിന്‍ ഫ്ലൂട്ടുകളും ലഭിക്കുന്നു. നാപ്പ ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, പിന്‍സീറ്റുകളില്‍ റിക്ലൈനിംഗ് ഫീച്ചറും മെയ്ബാക്ക് വാഗ്ദാനം ചെയ്യുന്നു.
4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്കായി എക്സ്റ്റെന്‍ഡ് ചെയ്യുന്ന സൈഡ് സ്റ്റെപ്പുകള്‍, പനോരമിക് സണ്‍റൂഫ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ഹീറ്റഡ് ആന്‍ഡ് വെന്റിലേറ്റഡ് ഫ്രണ്ട് ആന്‍ഡ് റിയര്‍ സീറ്റുകള്‍, ഒരു ഷോഫര്‍ പാക്കേജ്, കാറിനുള്ളിലെ ഫംഗ്ഷനുകള്‍ നിയന്ത്രിക്കാന്‍ ഒരു പിന്‍-സീറ്റ് ടാബ്ലെറ്റ്, 360-ഡിഗ്രി ക്യാമറ, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയ അഡീഷനല്‍ ഫീച്ചറുകളും GLS 600 ലക്ഷ്വറി എസ്യുവിയില്‍ കമ്പനി സജ്ജീകരിച്ചിരിക്കുന്നു.
48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന 4.0 ലിറ്റര്‍ V8 ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ്് പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് തുടിപ്പേകുന്നത്. പരമാവധി 557 bhp പവറും 730 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന എഞ്ചിന്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരിക്കുന്നു.


Click it and Unblock the Notifications








