മൈജിയുടെ ഗാരേജിലേക്ക് പുതിയ അതിഥി; 2 കോടിയുടെ ആഡംബര എംപിവി സ്വന്തമാക്കി ഷാജി

കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ സെലിബ്രിറ്റികളുടേയും ബിസിനസ് പ്രമുഖരുടേയും പ്രിയപ്പെട്ട മോഡലാണ് ലെക്സസ്. കേരളത്തിൽ ആഡംബര ഗാരേജുളള നിരവധി ബിസിനസ് പ്രമുഖരുണ്ട്. അതിൽ പ്രധാനിയാണ് മൈജി ഉടമ ഷാജി എകെ. സംസ്ഥാനത്ത് ഒരിടത്തും എല്ലാ ബ്രാന്‍ഡ് ഉല്‍പന്നങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന മള്‍ട്ടി ബ്രാന്‍ഡ് ഷോറും ഇല്ലാതിരുന്ന കാലത്ത് കോഴിക്കോട് മാവൂര്‍ റോഡിലെ ഡെല്‍മ ടൂറിസ്റ്റ് ഹോം കെട്ടിടത്തില്‍ 3ജി മൊബൈല്‍ വേള്‍ഡ് എന്ന പേരിലായിരുന്നു തുടക്കം. 2006-ലായിരുന്നു ഇത്. പിന്നീട് സാങ്കേതികരംഗം വളര്‍ന്നതോടെയാണ് പേര് മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് (മൈജി) എന്നാക്കി.

കൊട്ടാരസദൃശമായ വീടും അതിനൊപ്പം നിരവധി ആഡംബര വാഹനങ്ങളും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. ഇപ്പോഴിതാ ആഡംബര ഗാരേജിലേക്ക് പുതിയ ലെക്സസ് lm 350h സ്വന്തമാക്കിയിരിക്കുകയാണ്. 2 കോടി മുതൽ 2.25 കോടി രൂപ വരെയായിരുന്നു കാറിനായി നിശ്ചയിച്ചിരിക്കുന്ന എക്സ്ഷോറൂം വില. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് സീറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രണ്ടാം നിരയുള്ള വളരെ സുഖപ്രദമായ ക്യാബിനാണ് ഈ ആഡംബര ഓഫർ വാഗ്ദാനം ചെയ്യുന്നത്.

myg owner shaji ak lexus lm 350h

ജാപ്പനീസ് വാഹന നിർമാതാക്കളുടെ GA-K മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ടൊയോട്ട ലെക്‌സസ് LM 350h കാഴ്ച്ചയിലായാലും കിടിലമാണ്. വലിയ സ്പിൻഡിൽ ഗ്രിൽ, ഷാർപ്പ്-സ്റ്റൈൽഡ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ലംബമായി അടുക്കിയിരിക്കുന്ന ഫോഗ് ലാമ്പുകൾ, പിൻഭാഗത്ത് ഫുൾ-വിഡ്ത്ത് എൽഇഡി ടെയിൽലൈറ്റ്, ബോക്‌സി ബോഡി സ്റ്റൈൽ എന്നിവയെല്ലാമാണ് എംപിവിയുടെ ഡിസൈൻ ഹൈലൈറ്റുകൾ.

ഇന്റീരിയറാണ് ലെക്‌സസ് LM 350h എംപിവിയുടെ ഏറ്റവും ശ്രദ്ധേയമായ കാര്യം. 4 സീറ്റർ കോൺഫിഗറേഷൻ ഓപ്ഷനിൽ വിപണത്തിന് എത്തുന്ന ലക്ഷ്വറി മൂവർ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എയർക്രാഫ്റ്റ്-സ്റ്റൈൽ റിക്ലൈനർ സീറ്റുകൾ, 23-സ്പീക്കർ സറൗണ്ട് സൗണ്ട് സിസ്റ്റം, തലയിണ-സ്റ്റൈൽ ഹെഡ്‌റെസ്റ്റുകൾ, ഒരു റഫ്രിജറേറ്റർ, 48 ഇഞ്ച് ടെലിവിഷൻ എന്നിവ പോലുള്ള കിടിലൻ സൌകര്യങ്ങളാണ് വാഹനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

myg owner shaji ak lexus lm 350h

ഇതുകൂടാതെ ഫോൾഡ്-ഔട്ട് ടേബിളുകൾ, ഹീറ്റഡ് ആംറെസ്റ്റുകൾ, യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജറുകൾ, റീഡിംഗ് ലൈറ്റുകൾ, വാനിറ്റി മിററുകൾ, ഒരു അംബർല ഹോൾഡർ എന്നിവയും ലെക്‌സസിന്റെ ആഡംബര എംപിവിയുടെ ഭാഗമാണ്. ലെക്സസിൻ്റെ എഞ്ചിനിൽ കുറച്ച് മാറ്റങ്ങളുമായി വാഹനം ബ്രാൻഡ് പുതുക്കി ഇറക്കിയിരുന്നു. ഇന്ത്യയിൽ ലഭ്യമാവുന്ന പെട്രോളിൽ 20 ശതമാനത്തോളം എഥനോൾ കലർത്തുന്നുണ്ട്.

ഇതുകാരണം പഴയ കാറുകളെല്ലാം ഉപയോഗിക്കുന്നവർ ആകെ മൈലേജ് കുറയുന്ന പ്രശ്നവും എഞ്ചിൻ പണിയുമെല്ലാം നേരിട്ട് വരികയാണ്. ഇതിനുസരിച്ച് ലെക്‌സസ് LM 350h എംപിവിയുടെ എഞ്ചിൻ പുതുക്കി പണിതിരിക്കുകയാണ് കമ്പനി. 246 bhp കരുത്തിൽ പരമാവധി 239 Nm torque വരെ ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനാണ് LM 350h മോഡലിന്റെ ഹൃദയം.

ഇതാണ് ഇപ്പോൾ E20 ഫ്യുവൽ ഉൾക്കൊള്ളാൻ പാകമായി നവീകരിച്ചിരിക്കുന്നത്. eCVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിനിൽ ഉയർന്ന കാര്യക്ഷമതയ്ക്കായി ഒരു നിക്കൽ-മെറ്റൽ ഹൈഡ്രൈഡ് ബാറ്ററിയും നൽകിയിട്ടുണ്ട്. മൈജിയുടെ ഗാരേജ് എന്തായാലും കുറച്ച് കൂടി വലുതായിരിക്കുകയാണ്. മെയ്ബാക്ക്, ലാൻഡ് റോവർ ഡിഫൻഡർ, മിനി കൂപ്പർ എന്നിവ കൊണ്ടെല്ലാം മൈജി ഷാജിയുടെ ഗാരേജ് ആഡംബരപൂർണമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 27, 2025, 13:05 [IST]
English summary
Myg owner shaji ak buys lexus lm 350h checkout the images inside
കൂടുതല്‍... #celebrity car #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X