മുഹമ്മദ് സിറാജുമായി ഡേറ്റിങ്ങിൽ; സീരിയലുകളിലെ അപ്സരസുന്ദരി വന്നിറങ്ങിയത് ജാഗ്വറിൻ്റെ ആഡംബര സെഡാനിൽ

ഹിന്ദി സീരിയലുകളിലെ നടിമാർക്ക് ഒരു പ്രത്യേക ഫാൻബേസ് ഉണ്ടെന്ന കാര്യം വളരെ സത്യമാണ്. നാഗിൻ എന്ന സീരിയൽ ആരംഭിച്ചത് മുതൽ പ്രായഭേദമന്യെ എല്ലാവരും ടിവിയുടെ മുന്നിൽ തന്നെ ആണ്. പല സീസണുകൾ കഴിയുമ്പോൾ പുതിയ പുതിയ കഥാപാത്രങ്ങളും നടിമാരുമാണ് വരുന്നത്. അത്തരത്തിൽ സീരിയൽ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം തട്ടിയെടുത്ത സുന്ദരിയാണ് മഹിറ ശർമ്മ. താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ ടീമിൻ്റെ വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ മുഹമ്മദ് സിറാജുമായി നടി ഡേറ്റിങ്ങിലാണ് എന്നാണ് പാപ്പരാസികളുടെ വാദം. എന്തായാലും സിറാജിനെ കുറിച്ച് ചോദിക്കുമ്പോൾ നടിയുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചമുണ്ടെന്നാണ് പാപ്പരാസികൾ പറഞ്ഞു പരത്തുന്നത്.

അത് എന്തായാലും വൈകാതെ സത്യാവസ്ഥ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കാം. നമ്മളുടെ വിഷയം താരം ഒരു ജാഗ്വർ XJ L-ൽ വന്നിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ജാഗ്വറിൻ്റെ ലൈനപ്പിലെ ഏറ്റവും മികച്ചതും ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡൽ കൂടിയാണ് XJ L. 2018 -ൽ നിർമാണം നിർത്തുകയും വാഹനം പിനവലിക്കുകയും ചെയ്തുവെങ്കിലും സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വാഹനത്തിന് ഇപ്പോഴും നല്ല വിലയുണ്ട്.

2016-ൽ 98.03 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലായിരുന്നു അവതരിപ്പിച്ചത്. ജാഗ്വാർ XJ മൂന്ന് വേരിയൻ്റുകളിലായിരുന്നു ലഭ്യമായിരുന്നത് - 2.0L പെട്രോൾ എഞ്ചിൻ, 3.0L ഡീസൽ പ്രീമിയം എഞ്ചിൻ, 3.0L ഡീസൽ എഞ്ചിൻ എന്നിങ്ങനെ. 237 bhp പുറപ്പെടുവിക്കുന്ന ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും, 296 bhp ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ലഭ്യമായിരുന്നു.

അതോടൊപ്പം തന്നെ 6.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് എത്താനും വാഹനത്തിന് സാധിക്കുമായിരുന്നു.ക്രോം ഫിനിഷിങ്ങുളള ഫ്രണ്ട് ഫാസിയയും അതോടൊപ്പം തന്നെ നീളമേറിയ ഡിസൈനും വാഹനത്തിൻ്റെ അഴക് എടുത്തു കാണിക്കുന്നതായിരുന്നു. പനോരമിക് റൂഫുളളത് കൊണ്ട് തന്നെ ക്യാബിനുളളിൽ കൂടുതൽ വിശാലതയുണ്ട്.

ഇന്ത്യയിലെ ജാഗ്വറിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ നിലവിൽ വൈദ്യുത വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കൾ മോഡൽ നിരയിൽ ചെറിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതിനായുള്ള പദ്ധതികളിലാണ്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയ ആദ്യകാല ലക്ഷ്വറി ഇലക്ട്രിക് കാറുകളിൽ ഒന്നായ ഐ-പേസിനെ ജാഗ്വർ നിർത്തലാക്കിയതായാണ് വിവരം. ബ്രാൻഡിൻ്റെ വെബ്‌സൈറ്റിൽ നിന്ന് മോഡൽ ഒഴിവാക്കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ഐ-പേസ്, എഫ്-പേസ് എന്നിവയായിരുന്നു ജാഗ്വർ ഇന്ത്യയിൽ പുറത്തിറക്കിയിരുന്ന മോഡലുകൾ. ഇതിൽ ആദ്യ വാഹനം നിർത്തലാക്കിയതോടെ ബ്രിട്ടീഷ് കാർ നിർമാതാക്കൾക്ക് രാജ്യത്ത് ഇനി ഈയൊരു മോഡൽ മാത്രമാവും ഉണ്ടാവുക. ജാഗ്വർ ലാൻഡ് റോവർ (JLR) മൊബിലിറ്റി ഒരു പുതിയ യുഗത്തിലേക്ക് കടക്കാനിരിക്കുകയാണെന്ന് നേരത്തെ സൂചന കിട്ടിയിരുന്നെങ്കിലും ഏറെ ആരാധകരുള്ള ഐ-പേസ് നിർത്തലാക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു.

ജാഗ്വർ പൂർണമായും ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കുമ്പോൾ ഈ നീക്കം പ്രതീക്ഷിച്ചിരുന്ന ഒരു വിഭാഗം ആളുകളും ഉണ്ടായിരുന്നു. 2021-ലാണ് ഒരു കോടി രൂപയുടെ എക്സ്ഷോറൂം വിലയിൽ ഐ-പേസിനെ അവതരിപ്പിക്കുന്നത്. പുറത്തിറക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ ആഡംബര ഇലക്ട്രിക് എസ്‌യുവിയായും ഇതറിയപ്പെട്ടു. ഔഡി ഇ-ട്രോൺ, മെർസിഡീസ് EQC പോലുള്ളവയോടാണ് വാഹനം മത്സരിച്ചിരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, February 28, 2025, 15:47 [IST]
English summary
Naagin 3 fame mahira sharma spotted in jaguar xj l viral video inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X