കല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ ഇതൊക്കെ സൂക്ഷിക്കണ്ടേ, കാലനെന്ത് സൂപ്പർസ്റ്റാർ! നാഗചൈതന്യക്ക് വിമർശനം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്ന നടനാണ് നാഗചൈതന്യ. നടൻ എന്നതിലുപരി അദ്ദേഹം വലിയ വാഹനപ്രേമി കൂടിയാണ്. വില കൂടിയ ആഡംബര കാറുകളും ബൈക്കുകളും താരത്തിൻ്റെ ഗാരേജിലുണ്ട്. അടുത്തിടെ താരത്തിൻ്റെ ഒരു വീഡിയോ വൈറലായിരിക്കുകയാണ്.നാഗചൈതന്യയുടെ ഉടമസ്ഥതയിലുളള ബിഎംഡബ്ല്യു R 1250 GS യാതൊരു റൈഡിങ്ങ് ഗിയറുകളും ഹെൽമറ്റുമില്ലാതെ ഓടിച്ചു പോകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. വീഡിയോയ്ക്ക് ഒരുപാട് വ്യൂവ്സും കമൻ്റുകളുമാണ് വന്ന് നിറയുന്നത്. ഈ വീഡിയോയിൽ വാഹനത്തിന് ടി.സി സർട്ടിഫിക്കറ്റാണ് കാണുന്നത്.
പല ആരാധകരും താരത്തിനെ പ്രശംസിച്ച് കമൻ്റുകൾ ഇടുന്നുണ്ട് എങ്കിലും വിമർശനവുമായി പലരും കമൻ്റുകളിടുന്നുണ്ട്. ഹെൽമറ്റോ മറ്റ് സുരക്ഷ ഗിയറുകളോ ഇല്ലാതെ താരം ബൈക്ക് ഓടിക്കുന്നത് മറ്റുളളവർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് പലരും കമൻ്റ് ചെയ്തിരിക്കുന്നത്. പുതിയ R 1300 GS അദ്ദേഹം വാങ്ങുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായാണ് (CBU) ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ ബൈക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. X ആകൃതിയിലുള്ള ലൈറ്റ് ഐക്കണുകളോട് കൂടിയ എൽഇഡി അഡാപ്റ്റീവ് ഹെഡ്‌ലാമ്പുകളാണ് മോട്ടോർസൈക്കിളിന്റെ പ്രധാന ആകർഷണം. ഈ ഹെഡ്‌ലാമ്പുകൾക്ക് ക്രൂയിസിംഗ് ലൈറ്റുകളും ഫംഗ്‌ഷൻ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്റർ ബൾബുകളും ഉള്ള ഫംഗ്‌ഷനുകൾ ലഭിക്കുന്നുണ്ട്.
പരമാവധി 136 bhp പവറിൽ 143 Nm torque വരെ നൽകുന്ന 1254 സിസി ഇൻ-ലൈൻ ബോക്‌സർ എഞ്ചിനാണ് ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ വലിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ (DTC), സെറ്റ്-ഓഫ് അസിസ്റ്റന്റ് ഹിൽ സ്റ്റാർട്ട് കൺട്രോൾ പ്രോ (HSC പ്രോ), ബിഎംഡബ്ല്യു ഇന്റഗ്രൽ എബിഎസ് പ്രോ എന്നീ സവിശേഷതകളെല്ലാം ബൈക്കിൽ കമ്പനി സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്.
ഹീറ്റഡ് ഗ്രിപ്പുകൾ, സ്മാർട്ട്‌ഫോണുകൾ ചാർജ് ചെയ്യുന്നതിനുള്ള പവർ സോക്കറ്റുകൾ, 12 വോൾട്ട് ഓൺ ബോർഡ് സോക്കറ്റ്, 5 വോൾട്ട് പവർ സപ്ലൈയുള്ള യുഎസ്ബി-എ സോക്കറ്റ്, 6.5 ഇഞ്ച് കളർ ടിഎഫ്ടി സ്‌ക്രീൻ എന്നീ കിടിലൻ ഫീച്ചറുകളും ബിഎംഡബ്ല്യു R 1250 GS അഡ്വഞ്ചർ സൂപ്പർ ബൈക്കിലുണ്ട്. മൂന്നു വർഷത്തെ അല്ലെങ്കിൽ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടിയും മോഡലിനൊപ്പം ലഭ്യമാവും.
നടൻ്റെ ഗാരേജിലെ മറ്റൊരു വിലകൂടിയ ബൈക്ക് BMW R Nine T ആണ്. 110 Ps ഉം 116 Nm പീക്ക് ടോർക്കും കരുത്തുളള 1170 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. മോട്ടോർസൈക്കിളിന് ഏകദേശം 17-18 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

താരത്തിൻ്റെ ഗാരേജിലെ മറ്റൊരു വില കൂടിയ ബൈക്കാണ് ട്രയംഫ് ത്രക്‌സ്റ്റൺ R. ചുവപ്പിൻ്റെയും കറുപ്പിൻ്റെയും ഇരട്ട-ടോൺ ഷേഡിലാണ് ഇത് പൂർത്തിയാക്കിയിരിക്കുന്നത്. 98 PS പവറും 112 NM പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 1,200 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് മോട്ടോർസൈക്കിളിന് കരുത്തേകുന്നത്. 2016ൽ പുറത്തിറക്കിയപ്പോൾ മോട്ടോർസൈക്കിളിന് എക്‌സ് ഷോറൂം വില ഏകദേശം 10.9 ലക്ഷം രൂപയായിരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








