സൈമൺ ലുക്കിൽ റോൾസ് റോയ്സിൽ വന്നിറങ്ങിയ ആളെ കണ്ടോ; കൂട്ടിന് കരളിൻ്റെ കരളായ ഭാര്യയയും
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ കൂലി എന്ന ചിത്രത്തിൽ ഏവരുടേയും ശ്രദ്ധ പോയത് നടൻ നാഗാർജുനയിലേക്കാണ്. നാഗാർജുനയുടെ തന്നെ പഴയ സിനിമയിലെ ഗാനവും കൂടിയാണ് ഇതോടെ വൈറലായിരിക്കുന്നത്. അതിന് ശേഷം സോഷ്യൽ മീഡിയയിൽ റീലുകൾ ഭരിക്കുന്നത് നാഗാർജുനയാണ് എന്ന് വേണം പറയാൻ. ഇപ്പോഴിതാ നാഗാർജുനയും ഭാര്യയും റോൾസ് റോയ്സ് കലിനനിൽ വന്നിറങ്ങുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'കിംഗ്' എന്ന് ആരാധകര്‍ വിളിക്കുന്ന നാഗാര്‍ജുന തെലുങ്കിലെ ഇതിഹാസ താരം അക്കിനേനി നാഗേശ്വര റാവുവിന്‍െ മകനാണ്. നാഗാര്‍ജുനയുടെ മക്കളായ നാഗചൈതന്യയും അക്കിനേനി അഖിലും തെലുങ്കിലെ പ്രമുഖരായ യുവതാരങ്ങളുമാണ്.
താരത്തിൻ്റെ ഗാരേജ് നിറയെ ആഡംബര വാഹനങ്ങളുടെ വലിയൊരു നിര തന്നെയാണ്. മണികണ്‍ട്രോളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നാഗാര്‍ജുനയുടെ ആസ്തി 3572 കോടി രൂപയാണ്. ഷാരൂഖ് ഖാനും ജൂഹി ചൗളയ്ക്കും പിന്നില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളില്‍ ഒരാളായി നാഗാര്‍ജുന മാറുന്നു. ടോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ ഒന്നായ അന്നപൂര്‍ണ സ്റ്റുഡിയോയുടെ ഉടമയാണ് നാഗാര്‍ജുന.

റോൾസ് റോയ്സ് കലിനനിലേക്ക് വന്നാൽ ലോകത്തിലെ ഏറ്റവും ആഡംബര വാഹനങ്ങളിൽ ഒന്നാണ് റോൾസ് റോയ്‌സ് കലിനൻ. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള എല്ലാ മേഖലകളിലെയും ഉന്നത സെലിബ്രിറ്റികളുടെ ഗരാജുകളിൽ ഈ സ്പോർട് യൂട്ടിലിറ്റി വാഹനം ഇടംപിടിച്ചിട്ടുള്ളത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 10.50 കോടി രൂപ മുതൽ 12.25 കോടി രൂപ വരെയാണ് ഈ ലക്ഷ്വറി കാറിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.
ഒരുകാലത്ത് സെഡാൻ മോഡലുകൾ മാത്രം നിർമിച്ചിരുന്ന ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി മോഡലാണ് (SUV) കലിനൻ എന്നതാണ് ശ്രദ്ധേയമായ കാര്യം. 2018-ൽ വിപണിയിലെത്തിയ മോഡൽ ഇന്ന് ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി മാറിയിട്ടുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും മോഹിപ്പിക്കുന്ന തരത്തിലാണ് വണ്ടി ഡിസൈൻ ചെയ്‌തിരിക്കുന്നത്.

L-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, ചെറിയ ഹെഡ്‌ലാമ്പുകൾ, വലിയ ഗ്രിൽ, സ്റ്റെയിൻലെസ് സ്റ്റീൽ സ്കിഡ് പ്ലേറ്റുകൾ, അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തെ പുറംകാഴ്ച്ചയിൽ ആഡംബരമാക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയ്ക്കും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്.
റോൾസ് റോയ്‌സിന്റെ പുതിയ കാലത്തെ സ്പിരിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം, കസ്റ്റമൈസ് ചെയ്യാനാവുന്ന ഇൻസ്ട്രുമെന്റ് ഡയൽ കളറുകൾ, വിസ്പേഴ്‌സ് ആപ്പ്, പിൻ യാത്രക്കാർക്കായി പ്രത്യേക സ്‌ക്രീനുകൾ തുടങ്ങിയ ഫീച്ചറുകളാണ് ഇന്റീരിയറിൽ അവതരിപ്പിക്കുന്നത്. 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന്റെ ഹൃദയം. 5,000 ആർപിഎമ്മിൽ 583 bhp പവറും 1,600 ആർപിഎമ്മിൽ പരമാവധി 900 Nm torque വരെ നിർമിക്കാൻ ശേഷിയുള്ള തരത്തിലാണ് എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്.

സ്റ്റാൻഡേർഡായി തന്നെ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എസ്‌യുവിയുടെ ഈ കൂറ്റൻ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. റോൾസ് റോയ്‌സ് കലിനൻ പെർമനെന്റ് ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റവും ഉപയോഗിക്കുന്നുണ്ട്. പെർഫോമൻസ് കണക്കുകളിലേക്ക് വന്നാൽ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ റോ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനാവും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








