നഗ്നശരീരങ്ങള്‍ കെട്ടുപിണയുമ്പോള്‍
ലോകപ്രശസ്തയായ ബോഡി പെയിന്‍ററായ ട്രിന മെറിയുടെ പുതിയ പരീക്ഷണം വാഹനങ്ങളിലാണ്. നഗ്നമായ മനുഷ്യശരീരങ്ങളില്‍ പെയിന്‍റടിച്ച് അവ ഉപയോഗിച്ച് കാറുകളുടെയും ബൈക്കുകളുടെയും രൂപങ്ങള്‍ സൃഷ്ടിക്കുന്ന ഏര്‍പ്പാടാണിത്. നര്‍ത്തകരെയും യോഗ ആര്‍ട്ടിസ്റ്റുകളെയും സര്‍ക്കസ് കലാകാരന്മാരെയുമാണ് കലാരൂപത്തിന് വേണ്ടി ആശ്രയിക്കുന്നത്. ഇവരുടെ ശരീരം അത്രമേല്‍ വഴക്കമുള്ളതാണെന്നതാണ് ഇതിന് കാരണം.
വാഹനങ്ങളുടെ ബോഡിയും ചക്രങ്ങളുമെല്ലാമായി ഇവരുടെ ശരീരം അസാധ്യമാം വണ്ണം വഴങ്ങുന്നു. ശരീരങ്ങളില്‍ ആവശ്യമായ ഭാഗങ്ങളില്‍ പെയിന്‍റ് ചെയ്യുക എന്നതാണ് ഈ രൂപനിര്‍മിതിയുടെ പ്രധാന വെല്ലുവിളികളിലൊന്ന്. മനുഷ്യരുടെ ശരീരത്തിന്‍റെ പ്രത്യേകതകള്‍ക്കൊപ്പം ഡിസൈന്‍ ചെയ്യുന്ന വാഹനത്തിന്‍റെ അടിസ്ഥാന ഡിസൈന്‍ തത്വവും അറിഞ്ഞിരിക്കണം ഇതിന്. ട്രിന മെറിയുടെ നഗ്നശരീരങ്ങളുടെ ആഘോഷം ചുവടെ കാണാം.

പരീക്ഷണാത്മക കലാരൂപങ്ങളോട് ഭ്രാന്തമായ ആവേശം ഉള്ളയാളാണ് ട്രിന മെറി. സാന്‍ ഫ്രാന്‍സിസ്കോയിലാണ് മെറിയുടെ താമസം. ശരീരചിത്രണത്തിനായി ട്രിന മെറി കലാകാരന്മാരുടെ ഒരു ടീം രൂപീകരിച്ചിട്ടുണ്ട്.

ഇത് പെയിന്‍റടിക്ക് മുന്‍പുള്ള റിഹേഴ്സല്‍. ഇതിലൂടെയാണ് എവിടെയെല്ലാം എന്തെല്ലാം നിറങ്ങള്‍ അടിക്കണമെന്ന് തീരുമാനിക്കുക.

എയര്‍ ബ്രിഷിംഗ് ടീം നഗ്നശരീരങ്ങളില്‍ പണിയെടുക്കുന്നു. ഇതിത്തിരി പ്രയാസമുള്ള ഒരേര്‍പ്പാടാണെന്നു പറയാം.

മോട്ടോര്‍സൈക്കിളില്‍റെ രൂപത്തിലേക്ക് മനുഷ്യശരീരങ്ങളെ ഇങ്ഹനെ പരിവര്‍ത്തിപ്പിക്കുന്നു.

ഈ നഗ്നയായ മോഡലിന്‍റെ പേര് എറിന്‍ ബേറ്റ്സ്. മോട്ടോര്‍ബൈക്ക് റൈഡറായിട്ടാണ് ദേഹം മാറ്റിയിരിക്കുന്നത്. ശരീരത്തില്‍ വസ്ത്രങ്ങളെല്ലാം വരച്ചു ചേര്‍ക്കുകയാണ് ചെയ്തിരിക്കുന്നത്.

ഒരു പൂര്‍ണസജ്ജമായ നഗ്നശരീര ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍. വാഹനത്തിന്‍റെ ടെയ്ല്‍ ലാമ്പുകളും ട്വിന്‍ എക്സോസ്റ്റുമെല്ലാം ഇതില്‍ കാണാം. കണ്ടോ? ആര് നോക്കുന്നു അതൊക്കെ അല്ലേ?

ഒരു ഡര്‍ട് ബൈക്കിന്‍റെ ശൈലിയിലാണ് ഈ രൂപം കല്‍പന ചെയ്തിരിക്കുന്നത്. മോഡല്‍ എറിന്‍ ബോറ്റ്സിന്‍റെ കാലുകളില്‍ വരച്ചു ചേര്‍ത്തിരിക്കുന്ന മോട്ടോര്‍ ക്രോസ് റൈഡിംഗ് ഷൂസ് ശ്രദ്ധിക്കുക.

ഇതൊരു അസാധ്യമായ വര്‍ക്ക് തന്നെയാണെന്ന് പറയാം. നിറങ്ങളുടെ ഉപയോഗത്തെ ബ്രില്യന്‍റ് എന്നേ വിശേഷിപ്പിക്കാവൂ. ഒരു സ്പോര്‍ട്സ് ബൈക്കിന്‍റെ സകലമാന സ്വഭാവവും ഇവിടെ മനുഷ്യശരീരങ്ങള്‍ കൈവരിച്ചിരിക്കുന്നു.

പ്രശസ്തയായ ടെലിവിഷന്‍ അവതാരകയായ എറിന്‍ ബേറ്റ്സ് തന്‍റെ പുതിയ ജോലിയില്‍ അങ്ങേയറ്റം സന്തുഷ്ടയാണെന്ന് പറയുന്നു.







Click it and Unblock the Notifications








