നന്ദന്‍ നിലേകനിയുടെ തെരഞ്ഞെടുപ്പ് ആധാരം

By Santheep

വിവാദവിഷയമായ ആധാര്‍ കാര്‍ഡിന്റെ പിതാവ് എന്ന നിലയിലാണ് നന്ദന്‍ നിലേകനിയെ നമ്മളാദ്യമറിയുന്നത്. ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായിരുന്ന നിലേകനി ഇപ്പോള്‍ ബങ്കളുരു സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നുണ്ട്. 2013 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 1.3 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇദ്ദേഹം മത്സരിക്കുന്ന സൗത്ത് മണ്ഡലം അത്യാവശ്യം ആസ്തിയൊക്കെയുള്ള കൂട്ടര്‍ തിങ്ങിപ്പാര്‍ക്കുന്നയിടമാണ്. ഇന്‍ഫോസിസിന്റെ മുന്‍ സിഎഫ്ഓ ആയ വി ബാലകൃഷ്ണന്‍ ഇദ്ദേഹത്തിനെതിരായി ആപ്പ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്.

നന്ദന്‍ നിലേകനി തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പുതിയ വാഹനം വാങ്ങിയതാണ് ഇപ്പോഴത്തെ വാര്‍ത്ത. മഹീന്ദ്ര താര്‍ എസ്‌യുവിയാണ് നിലേകനി തന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി മാത്രമായി വാങ്ങിയത്.

നന്ദന്‍ നിലേകനിയുടെ തെരഞ്ഞെടുപ്പ് ആധാരം

ഒരു ലൈഫ്‌സ്റ്റൈല്‍ ഓഫ്‌റോഡര്‍ എന്ന നിലയിലാണ് മഹീന്ദ്ര താര്‍ എസ്‌യുവിയെ മനസ്സിലാക്കേണ്ടത്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കാന്‍ ഏറ്റവും പറ്റിയ വാഹനം തന്നെയാണിത്. ബങ്കളുരു സൗത്ത് പോലൊരു മണ്ഡലത്തില്‍ സഞ്ചരിക്കാന്‍ ഓഫ് റോഡിംഗ് ശേഷിയൊന്നും ആവശ്യമില്ല. മുകളിലെ ടോപ്പ് എടുത്തുമാറ്റി ആളുകളെ അഭിസംബോധന ചെയ്യാം എന്നതാണ് താറിന്റെ ഒരു പ്രധാന ഗുണം.

നന്ദന്‍ നിലേകനിയുടെ തെരഞ്ഞെടുപ്പ് ആധാരം

4.59 മുതല്‍ 7.26 ലക്ഷം രൂപ വരെ വിലവരും മഹീന്ദ്ര താറിന്. മൂന്ന് വേരിയന്റുകളാണ് താറിനുള്ളത്.

വേരിയന്റുകള്‍

വേരിയന്റുകള്‍

  • മഹീന്ദ്ര താര്‍ ഡിഐ ടൂ വീല്‍ ഡ്രൈവ് (2523സിസി, ഡീസല്‍)- 4,59,293
  • മഹീന്ദ്ര താര്‍ ഡിഐ ഫോര്‍ വീല്‍ ഡ്രൈവ് - 5,09,579
  • മഹീന്ദ്ര താര്‍ ഫോര്‍ വീല്‍ ഡ്രൈവ് (2498സിസി, ഡീസല്‍) - 7,25,872
  • എന്‍ജിന്‍ വേരിയന്റുകള്‍

    എന്‍ജിന്‍ വേരിയന്റുകള്‍

    രണ്ട് എന്‍ജിന്‍ വേരിയന്റുകളാണ് മഹീന്ദ്ര താര്‍ എസ്‌യുവിക്കുള്ളത്. 2523 സിസിയുടെയും 2498 സിസിയുടെയും ഡീസല്‍ എന്‍ജിനുകളാണിത്.

    മൈലേജ്

    മൈലേജ്

    2498 സിസിയുടെ ടര്‍ബോചാര്‍ജര്‍ ഘടിപ്പിച്ച ഡീസല്‍ എന്‍ജിന്‍ പകരുന്നത് സിറ്റികളില്‍ ലിറ്ററിന് 13.25 കിലോമീറ്റര്‍ മൈലേജും ഹൈവേകളില്‍ ലിറ്ററിന് 16.55 കിലോമീറ്റര്‍ മൈലേജുമാണ്.

    മൈലേജ്

    മൈലേജ്

    2523 സിസിയുടെ ഡീസല്‍ എന്‍ജിന്‍ പതിപ്പ് ലിറ്ററിന് 15.03 കിലോമീറ്റര്‍ മൈലേജ് പകരുന്നുണ്ട് സിറ്റികളില്‍. ഹൈവേകളില്‍ ഇത് ലിറ്ററിന് 16.55 കിലോമീറ്ററായി ഉയരുന്നു.

    എന്‍ജിന്‍ കരുത്ത്

    എന്‍ജിന്‍ കരുത്ത്

    ടര്‍ബോ ചേര്‍ത്തിട്ടുള്ള 2498 സിസി സിആര്‍ഡിഇ എന്‍ജിന്‍ 3600 ആര്‍പിഎമ്മില്‍ 103.6 കുതിരകളുടെ കരുത്തും 1800-2000 ആര്‍പിഎമ്മില്‍ 247 എന്‍എം ചക്രവീര്യവും ഉല്‍പാദിപ്പിക്കുന്നു.

    എന്‍ജിന്‍ കരുത്ത്

    എന്‍ജിന്‍ കരുത്ത്

    2523 എന്‍ജിന്‍ പകരുന്നത് 63 കുതിരകളുടെ കരുത്താണ്. 182 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ പകരുന്നു.

    നിറങ്ങള്‍

    നിറങ്ങള്‍

    ഏഴ് നിറങ്ങളില്‍ മഹീന്ദ്ര താര്‍ വിപണിയില്‍ ലഭിക്കും. ഇവയില്‍ ആര്‍ക്ടിക് വൈറ്റ് നിറത്തിലുള്ള താറാണ് നിലേകനി ഉപയോഗിക്കുന്നത്.

    പ്രകടനം

    പ്രകടനം

    2498 സിസി ശേഷിയുള്ള എന്‍ജിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 17 സെക്കന്‍ഡ് നേരമെടുക്കും. ഏറ്റവും കൂടിയ വേഗത 155 കിലോമീറ്ററാണ്.

    പ്രകടനം

    പ്രകടനം

    താറിന്റെ ഡിഐ എന്‍ജിന്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ 19.5 സെക്കന്‍ഡ് നേരമെടുക്കും.

More from DriveSpark

Article Published On: Wednesday, March 26, 2014, 16:33 [IST]
English summary
Nandan Nilekani, the father of aadhar card, has bought a Mahindra Thar SUV for his election campaign.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X