ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

കഴിഞ്ഞ വര്‍ഷം ഓക്ടോബറിലാണ് 2018 പോര്‍ഷ 911 GT3 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. നിസാന്‍ GT-R, ഔഡി R8, മെര്‍സിഡീസ് എഎംജി GT R മോഡലുകള്‍ക്ക് എതിരെ ഒരുങ്ങുന്ന പോര്‍ഷ 911 GT3 സൂപ്പര്‍കാറില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ റേസിംഗ് പാരമ്പര്യം തെളിഞ്ഞു കിടപ്പുണ്ട്.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

ഇതേ കാരണം കൊണ്ടാകണം ഇന്ത്യയുടെ ആദ്യ ഫോര്‍മുല വണ്‍ റേസര്‍ നരെയ്ന്‍ കാര്‍ത്തികേയന്‍ പുതിയ പോര്‍ഷ 911 GT3 യെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 2.3 കോടി രൂപയാണ് 911 GT3 യുടെ എക്‌സ്‌ഷോറൂം വില.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

എന്നാല്‍ നരെയ്ന്‍ കാര്‍ത്തികേയന്‍ തെരഞ്ഞെടുത്ത 'ക്ലബ്‌സ്‌പോര്‍ട്', 'സ്‌പോര്‍ട് ക്രോണോ' പാക്കേജുകളുടെ പശ്ചാത്തലത്തില്‍ സൂപ്പര്‍കാറിന്റെ വില മൂന്ന് കോടിയിലേറെയാണ്.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

ആല്‍ക്കന്‍ഡാറയിലും ലെതറിലും തീര്‍ത്ത GT3 സ്‌പോര്‍ട് ബക്കറ്റ് സീറ്റ്, 6 പോയിന്റ് ഹാര്‍നെസ് റോള്‍ കെയ്ജ് എന്നിവയാണ് ക്ലബ്‌സ്‌പോര്‍ട് പാക്കേജിന്റെ വിശേഷങ്ങള്‍.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

പോര്‍ഷയുടെ ട്രാക്ക് പ്രെസിഷന്‍ ആപ്പ്, ലാഗ് ട്രിഗര്‍ സ്റ്റോപ്‌വാച്ച് ഫീച്ചറുകള്‍ സ്‌പോര്‍ട് ക്രോണോ പാക്കേജിന്റെ ഭാഗമായി നരെയ്ന്‍ കാര്‍ത്തികേയന്റെ പോർഷ 911 GT3 യില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

പുതിയ പോര്‍ഷ 911 GT3 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സെലിബ്രിറ്റി കൂടിയാണ് നരെയ്ന്‍ കാര്‍ത്തികേയന്‍. കരുത്താണ് പോര്‍ഷ 911 GT3 സൂപ്പര്‍കാറിന്റെ ആകര്‍ഷണം. 4.0 ലിറ്റര്‍ 6-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ബോക്‌സര്‍ എഞ്ചിനിലാണ് 911 GT3 യുടെ ഒരുക്കം.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

493 bhp കരുത്തും 540 Nm പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 7 സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുന്നുണ്ട്.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

നിശ്ചലാവസ്ഥയില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സൂപ്പര്‍കാറിന്റെ ഓട്ടോമാറ്റിക് പതിപ്പിന് വേണ്ടത് 3.4 സെക്കന്‍ഡുകളാണ്. അതേസമയം മാനുവല്‍ പതിപ്പ് 3.9 സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗത പിന്നിടും.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

മണിക്കൂറില്‍ 318 കിലോമീറ്ററാണ് ഓട്ടോമാറ്റിക് പതിപ്പിന്റെ പരമാവധി വേഗതയെങ്കില്‍ 320 കിലോമീറ്ററാണ് പോര്‍ഷ 911 GT3 മാനുവല്‍ പതിപ്പിന്റെ ടോപ്‌സ്പീഡ്.

ഇനി നരെയ്ന്‍ കാര്‍ത്തികേയന് കൂട്ട് മൂന്ന് കോടി വിലയുള്ള പോര്‍ഷ 911 GT3

സെന്‍ട്രല്‍ ലോക്കിംഗ് വീലുകള്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളും, ടെയില്‍ ലാമ്പുകളും, വലിയ റിയര്‍ വീംഗ്, അലൂമിനിയം കാര്‍ബണ്‍ ഫൈബര്‍ ആക്‌സന്റുകള്‍ എന്നിവയാണ് പോര്‍ഷ 911 GT3 യുടെ ഡിസൈന്‍ വിശേഷങ്ങള്‍.

Most Read Articles

Malayalam
കൂടുതല്‍... #off beat
English summary
F1 Driver Narain Karthikeyan Buys Himself A Porsche 911 GT3. Read in Malayalam.
Story first published: Saturday, February 17, 2018, 11:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X